HOME
DETAILS

സുഭദ്രയുടെ കൊലപാതകം: കൊലക്കു മുന്‍പേ കുഴിയൊരുക്കി?; കുഴിയെടുക്കാന്‍ വന്നപ്പോള്‍ വയോധികയെ കണ്ടെന്ന് മേസ്തിരിയുടെ മൊഴി

  
Farzana
September 11 2024 | 03:09 AM

Alappuzha Murder Case New Revelations in the Killing of Elderly Woman in Kochi

ആലപ്പുഴ: കൊച്ചി കടവന്ത്രയില്‍ നിന്ന് ഒരുമാസം മുമ്പ് കാണാതാവുകയും വീട്ടുവളപ്പില്‍ കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തുകയും ചെയ്ത വയോധികയുടെ കൊലപാതകത്തില്‍ വെളിപ്പെടുത്തലുമായി മേസ്തിരി അജയന്‍. സുഭദ്രയെ കൊലപ്പെടുത്തുന്നതിന് മുമ്പ് തന്നെ കുഴി ഒരുക്കിയിരുന്നതായി സംശയം ബലപ്പെടുത്തുന്നതാണ് മേസ്തിരിയുടെ മൊഴി. 

കുഴിയെടുക്കാന്‍ വന്നപ്പോള്‍ കൊല്ലപ്പെട്ട സുഭദ്രയെ കണ്ടിരുന്നുവെന്ന് അജയന്‍ പറയുന്നു. കുളിമുറി മാലിന്യവും വീട്ടിലെ മാലിന്യവും കുഴിച്ചു മൂടാനായി കുഴി എടുക്കാനാണ് ആദ്യം ആവശ്യപ്പെട്ടത്. മൂന്നടി താഴ്ചയില്‍ കുഴി എടുത്തപ്പോള്‍ ആഴം പോരെന്ന് പറഞ്ഞു. വെള്ളം ഉയരുന്ന സ്ഥലമായതിനാല്‍ കുഴിയുടെ ആഴം കൂട്ടണമെന്ന് മാത്യുസ് ആവശ്യപ്പെട്ടു. തുടര്‍ന്ന് നാലടി താഴ്ചയിലേക്ക് കുഴിവെട്ടി- അജയന്റെ മൊ    ഴിയില്‍ പറയുന്നു. എന്നാല്‍ അടുത്ത ദിവസം പറമ്പ് വൃത്തിയാക്കാന്‍ വന്നപ്പോള്‍ കുഴി മൂടിയ നിലയിലായിരുന്നു. പരിസരത്തെ മാലിന്യങ്ങളിട്ട് കുഴി മൂടിയെന്നും പണിയുടെ ആവശ്യമില്ലെന്നും പറഞ്ഞു. ആ സമയത്ത് സംശയം തോന്നിയില്ലെന്നും അജയന്‍ വ്യക്തമാക്കി. കേസിലെ പ്രതിയെന്ന് സംശയിക്കുന്ന ശര്‍മിള അമിത മദ്യപാനിയാണ് മദ്യപിച്ച ശേഷം പാട്ടും ഡാന്‍സും നടത്തുമായിരുന്നു. അതിനാല്‍, പരിസരവാസികള്‍ ശ്രദ്ധിക്കില്ലായിരുന്നുവെന്നും അജയന്‍ മാധ്യമങ്ങളോട് പറഞ്ഞു.

സുഭദ്രയുടെ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സി.സി.ടി.വി ദൃശ്യങ്ങളാണ് നിര്‍ണായകമായത് . സുഭദ്ര മാത്യൂസിന്റെയും ശര്‍മിളയുടെയും വാടക വീട്ടിലേക്ക് വരുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. എന്നാല്‍ ഇവര്‍ തിരികെപോകുന്നത് സി.സി.ടി.വിയില്‍ കണ്ടില്ല. മാത്യൂസിനെയും ശര്‍മിളയെയും ദിവസങ്ങളായി കാണാനില്ലെന്നും വ്യക്തമായതോടെ സംശയം ബലപ്പെട്ടു. തുടര്‍ന്ന് മൃതദേഹങ്ങള്‍ മണത്ത് കണ്ടെത്തുന്ന പൊലിസ് നായയെ എത്തിച്ച് പരിശോധന നടത്തുകയായിരുന്നു. 

 സുഭദ്രയുടെ മക്കളായ രഞ്ജിത്തും രാധാകൃഷ്ണനും ആലപ്പുഴയില്‍ എത്തി മൃതദേഹം സുഭദ്രയുടേത് തന്നെയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. സുഭദ്രയുടെ കാലിലെ ബാന്‍ഡേജ് ഉള്‍പ്പെടെ മക്കള്‍ തിരിച്ചറിഞ്ഞു. മുട്ടുവേദനയ്ക്ക് സുഭദ്ര സ്ഥിരമായി ബാന്‍ഡേജ് ഉപയോഗിച്ചിരുന്നു. മൃതദേഹ ഭാഗത്തില്‍ നിന്നും ഇതുള്‍പ്പെടെ ലഭിച്ചിട്ടുണ്ട്. ഇതോടെയാണ് മരിച്ചത് സുഭദ്ര തന്നെയാണെന്ന് സ്ഥിരീകരിച്ചത്.

