HOME
DETAILS

ക്യാംപസ് റിക്രൂട്മെന്റ് വഴി ജോലി ലഭിച്ച 2000ലേറെ പേർക്ക് 2 വർഷം കഴിഞ്ഞിട്ടും നിയമനമില്ല; ഇൻഫോസിസിനെതിരെ അന്വേഷണം

  
September 07, 2024 | 8:17 AM

inquiry against IT company Infosys for allegedly not providing jobs to over 2000 recruits even after two years

ബെംഗളൂരു: റിക്രൂട്ട് ചെയ്തവർക്ക് രണ്ടുവർഷമായിട്ടും ജോലി നൽകാത്തതിൽ ഐ.ടി കമ്പനിയായ ഇന്ഫോസിസിനു നേരെ അന്വേഷണത്തിന് ഉത്തരവ്. കർണാടക സർക്കാരിനു കേന്ദ്ര തൊഴിൽ മന്ത്രാലയമാണ് ഇതുസംബന്ധിച്ച നിർദേശം നൽകിയത്. വിവിധ ക്യാംപസുകളിൽ നിന്ന് രണ്ടായിരത്തിലേറെ പേരെ റിക്രൂട്ട് ചെയ്ത ഇൻഫോസിസ്, ഇവർക്കു ജോലി നൽകിയിട്ടില്ലെന്ന പരാതിയിലാണ് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നൽകിയത്. 

ഐ.ടി ജീവനക്കാരുടെ സംഘടനയായ നാസന്റ് ഇൻഫർമേഷൻ ടെക്നോളജി എംപ്ലോയീസ് സെനറ്റ് നൽകിയ പരാതിയെ തുടർന്നാണ് മന്ത്രാലയത്തിന്റെ. നാസന്റിനായി പ്രസിഡന്റ് ഹർപ്രീത് സിങ് സലൂജ അയച്ച പരാതിയിലാണു സംസ്ഥാന ലേബർ കമ്മിഷണറോട് അന്വേഷണം നടത്താൻ കേന്ദ്ര തൊഴിൽ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുള്ളത്. ജോലി നൽകിയിട്ടില്ലെന്നു ചൂണ്ടിക്കാട്ടി ജൂണിലും സംഘടന പരാതി നൽകിയിരുന്നു.

ഐ.ടി കമ്പനികളുടെയും മറ്റും പ്രവർത്തനം സംസ്ഥാന തൊഴിൽ വകുപ്പിനു കീഴിലായതിനാലാണ് കർണാടക സർക്കാരിന് നിർദേശം നൽകിയതെന്ന് ഉത്തരവിൽ പരാമർശിച്ചിട്ടുണ്ട്. 2022 മുതൽ റിക്രൂട്ട് ചെയ്ത ബിരുദധാരികൾക്ക് ഇതുവരെയും ജോലി നൽകാത്തതിലാണ് നടപടി. ഒക്ടോബർ 7 മുതൽ ജോലിയിൽ പ്രവേശിക്കാമെന്ന് അറിയിച്ച് 1,000 പേർക്ക് ഇൻഫോസിസ് കഴിഞ്ഞ 2ന് ഓഫർ ലെറ്ററുകൾ അയച്ചിരുന്നു. പക്ഷെ ഇതുവരെയും കമ്പനി ആർക്കും ജോലി നൽകിയിട്ടില്ല.

 

The Ministry of Labour has directed an inquiry into IT company Infosys for allegedly not providing jobs to over 2,000 recruits even after two years. The Karnataka government has been asked to investigate the matter and submit a report



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നായയെ ഓടിക്കാൻ പൂച്ചയെ വളർത്താം, നായയും പൂച്ചയും ശത്രുക്കളല്ലേ; തെരുവ് നായ വിഷയത്തിൽ മൃഗസ്നേഹികളെ പരിഹസിച്ച് സുപ്രീംകോടതി

National
  •  3 days ago
No Image

ശബരിമല സ്വർണക്കൊള്ള: തന്ത്രിക്കും മന്ത്രിക്കും തുല്യപങ്ക്; കടകംപള്ളിയെ ചോദ്യം ചെയ്തോ അതോ അഭിമുഖം നടത്തിയോ എന്ന് സണ്ണി ജോസഫ്

Kerala
  •  3 days ago
No Image

ഖത്തറില്‍ പുതിയ ജല സ്റ്റേഷന്‍; 36 ദശലക്ഷം ഗാലണ്‍ കൂടുതല്‍ സംഭരിക്കും

qatar
  •  3 days ago
No Image

ട്രംപ് അഹങ്കാരി, ഉടൻ അധികാരത്തിൽ നിന്ന് തെറിക്കും: ഇറാനിലെ ഭരണവിരുദ്ധ പ്രക്ഷോഭത്തിന് പിന്നിൽ അമേരിക്കയെന്ന് ആയത്തുള്ള ഖാംനഈ

International
  •  3 days ago
No Image

പെൺകുട്ടിയെ ശല്യം ചെയ്തത് ചോദ്യം ചെയ്തു; തൃശൂരിൽ വീടുകയറി ആക്രമണം, 65-കാരന് വെട്ടേറ്റു

crime
  •  3 days ago
No Image

മിന്നൽ വേഗത്തിൽ ചാർജിംഗ്! കൂടുതൽ ഇവി ചാർജിം​ഗ് സ്റ്റേഷനുകൾ നിർമ്മിക്കാൻ അബൂദബി; ഓരോ നാലാമത്തെ ചാർജിംഗും ഫ്രീ

uae
  •  3 days ago
No Image

പരശുരാമൻ കൽപ്പിച്ചു നൽകിയ തന്ത്രിപദവി; താഴമൺ മഠത്തിൻ്റെ ആചാര്യപ്പെരുമ സ്വർണ്ണവിവാദത്തിൽ കറപുരളുമ്പോൾ

crime
  •  4 days ago
No Image

6 മിനിറ്റ് 23 സെക്കൻഡ് ദൈർഘ്യം; 21ാം നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ സൂര്യ​ഗ്രഹണം 2027 ൽ; കൂടുതലറിയാം

uae
  •  4 days ago
No Image

ഹിമാചലിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ് കൊക്കയിലേക്ക് മറിഞ്ഞ് എട്ട് മരണം, നിരവധി പേർക്ക് പരിക്ക്

National
  •  4 days ago
No Image

മുണ്ടക്കൈ - ചൂരൽമല പുനരധിവാസം: നൂറ് വീടുകളുമായി കോൺഗ്രസ്; ഭൂമി രജിസ്ട്രേഷൻ തിയതി പ്രഖ്യാപിച്ചു

Kerala
  •  4 days ago