ഞാനില്ലേ ഡ്രൈവറായി....! ഇനിയെന്തിനാ സ്‌കൂള്‍ ബസ്, കുട്ടിയെ സുരക്ഷിതമായി വീട്ടിലെത്തിച്ച് നായ
നമ്മളെല്ലാവരും കുട്ടികളെ സ്‌കൂളില്‍ വിടുന്നവരാണ്. അവരെ കൊണ്ടുപോകാനും കൊണ്ടുവിടാനുമൊക്കെ നമ്മള്‍ പോവുകയോ അല്ലെങ്കില്‍ ബസോ ഓട്ടോയോ ഏല്‍പിക്കുകയോ ചെയ്യുന്നതും പതിവാണ്. എന്നാല്‍ ഒരു കുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോവാന്‍ സ്‌കൂളില്‍ എത്തിയത് വളര്‍ത്തുനായയാണ്. ഈ വിഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്.
ക്ലാസ് കഴിഞ്ഞയുടന്‍ പെണ്‍കുട്ടി സ്‌കൂളില്‍നിന്ന് പുറത്തേക്കു ഓടിവരുന്നത് നമുക്ക് വിഡിയോയില്‍ കാണാം. തൊട്ടുപിറകിലായി മറ്റു കുട്ടികള്‍ വന്ന് സ്‌കൂള്‍ ബസില്‍ കയറുന്നതും കാണാം. ഒരു പ്രത്യേകതരം വണ്ടിയുടെ അടുത്ത് പെണ്‍കുട്ടിയെ കാത്തിരിക്കുകയാണ് വളര്‍ത്തുനായ. രണ്ടു ചക്രമുള്ള മരത്തിന്റേതെന്നു തോന്നിക്കുന്ന ഇരിപ്പിടമുള്ള ഒരു വണ്ടി. ഒരു രഥം പോലെ തോന്നും.
പെണ്‍കുട്ടി പുറത്തുവന്ന് ആ വാഹനത്തില്‍ കയറി സുഖമായി ഇരിക്കുന്നു. പെണ്‍കുട്ടി സുരക്ഷിതയായി ഇരിക്കുകയാണെന്ന് ഉറപ്പുവരുത്തി നായ വണ്ടി വലിക്കാന്‍ തുടങ്ങുന്നു. മറ്റുവാഹനങ്ങള്‍ റോഡില്‍ ഓടുന്നതും കാണാം. യാതൊരു പേടിയുമില്ലാതെയാണ് കുട്ടി ഇരിക്കുന്നത്. പതിവായി ചെയ്യുന്നതുപോലെ പെണ്‍കുട്ടി യാത്ര ആസ്വദിക്കുകയാണ്.
നായ വളരെ സുരക്ഷിതമായി പെണ്‍കുട്ടിയെ വീട്ടിലെത്തിക്കുകയും ചെയ്യുന്നു.
ശേഷം വാഹനം പാര്‍ക്ക് ചെയ്ത് അവിടെ തന്നെ ഇരിക്കുകയാണ് നായ. വണ്ടിയില്‍ നിന്നി ഇറങ്ങിയ പെണ്‍കുട്ടി നായയെ ഒന്നു തലോടിയെ ശേഷം അകത്തേക്കു പോകുന്നതും ദൃശ്യങ്ങളില്‍ കാണാം. എക്‌സിലാണ് ഈ വിഡിയോ പ്രത്യക്ഷപ്പെട്ടത്. 53 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വിഡിയോ അരക്കോടിയോളം ആളുകളാണ് കണ്ടിരിക്കുന്നത്. ഒരു ലക്ഷത്തോളം പേര്‍ ലൈക് ചെയ്തിട്ടുമുണ്ട്. നിരവധിപേര്‍ രസകരമായ കമന്റും ചെയ്തിട്ടുണ്ട്. വളര്‍ത്തുനായയും കുട്ടിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും നായയെ പരിശീലിപ്പിച്ചതിനെകുറിച്ചുമൊക്കെ കൂടുതല്‍ കമന്റുകളും വരുന്നുണ്ട്. എന്തായാലും നല്ല അതിശയകരമായ യാത്രയായിപ്പോയി ഇത്.
School pick up time
— Science girl (@gunsnrosesgirl3) August 25, 2024
pic.twitter.com/Zkd6IUKCpU
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."