HOME
DETAILS

അന്വേഷണ റിപ്പോര്‍ട്ട് വരട്ടെ; തെറ്റ് ചെയ്താല്‍ കടുത്ത നടപടി എല്‍ഡിഎഫ്

  
September 11, 2024 | 12:52 PM

LDF Warns of Stern Action if Found Guilty Awaits Investigation Report

തിരുവനന്തപുരം: എഡിജിപി എംആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത് സര്‍ക്കാര്‍ അന്വേഷിക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍. എഡിജിപിക്കെതിരെ ഉയര്‍ന്നുവന്ന പരാതികളെല്ലാം സമഗ്രമായ പരിശോധന നടത്തി തീരുമാനമെടുക്കേണ്ടതാണെന്നും, തെറ്റുചെയ്താല്‍ സംരക്ഷിക്കില്ലെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ വ്യക്തമാക്കി.

എഡിജിപിയുടെ കാര്യത്തില്‍ മുന്നണി നേരത്തെ നിലപാട് അറിയിച്ചിട്ടുണ്ട്, തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ കടുത്ത നിലപാട് സ്വീകരിക്കും, സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനമെടുത്തിട്ടുണ്ടെന്നാണ് മുന്നണിയുടെ ബോധ്യം. ആര്‍എസ്എസുമായി ഏതെങ്കിലും കാര്യത്തില്‍ അനുകൂല നിലപാട് സ്വീകരിക്കാന്‍ സിപിഎം തയ്യാറാവില്ലെന്നും അത് സിപിഎമ്മിന്റെ ചരിത്രം അറിയുന്ന എല്ലാവര്‍ക്കും അറിയാമെന്നും ടിപി രാമകൃഷ്ണന്‍ വ്യക്തമാക്കി. 

ആരോപണം വന്നതിന്റെ അടിസ്ഥാനത്തില്‍ ശിക്ഷിക്കാന്‍ കഴിയില്ലെന്നും, ആരോപണം ശരിയാണെങ്കില്‍ കടുത്ത നിലപാട് സ്വീകരിക്കും, അതിനായി കുറച്ച് സമയം കാത്തിരിക്കുവെന്നും ടിപി രാമകൃഷ്ണന്‍ പറയുന്നു. സര്‍ക്കാരിന് ഇത്തരം കാര്യങ്ങളില്‍ ചില നടപടി ക്രമങ്ങളുണ്ടാകുമെന്നും, തീരുമാനം എടുക്കേണ്ടത് സര്‍ക്കാരാണെന്നും, കൂടുതല്‍ കാര്യങ്ങള്‍ അറിയാന്‍ സര്‍ക്കാരിനെ സമീപിക്കൂവെന്നും രാമകൃഷ്ണന്‍ പറഞ്ഞു.

"The LDF has issued a warning of severe consequences if found guilty in the ongoing investigation. The coalition is awaiting the investigation report, after which it will take decisive action against those responsible."



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അതിർത്തി തർക്കം: കമ്പിവടി കൊണ്ട് തലയ്ക്കടിയേറ്റ കർഷകൻ മരിച്ചു; പ്രതി റിമാൻഡിൽ

Kerala
  •  21 hours ago
No Image

വിദേശതാരങ്ങൾ ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ രക്ഷകരാകുമോ? ഓസ്‌ട്രേലിയൻ താരത്തിന് പിന്നാലെ കനേഡിയൻ സ്ട്രൈക്കറും; OCI/PIO നയം പുതിയ ചരിത്രമെഴുതുന്നു

Football
  •  21 hours ago
No Image

വളർത്തു മൃ​ഗങ്ങളുടെ വാണിജ്യ ഇറക്കുമതി നിരോധിച്ച് കുവൈത്ത്

uae
  •  a day ago
No Image

സൗഹൃദം നടിച്ച് വിശ്വാസം നേടി, 5 ലക്ഷം രൂപയുടെ ഗാഡ്‌ജറ്റുകൾ മോഷ്ടിച്ച് മുങ്ങി: ഹോസ്റ്റൽ മോഷണത്തിൽ പൊട്ടിക്കരഞ്ഞ് കണ്ടന്റ് ക്രിയേറ്റർ തന്മയ്; പൊലിസ് സഹായിക്കുന്നില്ലെന്ന് ആരോപണം

crime
  •  a day ago
No Image

'പ്രീമിയർ ലീഗ് സ്വപ്നം കാണാൻ സാധിക്കും'; രണ്ട് വർഷത്തിനുള്ളിൽ കിരീട നേടുമെന്ന് യുണൈറ്റഡ് സൂപ്പർ താരങ്ങൾ

Football
  •  a day ago
No Image

ലാന്റിംഗിനിടെ അപകടം; ഫ്ലൈദുബൈ വിമാനത്തിന് കേടുപാട് സംഭവിച്ചു

uae
  •  a day ago
No Image

മച്ചിങ്ങലിൽ വാഹന സ്പെയർപാർട്‌സ് കടയിൽ തീപിടിത്തം, ലക്ഷങ്ങളുടെ നഷ്ടം

Kerala
  •  a day ago
No Image

ജീവിത സാഹചര്യങ്ങളില്‍ വഴിപിരിഞ്ഞു; 12 വര്‍ഷങ്ങൾക്കു ശേഷം അമ്മയെയും മകനെയും ഒരുമിപ്പിച്ച് ഷാര്‍ജ പൊലിസ്

uae
  •  a day ago
No Image

ഐഎസ്ആർഒ വീണ്ടും റഷ്യയിലേക്ക്: എൽവിഎം 3 റോക്കറ്റിനായി സെമി ക്രയോ എൻജിനുകൾ വാങ്ങാൻ കരാർ

National
  •  a day ago
No Image

ഗസ്സയില്‍ സയണിസ്റ്റുകള്‍ക്ക് വേണ്ടി ചാരവൃത്തിയും കൊള്ളയും നടത്തിവന്ന കൂലിപ്പട്ടാള മേധാവി യാസര്‍ കൊല്ലപ്പെട്ടു

International
  •  a day ago