ഗൾഫ് ഓണം ഗംഭീരമാക്കാൻ വിപുല ഒരുക്കങ്ങളുമായി ലുലു
അബൂദബി: ഗൃഹാതുര ഓർമകളും മലയാളത്തനിമയും സമ്മാനിച്ച് യു.എ.ഇയിൽ ഓണാഘോഷം വർണാഭമാക്കാൻ എല്ലാ സജ്ജീകരണങ്ങളും ലുലുവിൽ ഒരുങ്ങിക്കഴിഞ്ഞു. നാടിന്റെ പൈതൃകം വിളിച്ചോതുന്ന അലങ്കാരങ്ങളും രുചി വൈവിധ്യങ്ങളുമാണ് ലുലുവിൽ ഒരുക്കിയിരിക്കുന്നത്. പഴയിടം മോഹനൻ നമ്പൂതിരിയുടെ വിഭവ സമൃദ്ധമായ സദ്യയും പായസം മേളയും മെഗാ ഓണം മാമാങ്കവും വരെ ഉപഭോക്താക്കളെ കാത്തിരിക്കുന്നു.
22 കൂട്ടം വിഭവങ്ങളോടെ പഴയിടം മോഹനൻ നമ്പൂതിരി തയാറാക്കിയ സദ്യയാണ് ഇത്തവണത്തെ പ്രധാന ആകർഷണം. പരിപ്പ് പ്രഥമനും പാലടയും അടങ്ങിയ പഴയിടം സദ്യ പൂരാടം, ഉത്രാടം, തിരുവോണം ദിനങ്ങളിൽ ലുലുവിൽനിന്ന് ലഭിക്കും. ഇതിനുള്ള പ്രീ ബുക്കിങ് ഈ മാസം 14 വരെയുണ്ടാകും. വീട്ടിൽ തന്നെ സദ്യയുണ്ടാക്കാൻ ആഗ്രഹിക്കുന്നവർക്കായി പ്രത്യേക ഓണക്കിറ്റും ഒരുക്കിയിട്ടുണ്ട്.
രുചി വൈവിധ്യം വിളിച്ചോതുന്നതാണ് ആകർഷകമായ പായസം മേള. 27 കൂട്ടം പായസങ്ങളാണ് മേളയിൽ അവതരിപ്പിക്കുന്നത്. മത്തങ്ങ, ഈത്തപ്പഴം, കാരറ്റ്, മാമ്പഴം, ചക്കപ്പഴം, മില്ലറ്റ് തുടങ്ങി വ്യത്യസ്തമായ പായസ വിഭവങ്ങളാണ് മധുര പ്രേമികളെ കാത്തിരിക്കുന്നത്. പ്രത്യേക ഷുഗർ ഫ്രീ പായസവും ലഭ്യമാണ്. ഐസ്ക്രീം സ്പെഷ്യൽ പായസം മേളയിൽ വ്യത്യസ്തത നൽകും. ഐസ്ക്രീം നെയ് പായസവും, ഐസ്ക്രീം അവിൽ പായസവും നവീന രുചിക്കൂട്ടാണ് സമ്മാനിക്കുക. പായസം കേക്കുകളും തയാറാക്കിയിട്ടുണ്ട്. പാലട പായസം കേക്ക്, മത്തങ്ങ മിൽക്ക് കേക്ക്, കാരറ്റ് മിൽക്ക് കേക്ക് എന്നിങ്ങനെ നിരവധി വൈവിധ്യങ്ങളാണുള്ളത്.
ഓണ വിഭവങ്ങൾക്ക് ആവശ്യമായ എല്ലാവിധ പച്ചക്കറികളും പഴങ്ങളും ലുലുവിൽ ഉറപ്പാക്കിയിട്ടുണ്ട്. ഇന്ത്യയിലെ കാർഷിക മേഖലയിൽ നിന്ന് നേരിട്ട് സംഭരിച്ച മികച്ച ഗുണമേന്മയുള്ള ഉത്പന്നങ്ങളാണ് ലുലു സ്റ്റോറുകളിൽ ലഭ്യമാക്കിയിട്ടുള്ളത്. വർണ പൂക്കളുടെ വിപുലമായ ശേഖരവുമുണ്ട്. ആകർഷകമായ ഷോപ്പിങ് ഗിഫ്റ്റ് കാർഡുകളും ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്.
കൂടാതെ, ഗൾഫ് ഓണാഘോഷങ്ങൾക്ക് ആവേശമായി മെഗാ 'ഓണം മാമാങ്ക'വും ലുലു സംഘടിപ്പിക്കുന്നുണ്ട്. ഷാർജ എക്സ്പോ സെന്ററിൽ തിരുവോണ ദിവസം നടക്കുന്ന ഓണമാമാങ്കം ഒത്തുചേരലിന്റെ സൗഹൃദ വേദിയായി മാറും. ടൊവിനോ തോമസ് അടക്കം താരനിരയും ആഘോഷത്തിൽ ഭാഗമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."