HOME
DETAILS

വാട്‌സ്ആപ്പ് കോളും അത്ര സുരക്ഷിതമല്ല; മുന്നറിയിപ്പുമായി സൈബര്‍ വിദഗ്ധര്‍

  
Avani
September 07 2024 | 09:09 AM

 WhatsApp Calls May Not Be That Secure

സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവരാണോ.. എങ്കില്‍ കരുതിയിരിക്കുക. നിങ്ങള്‍ അറിഞ്ഞോ അറിയാതെയോ ഇന്‍സ്റ്റാള്‍ ചെയ്യുന്ന ചില ആപ്പുകള്‍ വഴി ഫോണിലെ ഡാറ്റകള്‍ നഷ്ടപ്പെട്ടേക്കാം എന്ന് മുന്നറിയിപ്പ് നല്‍കുകയാണ് സൈബര്‍ വിദഗ്ധര്‍. ഒട്ടുമിക്ക ആളുകളും വാട്‌സ്ആപ്പ് ഉപയോഗിക്കുന്നവരാണ്. വാട്‌സ്ആപ്പ് കോള്‍ ചെയ്യുന്നവരുടെ എണ്ണവും കുറവല്ല. എന്നാല്‍ വാട്‌സ്ആപ്പ് കോളും സേഫല്ലെന്നാണ് സൂചനകള്‍. സാധാരണ കോളുകള്‍ റെക്കോര്‍ഡ് ചെയ്യുന്നതിന് ടെലികോം റെഗുലേറ്ററി അതോറിട്ടിയുടെ (ട്രായ്) നിയന്ത്രണങ്ങളുണ്ട്. എന്നാല്‍ ഇത്തരമൊരു നിയന്ത്രണം ഇല്ലാത്തതാണ് വാട്‌സ്ആപ്പ് കോളുകള്‍ റെക്കോഡ് ചെയ്യാനുള്ള മൊബൈല്‍ ആപ്പുകളുടെ പ്രചാരത്തിന് പിന്നില്‍. 

വാട്‌സ്ആപ്പ് കോളുകള്‍ റെക്കോര്‍ഡ് ചെയ്യാനായി തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷനെയാണ് തട്ടിപ്പ് സംഘങ്ങള്‍ ആശ്രയിക്കുന്നത്. വാട്‌സ്ആപ്പ് കോളുകള്‍ ആപ്പുകള്‍ ഉപയോഗിച്ച് റെക്കോഡ് ചെയ്യുന്നത് നിയന്ത്രിക്കാന്‍ ട്രായ് പോലുള്ള സംവിധാനങ്ങള്‍ക്ക് അധികാരമില്ല. സ്വകാര്യത സംരക്ഷിക്കണമെന്ന വ്യവസ്ഥയുള്ള ഐടി നിയമമാണ് റെക്കോര്‍ഡ് ചെയ്യപ്പെട്ടു എന്ന് പരാതിയുള്ള ആളിന് ആശ്രയിക്കാവുന്ന സംവിധാനം. എന്നാല്‍ കോള്‍ റെക്കോര്‍ഡ് ചെയ്യുന്നു എന്ന് തിരിച്ചറിയാന്‍ പ്രയാസമാണ്.

തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷന്‍ ഉപയോഗിച്ച് കോള്‍ റെക്കോര്‍ഡിംഗ് പാടില്ലെന്നത് വിദേശത്തെ പല രാജ്യങ്ങളും നേരത്തെ നടപ്പാക്കിയ നിയമമാണ്. ഇത് ഇന്ത്യയില്‍ നടപ്പാക്കുന്നത് വൈകിയാണ്. പഴയ മൊബൈല്‍ ഫോണുകളിലേക്ക് വരുന്ന കോളുകള്‍ റെക്കോര്‍ഡ് ചെയ്താലും വിളിക്കുന്നയാള്‍ അറിയാതെ പോവുന്നതിന്റെ കാരണമിതാണ്. തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷനില്‍ മിക്കതിലും  വീഡിയോ റെക്കോര്‍ഡിംഗ് അടക്കമുള്ള ഫീച്ചറുകള്‍ കൂടി ഉള്‍പ്പെടുത്തിയവയാണ്. ഓണ്‍ലൈന്‍ തട്ടിപ്പിലെ ഹണിട്രാപ്പിങ്ങിന് ഉപയോഗിക്കുന്നതും ഇത്തരം ആപ്പുകളാണ്.