ദമ്പതിമാരുമായി സുഭദ്രയ്ക്ക് നേരത്തെ പരിചയമുണ്ടായിരുന്നതായാണ് സൂചന. ഇടയ്ക്കിടെ ഇവര്‍ ദമ്പതിമാരുടെ വീട്ടില്‍ വന്നിരുന്നതായും അറിയുന്നു. ദൂരെയുള്ള ക്ഷേത്രങ്ങളിലേക്ക് സുഭദ്ര ഇവര്‍ക്കൊപ്പം യാത്ര നടത്തിയിരുന്നു. സ്വര്‍ണവും പണവും കവര്‍ന്ന ശേഷമുള്ള കൊലപാതകമെന്നാണ് പൊലിസ് വ്യക്തമാക്കുന്നത്. ശര്‍മിളയും മാത്യൂസും നേരത്തെ കൊച്ചിയില്‍ ലോഡ്ജ് നടത്തിയിരുന്നു. ഇവിടെവെച്ചാണ് സുഭദ്രയുമായി പരിചയത്തിലാകുന്നത്.

അതേസമയം, ഒളിവില്‍ കഴിയുന്ന പ്രതികളെന്ന് സംശയിക്കുന്ന ദമ്പതികളായ മാത്യൂസിനെയും ശര്‍മിളയെയും കണ്ടെത്താനുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കി. ഇവര്‍ ഉടന്‍ തന്നെ പിടിയിലാകുമെന്നാണ് പൊലിസ് അറിയിച്ചത്. കേരളത്തിന് പുറത്തേക്ക് അന്വേഷണം വ്യാപിപ്പിച്ചു. ജില്ലാ പൊലിസ് ചീഫ് എം.പി.മോഹനചന്ദ്രന്‍, ഡി.വൈ.എസ്.പി മധു ബാബു, മണ്ണഞ്ചേരി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം.ആര്‍.രാജേഷ്, സബ് ഇന്‍സ്‌പെക്ടര്‍ കെ.ആര്‍ ബിജു എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.

കഴിഞ്ഞ ദിവസമാണ് കൊച്ചി കടവന്ത്രയില്‍നിന്ന് കാണാതായ വയോധികയുടെ മൃതദേഹം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. ആലപ്പുഴ കാട്ടൂര്‍ കോര്‍ത്തുശേരി ക്ഷേത്രത്തിന് സമീപമുള്ള വീടിനോട് ചേര്‍ന്നാണ് ഒരു മാസം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്. 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓണത്തിന് പ്രത്യേക അരി വിഹിതം നൽകാനാവില്ലെന്ന് കേന്ദ്രം; ജനങ്ങളെ കൈവിടില്ലെന്ന് മന്ത്രി

Kerala
  •  3 days ago
No Image

ട്യൂഷൻ ക്ലാസിൽ എട്ടാം ക്ലാസുകാരിയോട് അധ്യാപകന്റെ ലൈംഗിക അതിക്രമം; 62-കാരൻ അറസ്റ്റിൽ

Kerala
  •  3 days ago
No Image

തോറ്റവരുടെ മണ്ണിൽ ചരിത്രം സൃഷ്ടിക്കാൻ ഗിൽ; കണ്മുന്നിലുള്ളത് സുവർണനേട്ടം

Cricket
  •  3 days ago
No Image

മഴ തുടരും; ന്യൂനമർദ്ദം, കേരളത്തിൽ വീണ്ടും ശക്തമായ മഴക്കും കാറ്റിനും സാധ്യത

Kerala
  •  3 days ago
No Image

കോൺസുലാർ, പാസ്‌പോർട്ട്, വിസ സേവനങ്ങൾ നൽകുന്നതിന് 11 പുതിയ സേവന കേന്ദ്രങ്ങൾ ആരംഭിക്കും; മസ്കത്ത് ഇന്ത്യൻ എംബസി

oman
  •  3 days ago
No Image

ബ്രേക്ക്ഫാസ്റ്റ്, ലഞ്ച്, ഡിന്നർ എല്ലാം സൗജന്യമായി ലഭിക്കുന്ന ഇന്ത്യയിലെ ഒരേയൊരു ട്രെയിനെക്കുറിച്ചറിയാം

National
  •  3 days ago
No Image

ഫുട്ബോളിലെ റൊണാൾഡോയുടെ ആ വലിയ സ്വപ്നം കണ്ണീരിൽ അവസാനിക്കും: മുൻ ചെൽസി താരം

Football
  •  3 days ago
No Image

യുഎഇ: രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ നാളെ താപനില കുറയും

uae
  •  3 days ago
No Image

20 ലക്ഷം വിലമതിക്കുന്ന കാർ 60 സെക്കന്റിൽ മോഷണം; വീഡിയോ പുറത്തുവിട്ട് ഉടമ, പൊലീസിന് ഇതുവരെ തുമ്പൊന്നും കിട്ടിയില്ല

National
  •  3 days ago
No Image

ഫുട്ബോളിൽ നിന്നും വിരമിച്ചാൽ ഒരിക്കലും ആ കാര്യം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നില്ല: റൊണാൾഡോ

Football
  •  3 days ago