HOME
DETAILS

ആര്‍എസ്എസിനെ പ്രതിരോധിച്ചാണ് ശീലം; പ്രീണിപ്പിക്കേണ്ട കാര്യം തങ്ങള്‍ക്കില്ല; മുഖ്യമന്ത്രി

  
Web Desk
September 10, 2024 | 1:48 PM

CM Defends RSS Says No Need to Apologize

തിരുവനന്തപുരം: ആര്‍എസ്എസ്-സിപിഎം ബന്ധമെന്ന് ചിലര്‍ പ്രചരിപ്പിക്കുന്നുവെന്നും എല്ലാക്കാലത്തും ആര്‍എസ്എസിനെ പ്രതിരോധിച്ചാണ് ശീലമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ആര്‍എസ്എസിനെ പ്രീണിപ്പിക്കേണ്ട കാര്യം തങ്ങള്‍ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എഡിജിപി ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത് വിവാദമായതിനെത്തുടര്‍ന്ന് ആദ്യമായി പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. എന്നാല്‍ എഡിജിപിയെപ്പറ്റി മുഖ്യമന്ത്രി പ്രസംഗത്തില്‍ ഒന്നും പറഞ്ഞതും ഇല്ല.

''ഇതാ നാടിന്റെ മുന്നില്‍ ആര്‍എസ്എസിന്റെ ബന്ധുക്കാര് വന്നിരിക്കുന്നു എന്നൊരു ചിത്രമുണ്ടാക്കാമെന്ന് ഒരു വ്യാമോഹവും വേണ്ട. ഞങ്ങളത് തികഞ്ഞ അവജ്ഞയോടെ തള്ളിക്കളയുന്നു'' കൂടാതെ വിട്ടുവീഴ്ചയില്ലാതെ വര്‍ഗീതയക്കെതിരെ പോരാടിയ ചരിത്രമാണ് സിപിഎമ്മിനുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോണ്‍ഗ്രസിനാണ് ആര്‍എസ്എസുമായി ബന്ധമുള്ളതെന്നും മുഖ്യമന്ത്രി ആവര്‍ത്തിച്ചു. ആര്‍എസ്എസ് പ്രീണനം പാര്‍ട്ടി നയമല്ലെന്നും ആര്‍എസ്എസിനെ എന്നും പ്രതിരോധിച്ചത് സിപിഎമ്മാണ്. എന്തോ വലിയ കാര്യം നടന്നെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും, ആര്‍എസ്എസിനെ പ്രതിരോധിച്ച് ജീവനുകള്‍ നഷ്ടപ്പെട്ടത് സിപിഎമ്മിനാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തലശേരി കലാപ സമയത്ത് തലശ്ശേരി പള്ളിക്ക് സംരക്ഷണം നല്‍കിയത് സിപിഎം ആണെന്നും, അന്ന് ജീവന്‍ നഷ്ടപ്പെട്ടത് സിപിഎമ്മിന് മാത്രമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കെ സുധാകരനാണ് ആര്‍എസ്എസ് ശാഖയക്ക് കാവലെന്ന് വിളിച്ച് പറഞ്ഞതെന്നും, ഗോള്‍വാക്കറുടെ ഫോട്ടോയ്ക്ക് മുന്നില്‍ വണങ്ങി നിന്നത് ആരാണെന്ന് ഓര്‍ക്കണമെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.

The Chief Minister has come out in defense of the RSS, stating that there is no need to apologize for their actions. Get the latest updates on this controversial statement.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്; സൂഷ്മ പരിശോധന അവസാനിച്ചു, സംസ്ഥാനത്ത് 98,451 സ്ഥാനാർത്ഥികൾ

Kerala
  •  5 days ago
No Image

ജാമ്യ ഹര്ജികൾ അടക്കം കെട്ടിക്കിടക്കുന്ന കേസുകൾ തീർപ്പാക്കും: ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

National
  •  5 days ago
No Image

സഞ്ജു നയിക്കും, ടീമിൽ വിഘ്‌നേഷ് പുത്തൂരും; മുഷ്താഖ് അലി ട്രോഫിക്കൊരുങ്ങി കേരളം

Cricket
  •  5 days ago
No Image

പട്രോളിങ്ങിനിടെ കൊക്കയിലേക്ക് വീണ് മലയാളി സൈനികന് വീരമൃത്യു

Kerala
  •  5 days ago
No Image

സന്തോഷം അതിരുകടന്നു: ഡ്യൂട്ടി റൂമിൽ പ്രതിശ്രുത വധുവിനൊപ്പം നൃത്തം; ഡോക്ടർക്കെതിരെ നടപടി

National
  •  5 days ago
No Image

ചെന്നൈയിൽ എനിക്ക് ധാരാളം സുഹൃത്തുക്കളുണ്ട്, എന്നാൽ ഏറെ സ്പെഷ്യൽ ആ താരം: സഞ്ജു

Cricket
  •  5 days ago
No Image

വെറും ആറ് സെക്കൻഡ് മാത്രം; സിനിമയിലെ സ്റ്റണ്ട് സീനുകൾ തോറ്റ് പോകും ഈ സിസിടിവി ദൃശ്യങ്ങൾക്ക് മുന്നിൽ; കാണാം സമൂഹമാധ്യമങ്ങളിൽ തരം​ഗമായ ഒരു അപകടരം​ഗം

National
  •  5 days ago
No Image

ദുബൈ റൺ 2025: റോഡ് അടയ്ക്കുന്ന സമയം മുതൽ ബിബ് ശേഖരണം വരെ; നിങ്ങൾ അറിയേണ്ട പ്രധാന വിവരങ്ങൾ‌

uae
  •  5 days ago
No Image

കണ്ണൂരിൽ ബിഎൽഒ കുഴഞ്ഞു വീണു; ജോലി സമ്മർദ്ദമാണെന്ന ആരോപണവുമായി കുടുംബം

Kerala
  •  5 days ago
No Image

ബിഎൽഒ ജോലി സമ്മർദ്ദം: ബംഗാളിൽ ഒരു മരണം കൂടി; അധ്യാപികയുടെ മരണം കടുത്ത മാനസിക സമ്മർദ്ദത്താലെന്ന് കുടുംബം

National
  •  5 days ago