റെക്കോര്‍ഡ് ചെയ്യുന്ന വോയ്‌സ്, വീഡിയോ എന്നിവ ആവശ്യക്കാരുടെ സൗകര്യത്തിനനുസരിച്ച് കട്ട് ചെയ്യാനും ചില ആപ്പുകളില്‍ ഫീച്ചറുകളുണ്ട്. ഫേസ്ബുക്ക് മെസ്സെഞ്ചര്‍ കോളുകള്‍ റെക്കോര്‍ഡ് ചെയ്യാനുള്ള സൗകര്യവും ചില ആപ്പുകളില്‍ ഉള്ളതായി കാണാം. ഇതെല്ലാം വലിയ ആശങ്ക സമ്മാനിക്കുന്നതാണ്. വാട്‌സ്ആപ്പ് അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ വഴിയുള്ള കോളുകള്‍ സേഫല്ല എന്ന് ചുരുക്കം. 

 WhatsApp Calls May Not Be That Secure



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ വിശുദ്ധ കഅ്ബാലയം കഴുകി

Saudi-arabia
  •  18 minutes ago
No Image

ബ്രസീലിന് 50 % നികുതി ചുമത്തി യു.എസ്

International
  •  22 minutes ago
No Image

പൗരത്വം നിര്‍ണയിക്കാനുള്ള അധികാരം താഴെക്കിടയിലുള്ള ഉദ്യോഗസ്ഥന് നല്‍കാന്‍ കഴിയില്ല: കപില്‍ സിബല്‍ 

National
  •  34 minutes ago
No Image

കീം പ്രവേശനം: ഓപ്ഷൻ വിജ്ഞാപനം ഇന്നോ നാളയോ

Kerala
  •  an hour ago
No Image

വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

Kerala
  •  an hour ago
No Image

ശുഭാംശു ശുക്ലയുടെ മടക്കയാത്ര; ആക്സിയം 4 സംഘം ജൂലൈ 14-ന് ഭൂമിയിലേക്ക്

International
  •  8 hours ago
No Image

‘അവൻ റയലിനൊപ്പം തുടങ്ങിയിട്ടേയുള്ളൂ, സമയം നൽകൂ’; സാബിയ്ക്ക് പിന്തുണയുമായി പിസ്ജി കോച്ച് ലൂയിസ് എൻറിക്വ

International
  •  8 hours ago
No Image

'രാജീവ് ചന്ദ്രശേഖറിനോട് വല്ലതും പറയാനുണ്ടെങ്കില്‍ നേരിട്ട് പറയാനുള്ള ആര്‍ജവം കാണിക്കണം'; വി മുരളീധരന് മറുപടിയുമായി സന്ദീപ് വാര്യര്‍

Kerala
  •  9 hours ago
No Image

കേരള സർവകലാശാലയിൽ ഭരണപ്രതിസന്ധി കൂടുതൽ സങ്കീർണം: രജിസ്ട്രാർ കെ.എസ്. അനിൽകുമാറിനെതിരെ വൈസ് ചാൻസലറുടെ കർശന നടപടി 

Kerala
  •  9 hours ago
No Image

ചായക്കൊപ്പം ഈ പലഹാരങ്ങൾ കഴിക്കരുത്; ഡോക്ടർമാർ നൽകുന്ന മുന്നറിയിപ്പുകൾ

Food
  •  9 hours ago