HOME
DETAILS

പൊതുമാപ്പ്: പിഴകളിൽ നിന്ന് ഒഴിവാകാം

  
September 07, 2024 | 4:46 AM

Amnesty Exemption from fines

ദുബൈ: യു.എ.ഇയിലെ സ്ഥാപനങ്ങളെ അഡ്മിനിസ്‌ട്രേറ്റിവ് പിഴകളിൽ നിന്നൊഴിവാക്കാൻ ഇപ്പോൾ അപേക്ഷിക്കാൻ അവസരമെന്ന് യു.എ.ഇ മനുഷ്യ വിഭവ-എമിറേറ്റൈസേഷൻ മന്ത്രാലയം (മുഹ്ർ) ഇന്നലെ പ്രഖ്യാപിച്ചു. മന്ത്രാലയത്തിന് തൊഴിൽ കരാറുകൾ സമർപ്പിക്കുന്നതിലോ, അല്ലെങ്കിൽ വർക്ക് പെർമിറ്റുകൾ പുതുക്കുന്നതിലോ പരാജയപ്പെടുന്നതുമായി ബന്ധപ്പെട്ട അഡ്മിനിസ്‌ട്രേറ്റിവ് പിഴകളിൽ നിന്ന് ഒഴിവാക്കുന്നതിനാണ് സ്ഥാപനങ്ങൾക്ക് രാജ്യത്ത് നിലവിലുള്ള പൊതുമാപ്പിലെ രണ്ട് മാസ കാലയളവിൽ അപേക്ഷിക്കാൻ അവസരമുള്ളത്.  

നിയമലംഘനം നടത്തുന്ന തൊഴിലാളികളുടെ അവസ്ഥ പരിഹരിക്കാനും സ്ഥാപനങ്ങളെ അഡ്മിനിസ്ട്രേറ്റിവ് പിഴകളിൽ നിന്ന് ഒഴിവാക്കാനും ലക്ഷ്യമിട്ട് മന്ത്രാലയം ആരംഭിച്ച നാല് സേവനങ്ങളിൽ ഒന്നാണിത്.  വർക്ക് പെർമിറ്റുകൾ നൽകൽ, പുതുക്കൽ, റദ്ദാക്കൽ, ജോലി ഉപേക്ഷിക്കൽ, പരാതികളുടെ നടപടിക്രമങ്ങൾ എന്നിവ മന്ത്രാലയം നൽകുന്ന സേവനങ്ങളിൽ ഉൾപ്പെടുന്നു. ജോലിയുടെ കാലാവധി കഴിഞ്ഞ വ്യക്തികൾ അവരുടെ സ്റ്റാറ്റസ് സെറ്റിൽമെന്റ് ഉൾപ്പെടെയുള്ള കാര്യങ്ങൾക്കും, റസിഡൻസി പെർമിറ്റുകൾ, സ്ഥാപനങ്ങളുമായി ബന്ധമുള്ളവരോ വീട്ടുജോലിക്കാരോ ആയ ജോലി ഉപേക്ഷിക്കൽ പരാതികൾ ഫയൽ ചെയ്തവർ തുടങ്ങിയവയ്ക്കും ഈ സേവനങ്ങൾ ലഭ്യമാണ്. 

നിലവിലെ വിസാ പൊതുമാപ്പ് പ്രയോജനപ്പെടുത്തി തങ്ങളുടെ പദവി ശരിയാക്കാനും രാജ്യത്ത് ജോലിയിൽ തുടരാനും മുൻകാല ലംഘനങ്ങൾ പരിഹരിക്കാനും ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് നിയമ ലംഘകരായ തൊഴിലാളികളോടും തൊഴിലുടമകളോടും മന്ത്രാലയം അഭ്യർത്ഥിച്ചു. 
നിയമപരമായ പ്രത്യാഘാതങ്ങൾ നേരിടാതെ രാജ്യം വിടാൻ നിയമ ലംഘനം നടത്തിയ തൊഴിലാളികൾക്ക് ഈ പൊതുമാപ്പ് പദ്ധതി ഏറ്റവും അനുഗ്രഹമാണ്.

