HOME
DETAILS

 എയര്‍ ഇന്ത്യ യാത്രക്കാരുടെ ശ്രദ്ധക്ക്; നാളെ മുതല്‍ ഡല്‍ഹി വിമാനത്താവളത്തില്‍ സമയമാറ്റം 

  
September 09, 2024 | 2:29 PM

 Air India Alert Schedule Change at Delhi Airport from Tomorrow Passengers Take Note

നാളെ മുതല്‍ ന്യൂ ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നുള്ള വിമാനങ്ങളുടെ ചെക്ക്ഇന്‍ സമയത്തില്‍ മാറ്റം വരുത്തിയതായി എയര്‍ ഇന്ത്യയുടെ അറിയിച്ചു. നേരത്തെ ഒരു മണിക്കൂര്‍ മുമ്പ് വരെയാണ് ചെക്കിന്‍ സമയം അനുവദിച്ചിരുന്നത് എന്നാല്‍ നാളെ മുതല്‍ അന്താരാഷ്ട്ര യാത്രക്കാര്‍ക്കുള്ള കൗണ്ടറുകള്‍ 75 മിനുട്ട് മുമ്പ് അടക്കും. തിരക്കേറിയ സമയങ്ങളില്‍ സുരക്ഷാ പരിശോധനകള്‍ യഥാസമയം പൂര്‍ത്തിയാക്കുന്നതിനായാണ് ഈ സമയ മാറ്റമെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ 'എക്‌സ്' സന്ദേശത്തിലൂടെ അറിയിച്ചു. യാത്രക്കാര്‍ക്ക് തടസ്സങ്ങളില്ലാതെ സുഖകരമായ യാത്ര പ്രദാനം ചെയ്യുന്നതിനായാണ് ഈ മാറ്റമെന്നും യാത്രക്കാര്‍ സഹകരിക്കണമെന്നും എയര്‍ ഇന്ത്യ ആവശ്യപ്പെട്ടു. ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള എയര്‍ ഇന്ത്യയുടെ അന്താരാഷ്ട്ര സര്‍വ്വീസുകള്‍ക്കാണ് ഈ സമയ മാറ്റം ബാധകമാകുക.

ദിനംപ്രതി 40 ഓളം അന്താരാഷ്ട്ര സര്‍വ്വീസുകളാണ് ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് എയര്‍ ഇന്ത്യ നടത്തുന്നത്. തിരക്ക് മൂലം വിമാനങ്ങള്‍ വൈകുന്നതായി യാത്രക്കാരുടെ പരാതികളുണ്ടാകാറുണ്ട്. ഡല്‍ഹിയില്‍ നിന്നുള്ള വിമാനം വൈകുന്നത് മൂലം മറ്റു വിമാനത്താവളങ്ങളില്‍ നിന്ന് കണക്ഷന്‍ ഫ്‌ളൈറ്റുകള്‍ ബുക്ക് ചെയ്തവര്‍ക്ക് ഏറെ ബുദ്ധിമുട്ടുകളുണ്ടാകാറുണ്ട്. ഇത്തരം പരാതികള്‍ പരിഹരിക്കുന്നതിനായാണ് ചെക്ക് ഇന്‍ സമയം നേരത്തെയാക്കി സുരക്ഷിത യാത്രയൊരുക്കാന്‍ എയര്‍ ഇന്ത്യ മുന്നോട്ടു വന്നിരിക്കുന്നത്. അതേസമയം മറ്റു വിമാന കമ്പനികളും ഇത്തരത്തില്‍ സമയമാറ്റം നടപ്പിലാക്കുമെന്നാണ് സൂചനകള്‍.

"Attention Air India passengers! Be aware of the schedule change at Delhi Airport starting tomorrow. Check your flight timings to avoid any inconvenience."



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഡിറ്റ് വാ' ചുഴലിക്കാറ്റ് തമിഴ്‌നാട് തീരത്തേക്ക്; കേരളത്തില്‍ ഇന്നും ഒറ്റപ്പെട്ട മഴ; അഞ്ച് ജില്ലകള്‍ക്ക് മുന്നറിയിപ്പ്

Kerala
  •  3 days ago
No Image

ടിക്കറ്റിനെച്ചൊല്ലി തർക്കം: ഓടുന്ന ട്രെയിനിൽ നിന്ന് ടിടിഇ തള്ളിയിട്ട യുവതി മരിച്ചു

National
  •  3 days ago
No Image

ബിഹാർ തെരഞ്ഞെടുപ്പിൽ വ്യാപകമായ ക്രമക്കേടുകളാണ് നടന്നത്; തെളിവുകൾ നിരത്തി മോദി സർക്കാരിനെ വെല്ലുവിളിച്ച് ധ്രുവ് റാഠി

National
  •  3 days ago
No Image

മിന്നും നേട്ടത്തിൽ ഹർമൻപ്രീത് കൗർ; ലോകം കീഴടക്കിയ ഇന്ത്യൻ ക്യാപ്റ്റൻ വീണ്ടും തിളങ്ങുന്നു

Cricket
  •  3 days ago
No Image

കർണാടകയിൽ മുഖ്യമന്ത്രി പദവിക്കുവേണ്ടി തർക്കം; സിദ്ധരാമയ്യ-ഡി കെ ശിവകുമാർ നിർണായക കൂടിക്കാഴ്ച നാളെ

National
  •  3 days ago
No Image

മക്കയിൽ നിയമലംഘനം നടത്തിയ ആയിരത്തിലധികം സ്ഥാപനങ്ങൾ അടച്ചുപൂട്ടി

Saudi-arabia
  •  3 days ago
No Image

ഡിവൈഎസ്പി ഉമേഷിനെതിരെ ഗുരുതര പീഡനാരോപണം; എസ്എച്ച്ഒയുടെ ആത്മഹത്യാക്കുറിപ്പ് ശരിവെച്ച് യുവതിയുടെ മൊഴി

Kerala
  •  3 days ago
No Image

ഇ.പി മുഹമ്മദിന് കലാനിധി മാധ്യമ പുരസ്കാരം

Kerala
  •  3 days ago
No Image

5,000 രൂപ കൈക്കൂലി വാങ്ങാൻ ശ്രമം; പെരുമ്പാവൂരിൽ വില്ലേജ് അസിസ്റ്റന്റ് പിടിയിൽ

Kerala
  •  3 days ago
No Image

ദുബൈയിലെ സ്വര്‍ണവിലയിലും കുതിച്ചുചാട്ടം; ഒരൊറ്റ ദിവസം കൊണ്ട് കൂടിയത് നാല് ദിര്‍ഹത്തോളം

uae
  •  3 days ago