HOME
DETAILS

ജ്ഞാന തീരം: വിജ്ഞാന സമ്പാദനത്തിലെ സ്ത്രീ മാതൃക

  
Web Desk
September 07 2024 | 05:09 AM

njana theeram quiz 1

അന്ത്യ പ്രവാചകൻ മുഹമ്മദ്‌ നബി (സ) തങ്ങളിൽ നിന്നും നേരിട്ട് ദീനിനെ പഠിക്കാനും, ഖിയാമത് നാൾ വരെയുള്ള വിശ്വാസികളിലേക്ക് അതിനെ തനിമ ചോരാതെ എത്തിക്കാനും ഭാഗ്യം ലഭിച്ച പ്രവാചക പത്നിയാണ് ആയിശ (റ). നൂറ്റാണ്ടുകൾക്കിപ്പുറവും വിമർശകർ നിഷേധാത്മക സൂചനയായി ഉപയോഗിക്കുന്ന വളരെ ചെറുപ്പത്തിൽ നടന്ന മഹതിയുടെ വിവാഹം തന്നെയാകും ഈയനുഗ്രഹത്തിന് നിധാനം. റസൂൽ (സ) യിൽ നിന്നും അനുചരർ പ്രത്യക്ഷത്തിൽ കണ്ടും, കേട്ടും, അനുഭവിച്ചുമറിഞ്ഞ കാര്യങ്ങൾ ഹൃദ്യസ്ഥമാക്കുമ്പോൾ, യുവത്വത്തിന്റെ പ്രാരംഭം മുതൽ പച്ചയായ പ്രവാചക ജീവിതം ഒപ്പിയെടുക്കാനും, തങ്ങളുടെ കാല ശേഷമുള്ള നീണ്ട നാല്പത്തി നാലു വർഷങ്ങൾ ദീനിന് വേണ്ടി സ്തുത്യർഹമായ സേവനമർപ്പിക്കാൻ കഴിഞ്ഞു എന്നതും ശ്രദ്ദേയമാണ്.

ആദ്യ പത്നി ഖദീജ ബീവിയുടെ വഫാത്തിന് ശേഷം നുബുവ്വത്തിന്റെ പതിനൊന്നാം വർഷമാണ് ആയിശ ബീവിയെ നബി (സ) തങ്ങൾ വിവാഹം കഴിക്കുന്നത്. അന്ന് മഹതിക്ക് ആറ് വയസ്സാണ് പ്രായം. പിന്നീട് ഒമ്പതാം വയസ്സിലാണ് നബി (സ) തങ്ങൾ അവരോടൊന്നിച്ചു വീട് കൂടുന്നത്. വിവാഹപ്രായം ഓരോ സംസ്കാരത്തിലെയും ഭൂപ്രകൃതിയിലേയും വ്യതിയാനങ്ങൾക്കനുസൃതമായി മാറുന്ന ഒന്നാണ്. എന്നാൽ ആയിശ ബീവിയുടെ വിവാഹപ്രായം കാരണമായി നിഷേധകർ സംഘർഷഭരിതമായ ഒരു സാമൂഹിക ചുറ്റുപാട്  ആധുനികതയിൽ നിലനിർത്താൻ ശ്രമിക്കുന്നു. ആറാം നൂറ്റാണ്ടിലാണിതെന്ന സത്യം അവർ തിരിച്ചറിയാതെ പോകുന്നു. ചെറു പ്രായത്തിൽ തന്നെയുള്ള തികഞ്ഞ ബുദ്ദി വൈഭവവും, പക്വതയും, സ്വഭാവ സൗന്ദര്യവും ഒരേ തോതിൽ മഹതിയിൽ നിലനിന്നതിനാലാകാം മറ്റു ഭക്ഷണങ്ങളിൽ നിന്നും പത്തിരിക്കുള്ള സ്ഥാനം പോലെ മറ്റു ഭാര്യമാരിൽ നിന്നും പ്രവാചകർക്ക് മഹതി പ്രിയപ്പെട്ടതായ് മാറിയത്.