വിദേശികളുടെ പ്രവേശനവും താമസവും സംബന്ധിച്ച ഫെഡറൽ നിയമ-തൊഴിൽ ബന്ധ നിയമത്തിൻ്റെ നിയന്ത്രണമനുസരിച്ചുള്ള സാമ്പത്തിക പിഴകളിൽ നിന്ന് അവരെ ഒഴിവാക്കുന്നതാണ്. സെപ്തംബർ ഒന്നിന് മുമ്പ് ലംഘനങ്ങൾ നടത്തിയവർക്കായി 'സുരക്ഷിത സമൂഹത്തിലേക്ക്' എന്ന മുദ്രാവാക്യത്തിന് കീഴിൽ ഫെഡറൽ അതോറിറ്റി ഫോർ ഐഡൻ്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ്, പോർട്ട് സെക്യൂരിറ്റി (ഐ.സി.പി) സെപ്തംബർ 1 മുതൽ ഒക്ടോബർ 31 വരെയാണ് പൊതുമാപ്പ് പദ്ധതി നടപ്പാക്കി വരുന്നത്. 

മന്ത്രാലയത്തിൻ്റെ വെബ്‌സൈറ്റ് (mohre.gov.ae) വഴിയും ആപ്പിൾ, ഗൂഗിൾ പ്ലേ സ്റ്റോറുകളിലും ബിസിനസ് സർവിസ് സെൻ്ററുകളിലും വീട്ടു ജോലിക്കാരുടെ സേവന കേന്ദ്രങ്ങളിലും ലഭ്യമായ മുഹ്‌റ് മൊബൈൽ ആപ്പ് വഴിയും നിയമ ലംഘകരുടെ അപേക്ഷകൾ സ്വീകരിക്കുന്നുണ്ട്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒടുവില്‍ വഴങ്ങി കേന്ദ്രം; നീറ്റ് പേപ്പര്‍ ചോര്‍ച്ച പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാമെന്ന് കിരണ്‍ റിജിജു, കറുപ്പണിഞ്ഞെത്തി പ്രതിപക്ഷം

National
  •  6 days ago
No Image

 വഖ്ഫ് ബോര്‍ഡില്‍ അമുസ്‌ലിം പ്രതിനിധികളെ നിയമിക്കാമെന്ന് ഇടതു സര്‍ക്കാര്‍ സമ്മതിച്ചുവെന്ന് വി.ഡി.സതീശന്‍

latest
  •  6 days ago
No Image

വഖ്ഫ് ബോര്‍ഡ് സര്‍ക്കാറിന് പുനഃസംഘടിപ്പിക്കാമെന്ന് ഹൈക്കോടതി; രണ്ടുപേരുടെ നിയമനം എന്തിനാണ് വൈകിപ്പിക്കുന്നതെന്നും കോടതി

Kerala
  •  6 days ago
No Image

യുഎഇയില്‍ ഇന്ത്യന്‍ കോണ്‍സുലര്‍ അപേക്ഷാ കേന്ദ്രങ്ങള്‍ പ്രവര്‍ത്തനം തുടങ്ങി; ആദ്യദിനം തന്നെ വന്‍ തിരക്ക് | Photos

uae
  •  6 days ago
No Image

'നീറ്റ് പരീക്ഷ തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ടി.വികെ; മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ നിയന്ത്രണം സംസ്ഥാനങ്ങള്‍ക്ക് നല്‍കണമെന്നും നിര്‍ദ്ദേശം

National
  •  6 days ago
No Image

ഖത്തറിലെ ഇന്ത്യയുടെ പുതിയ അംബാസഡറായി തെലങ്കാന സ്വദേശി ഡോ. കെ. ശ്രീകര്‍ റെഡ്ഡി എത്തും

qatar
  •  6 days ago
No Image

ശ്വാസംമുട്ടുന്നു നവകേരളത്തിന്; മാറ്റിവരയ്ക്കണം വികസനഭൂപടം

latest
  •  6 days ago
No Image

അടിച്ചമര്‍ത്തുംതോറും സമരം കൂടുതല്‍ ശക്തമാകും'; രാഹുല്‍ ഗാന്ധിയുടെ അറസ്റ്റില്‍ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍

Kerala
  •  6 days ago
No Image

ദേശാഭിമാനിയിലെ ലേഖന വിവാദം; കെ.ആര്‍.അജയനെതിരെ നടപടിയെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് എം.സ്വരാജ്

latest
  •  6 days ago
No Image

'വിശന്നിരിക്കുന്നവര്‍ക്ക് നല്‍കൂ'; ജന്തര്‍ മന്ദറിലെ സമരഭൂമിയിലേക്ക് ഒഴുകിയെത്തുന്നു ആയിരക്കണക്കിന് ഓണ്‍ലൈന്‍ ഭക്ഷണ ഓര്‍ഡറുകള്‍

National
  •  6 days ago