HOME
DETAILS

നിവിന്‍ പോളിക്കെതിരായ പീഡനക്കേസ്: പരാതിക്കാരിയുടെ പേരും ചിത്രവും പ്രസിദ്ധീകരിച്ചു; 12 യൂട്യൂബര്‍മാര്‍ക്കെതിരെ കേസ്

  
September 09, 2024 | 9:52 AM

case-against-12-youtubers-for-name-and-picture-of-complainant-against-nivin-pauly-published

കൊച്ചി: നടന്‍ നിവിന്‍ പോളിക്കെതിരെ പരാതി നല്‍കിയ യുവതിയുടെ പേരും ചിത്രവും പ്രസിദ്ധീകരിച്ചതിന് കേസ്. 12 യൂട്യൂബര്‍മാര്‍ക്കെതിരെയാണ് എറണാകുളം ഊന്നുകല്‍ പൊലീസ് കേസെടുത്തത്. യുവതിയുടെ മൊഴി പ്രത്യേക അന്വേഷണ സംഘം വിശദമായി ഇന്ന് രേഖപ്പെടുത്തുനാരിക്കവേയാണ് ഇത്തരത്തിലൊരു സംഭവം.

നേര്യമംഗലം സ്വദേശിയായ യുവതിയാണ് നിവിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം യുവതിയെ ആലുവയിലെ റൂറല്‍ ക്രൈം ബ്രാഞ്ച് ഓഫീസില്‍ വിളിച്ചു വരുത്തി വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ദുബായില്‍ വെച്ച് പീഡിപ്പിച്ചതായി യുവതി പറഞ്ഞ ദിവസങ്ങളില്‍ കേരളത്തില്‍ ആയിരുന്നു താന്‍ എന്നാണ് നിവിന്റെ വാദം. എന്നാല്‍ ഉറക്കപ്പിച്ചിലാണ് താന്‍ മാധ്യമങ്ങളിലൂടെ തീയതി പറഞ്ഞതെന്നും യഥാര്‍ഥ തീയതി അന്വേഷണ സംഘത്തോട് പറഞ്ഞിട്ടുണ്ടെന്നുമാണ് യുവതിയുടെ വാദം. ആരോപണം വിശദമായി അന്വേഷിക്കണമെന്നും ഗൂഢാലോചന ഉണ്ടെങ്കില്‍ പുറത്ത് കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് നിവിന്‍ പോളിയും ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്.

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്യുകയും യൂറോപ്പില്‍ ജോലി വാഗ്ദാനം ചെയ്യുകയും ചെയ്തു. അതിന് ശേഷം ദുബൈയില്‍ കൊണ്ടുപോയി. ജ്യൂസില്‍ മയക്കുമരുന്ന് ചേര്‍ത്ത് നല്‍കി പീഡിപ്പിക്കുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: റിബേഷ് രാമകൃഷ്ണനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

Kerala
  •  14 hours ago
No Image

'ജനാധിപത്യാവകാശം തടയാന്‍ ആര്‍ക്കാണ് അധികാരം?'; സര്‍വകലാശാലകള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

National
  •  14 hours ago
No Image

സി.ജെ.പിയുടെ രണ്ട് ആവശ്യങ്ങള്‍ അംഗീകരിച്ച് കേന്ദ്രം; ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തില്‍ മറുപടി നാളെ 

National
  •  14 hours ago
No Image

'ഇങ്ങനെ മുന്നോട്ടുപോകാനാവില്ല'; നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്രത്തിനെതിരെ സുപ്രിംകോടതി

National
  •  14 hours ago
No Image

കോഴിക്കോട് പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

Kerala
  •  14 hours ago
No Image

പി.എസ്.സി പരീക്ഷാക്രമക്കേട്: എസ്.ഐ.ടി അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്, മൂന്നു പേരുടെ മൊഴി രേഖപ്പെടുത്തി

Kerala
  •  15 hours ago
No Image

ടി.വി റേറ്റിങിന് ലാന്‍ഡിങ് പേജ് പരിഗണിക്കില്ല; കേന്ദ്ര വിജ്ഞാപനത്തിനുള്ള സ്റ്റേ നീക്കി ഹൈക്കോടതി

Kerala
  •  15 hours ago
No Image

പയ്യന്നൂരില്‍ ചെമ്മീന്‍ ഷെഡ് കത്തിച്ച സംഭവം: അന്വേഷണത്തിന് പ്രത്യേക പൊലിസ് സംഘം

Kerala
  •  15 hours ago
No Image

സി.ജെ.പി പ്രതിഷേധം: 'പൊലിസ് നടപടിക്കെതിരെ ഹരജി ലഭിച്ചിട്ടില്ല' പരിഗണിച്ചില്ലെന്ന വാര്‍ത്തകള്‍ നിഷേധിച്ച് സുപ്രിം കോടതി 

National
  •  16 hours ago
No Image

ആഭ്യന്തര വകുപ്പിനോട് എന്തെങ്കിലും ശത്രുതയുണ്ടോ?; ഡോ. റാമിന്റെ അറസ്റ്റിലെ വീഴ്ച്ചയില്‍ ഡി.വൈ.എസ്.പിക്കെതിരെ ഹൈക്കോടതി

Kerala
  •  16 hours ago