HOME
DETAILS

കാലിക്കറ്റ് സര്‍വകലാശാലയില്‍ കാണാതായ ഉത്തരക്കടലാസുകള്‍ വില്‍പ്പന നടത്തിയെന്ന്!; വിദ്യാര്‍ഥികള്‍ക്ക് വീണ്ടും സ്‌പെഷല്‍ പരീക്ഷ

  
Farzana
September 10 2024 | 04:09 AM

Calicut University Loses Answer Sheets of Seven MA History Students Special Exam Announced

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയില്‍ വിദൂര വിദ്യാഭ്യാസം മൂന്നാം സെമസ്റ്റര്‍ എം.എ ഹിസ്റ്ററി പരീക്ഷയുടെ ഏഴ് വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസുകള്‍ നഷ്ടമായി. സെന്റര്‍ ഫോര്‍ എക്‌സാമിനേഷന്‍ ഓട്ടോമേഷന്‍ ആന്‍ഡ് മാനേജ്‌മെന്റ് സ്രീം) കെട്ടിടത്തില്‍ നിന്നാണ് കാണാതായത്.

പുനര്‍മൂല്യനിര്‍ണയത്തിനും പകര്‍പ്പിനും സൂക്ഷ്മപരിശോധനക്കും വിദ്യാര്‍ഥികള്‍ അപേക്ഷിച്ചിരുന്നു. നിരവധി തവണ പരീക്ഷാഭവനിലേക്ക് വിളിച്ചന്വേഷിച്ചിട്ടും റീവാല്യുവേഷന്‍ ഫലമോ ഉത്തരക്കടലാസുകളുടെ കോപ്പിയോ ലഭിച്ചില്ല. തുടര്‍ന്ന് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടും ഫലമുണ്ടായിരുന്നില്ല.

2024 ജൂലൈ 25 ന് നടന്ന പരീക്ഷാ സ്റ്റാന്റിങ് കമ്മിറ്റി യോഗത്തില്‍ ഈ കാര്യം ചര്‍ച്ച ചെയ്തിരുന്നു. തുടര്‍ന്ന് ഏഴു വിദ്യാര്‍ഥികളില്‍ നിന്ന് ഫീസൊന്നുമീടാക്കാതെ സ്‌പെഷല്‍ പരീക്ഷ നടത്താന്‍ തീരുമാനിക്കുകയായിരുന്നു. പരീക്ഷാ സ്റ്റാന്റിങ് കമ്മിറ്റി തീരുമാനത്തിന് ഈ മാസം 12 ന് വൈസ് ചാന്‍സലര്‍ അംഗീകാരവും നല്‍കി.

സാങ്കേതിക തകരാറാണ് ഉത്തരക്കടലാസുകള്‍ കാണാതായതിന് പരീക്ഷാഭവന്‍ കണ്ടെത്തിയ മുടന്തന്‍ ന്യായീകരണം. ഇവിഇെവിടുത്തെ ടയുള്ള ജീവനക്കാരെ താക്കീത് നല്‍കി മേലാല്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തിട്ടുണ്ടത്രെ. 

എന്നാല്‍ വില്‍പ്പന നടത്തിയ പാഴ് കടലാസുകള്‍ക്കൊപ്പം റീവാല്യുവേഷന്‍ നടത്താനുള്ള ആയിരക്കണക്കിന് ഉത്തരക്കടലാസുകള്‍ ലോറിയില്‍ കയറ്റിക്കൊണ്ടുപോയതില്‍ ഇപ്പോള്‍ കാണാതായതുള്‍പ്പെടെ നിരവധി വിദ്യാര്‍ഥികളുടെ ആദ്യ മൂല്യനിര്‍ണയം കഴിഞ്ഞ ഉത്തരക്കടലാസുകള്‍ ഉണ്ടെന്നാണ് പറയുന്നത്.