WhatsApp Image 2024-09-07 at 10.33.31 AM.jpeg

പ്രവാചകന്റെ മറ്റു പത്നിമാരിൽ നിന്നും വ്യത്യസ്തമായി മഹതിക്ക് ധാരാളം സവിശേഷതകളുണ്ട്. തിരുനബി വിവാഹം കഴിച്ചവരിൽ ഏക കന്യക ആയിശ ബീവിയാണ്. നബി (സ) രോഗിയായിക്കിടന്നതും, വഫാത്തായതും മഹതിയുടെ വീട്ടിൽ വെച്ചാണ് എന്നതും വഫാത്തിന്റെ സമയത്ത് മഹതിയുടെ മടിയിൽ തലവെച്ചായിരുന്നു കിടന്നു എന്നതും മറ്റുള്ളവരിൽ നിന്നും മഹതിയെ പരിശുദ്ധയാക്കുന്നു. പ്രവാചകരോടൊത്തുള്ള ദാമ്പത്യ ജീവിതത്തിൽ വൈജ്ഞാനിക നേട്ടം കൈവരിക്കുന്നതോട് കൂടെത്തന്നെ ആത്മീയമായ ഉന്നതിയിലെത്താനും മഹതിക്കായിട്ടുണ്ട്. സ്വഫ്വാന് ബ്നു മുഅതല്ല് എന്ന സ്വാഹാബിയുമായി വ്യഭിചാരാരോപണം നടത്തിയപ്പോൾ മഹതി കൈക്കൊണ്ടത് സുന്ദരമായ ക്ഷമയായിരുന്നു. അങ്ങനെ, കടുത്ത പരീക്ഷണ വേളയിൽ അചഞ്ചലമായ ഈമാനോടെ സ്രഷ്ടാവിൽ ഭരമേൽപ്പിച്ചതും അതു കാരണമായി ദിവ്യ വചനം ഇറങ്ങിയതും വിസ്മരിക്കാനാവില്ല. റസൂൽ (സ) യോട് കൂടെ ബദ്റ്, ഉഹ്ദ്, ഖന്തക്ക് തുടങ്ങിയ സുപ്രസിദ്ധ യുദ്ധങ്ങളിലെല്ലാം മഹതി പങ്കെടുത്തിരുന്നു എന്ന് ചരിത്രത്തിൽ കാണാം. ഇത്തരത്തിൽ പ്രവാചകന്റെ ജീവിത കാലത്തും, ശേഷവും ദീനിൽ നിസ്തുല സേവനമർപ്പിക്കാൻ മഹതിക്കായിട്ടുണ്ട്.

പ്രവാചകനെ സ്നേഹിക്കുക, അനുസരിക്കുക, ആശ്വസിപ്പിക്കുക, പരിചരിക്കുക, സംതൃപ്തി കരസ്ഥമാക്കുക അതായിരുന്നു അവരുടെ ജീവിത ലക്ഷ്യം. ഉജ്ജ്വലമായ ആ ജീവിതം പഠിക്കുമ്പോൾ അറിവിന്റെ നിലയ്ക്കാത്ത പ്രവാഹമായിരുന്നു മഹതിയെന്ന് മനസ്സിലാക്കാം. രണ്ടായിരത്തി ഇരുന്നൂറ്റിപ്പത്തു ഹദീസുകൾ റിപ്പോർട്ട്‌ ചെയ്യുകയും, അനന്തരവകാശം പോലുള്ള സങ്കീർണ്ണ വിഷയങ്ങളിൽ അഗാധ ജ്ഞാനം കരസ്തമാക്കുകയും, വിജ്ഞാന കുതുകികൾ അറിവ് സ്വായത്തമാക്കിയിരുന്ന പ്രധാന അവലംബമായവർ നിലകൊള്ളുകയും ചെയ്തു.കർമ്മ ശാസ്ത്രത്തിൽ ഗഹനമായ അറിവ് കരസ്ഥമാക്കിയിരുന്ന മഹതിയെക്കുറിച്ച് ഒരിക്കൽ അത്വാഉബ്നു അബീറബാഹ് (റ) എന്നവർ പറയുന്നുണ്ട്: ആഇശ (റ) ജനങ്ങളിൽ ഏറ്റവും കൂടുതൽ ഫിഖ്ഹ് അറിയുന്നവരും ഏറ്റവും വിജ്ഞാനീയരും പൊതു സ്വീകാര്യതയുള്ളവരുമായിരുന്നു. അബൂ മൂസൽ അശ്അരി (റ) യെപ്പോലുള്ള പ്രഗൽപരായ പണ്ഡിതർ പോലും ഏതെങ്കിലും വിഷയങ്ങളിൽ അവ്യക്തത വന്നാൽ അതിനെക്കുറിച്ച് ആഇശ (റ) യോട് ചോദിക്കുകയും സംശയങ്ങൾ ദൂരീകരിക്കുകയും ചെയ്യുമായിരുന്നുവെന്ന് ഇമാം സുഹ്രി (റ) പറയുന്നുണ്ട് ആഇശ (റ) യുടെ വിജ്ഞാനവും മറ്റു ഉമ്മഹാതുൽ മുഅ്മിനീങ്ങളുടെയും മുഴുവൻ സ്ത്രീകളുടെയും വിജ്ഞാനവും ഒന്നിച്ചുവെച്ചാൽ ആഇശ (റ) യുടെ വിജ്ഞാനമായിരിക്കും ഉയർന്നു നിൽക്കുക എന്ന്. നിലയ്ക്കാത്ത അറിവിന്റെ കേന്ദ്രമായിരുന്നു മഹതി. ആധുനിക പണ്ഡിതർ ചർച്ചചെയ്തു കൊണ്ടിരിക്കുന്ന അനേകമറിവുകളുടെ ഉറവിടമായിരുന്നു സയ്യിദത്തുന്നാ ആയിശ ബീവി (റ ).


FATHIMA RAMSHEENA 
KHIDMATH WOMEN’S COLLEGE 

ജ്ഞാന തീരം ക്വിസിൽ പങ്കെടുക്കൂ... സമ്മാനം നേടൂ...

ക്വിസിൽ പങ്കെടുക്കാൻ: ജ്ഞാന തീരം QUIZ

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-10-12-2024

PSC/UPSC
  •  4 days ago
No Image

സുരേഷ് ഗോപിയുടെ കൊല്ലത്തെ കുടുംബ വീട്ടിൽ മോഷണം

Kerala
  •  4 days ago
No Image

താമസ, തൊഴിൽ നിയമങ്ങളുടെ ലംഘനം; 610 വിദേശികളെ നാടുകടത്തി കുവൈത്ത്

Kuwait
  •  4 days ago
No Image

അൽഖോറിൽ ഇന്ത്യൻ എംബസി കോൺസുലർ ക്യാംപ് 13ന്

qatar
  •  4 days ago
No Image

സിനിമ കാണാന്‍ ബൈക്കിൽ തമിഴ്‌നാട്ടില്‍ പോയ യുവാവ് അപകടത്തില്‍ മരിച്ചു; സുഹൃത്ത് ഗുരുതരാവസ്ഥയിൽ

Kerala
  •  4 days ago
No Image

സിപിഎം കൊല്ലം ജില്ലാ സമ്മേളനം; ഇ.പി ജയരാജനും എംഎൽഎ മുകേഷിനും രൂക്ഷ വിമർശനം

Kerala
  •  4 days ago
No Image

10,000 ക്യാമറകളുടെ നിരീക്ഷണ വലയത്തിൽ യാത്രക്കാർ; കടുത്ത സുരക്ഷയിൽ റിയാദ് മെട്രോ

Saudi-arabia
  •  4 days ago
No Image

കാസർകോട്; കൂട്ടുകാരോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ 18കാരൻ മുങ്ങിമരിച്ചു

Kerala
  •  4 days ago
No Image

സംഭല്‍ വെടിവെപ്പ്; രാഹുല്‍ ഗാന്ധി ഇരകളുമായി കൂടിക്കാഴ്ച്ച നടത്തി

National
  •  4 days ago
No Image

യാത്രക്കാരെ സഹായിക്കാൻ ആം​ഗ്യഭാഷയടക്കം കൈകാര്യം ചെയ്യുന്ന ബഹുഭാഷാ ​ഗൈഡുകളെ നിയമിച്ച് റിയാദ് മെട്രോ

Saudi-arabia
  •  4 days ago