പരീക്ഷാഭവനില്‍ നിന്ന് ഉത്തരക്കടലാസുകള്‍ കാണാതായതിന്റെ കുറ്റം വിദ്യാര്‍ഥികളുടെ തലയില്‍ കെട്ടിവെച്ച് വീണ്ടും പരീക്ഷ എഴുതിക്കുന്ന സര്‍വകലാശാല നടപടിക്കെതിരെ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.

 

Calicut University faces backlash as answer sheets of seven MA History students go missing. A special exam has been announced, but students protest against the university's negligence. Read more for details.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാനന്തവാടി ജില്ലാ ആശുപത്രിയുടെ പേര് മെഡിക്കൽ കോളജ് എന്നാക്കി; പക്ഷേ ​ഗുണം ഒന്നുമില്ല; ക്രിട്ടിക്കലായ രോ​ഗികൾ ചികിത്സയ്ക്ക് ചുരമിറങ്ങുക തന്നെ വേണം

Kerala
  •  6 minutes ago
No Image

ആവശ്യത്തിന് ഡോക്ടര്‍മാരില്ല, ജീവൻരക്ഷാ മരുന്നുകള്‍ ഇല്ല, മെഡിക്കല്‍ ഉപകരണങ്ങള്‍ പലതും പ്രവര്‍ത്തനരഹിതം; സർക്കാർ അവ​ഗണനയിൽ തളർന്ന് പരിയാരം

Kerala
  •  14 minutes ago
No Image

ടിക്കറ്റ് റദ്ദാക്കല്‍: ക്ലറിക്കല്‍ നിരക്ക് കുറയ്ക്കാന്‍ റെയില്‍വേ; തീരുമാനം ഏറ്റവും ​ഗുണം ചെയ്യുക വെയിറ്റിങ് ലിസ്റ്റ് യാത്രക്കാര്‍ക്ക്

National
  •  23 minutes ago
No Image

300 വര്‍ഷം പഴക്കമുള്ള ദര്‍ഗ തകര്‍ത്തു; ഗുജറാത്ത് മുനിസിപ്പാലിറ്റിക്ക് ഹൈക്കോടതി നോട്ടീസ്; ധൃതിപിടിച്ച് ദര്‍ഗ പൊളിച്ചതില്‍ കോടതിയുടെ വിമര്‍ശനം | Bulldozer Raj

National
  •  29 minutes ago
No Image

ലാൻഡ് ഫോണിന് വിട; കെ.എസ്.ആർ.ടി.സിയിൽ  മൊബൈൽ ബെല്ലടിച്ചു തുടങ്ങി

Kerala
  •  32 minutes ago
No Image

പൊലിസ് സ്റ്റേഷനുകളിലെ റൗഡി പട്ടിക പരസ്യമായി പ്രദർശിപ്പിക്കാനുള്ളതല്ല; പരസ്യ പ്രദർശനം സ്വകാര്യത ലംഘനം; ഹൈക്കോടതി

Kerala
  •  35 minutes ago
No Image

മലബാറിൽ ഇക്കുറിയും പ്ലസ് വൺ സീറ്റ് ക്ഷാമം; 11,633 വിദ്യാർഥികൾ പുറത്തായേക്കും

Kerala
  •  43 minutes ago
No Image

വി.എസിന്റെ ആരോ​ഗ്യനില അതീവ ഗുരുതരമായി തുടരുന്നു

Kerala
  •  2 hours ago
No Image

മലയാള നടി മിനു മുനീർ അറസ്റ്റിൽ; ബാലചന്ദ്ര മേനോനെതിരെ അപകീർത്തികരമായ സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇട്ടുവെന്ന പരാതിയിൽ; ജാമ്യത്തിൽ വിട്ടയച്ചു

Kerala
  •  8 hours ago
No Image

അഞ്ചാം ക്ലാസ് വിദ്യാർത്ഥി വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ

Kerala
  •  9 hours ago