HOME
DETAILS

നബിദിനം : ഞായറാഴ്ച പൊതുമാപ്പ് കേന്ദ്രങ്ങൾ പ്രവർത്തിക്കില്ല

  
September 13, 2024 | 2:22 PM

Prophets Day Public amnesties will not function on Sundays

ദുബൈ:പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനം പ്രമാണിച്ചുള്ള സെപ്റ്റംബർ 15 ഞായർ  പൊതുഅവധിയിൽ, അൽ അവീറിലെ പൊതുമാപ്പ് കേന്ദ്രവും  അമർസെന്ററുകളും പ്രവർത്തിക്കില്ലെന്ന് ദുബായ് ജി ഡി ആർ എഫ് എ അറിയിച്ചു.എന്നാൽ സെപ്റ്റംബർ 16 തിങ്കളാഴ്ച ഇവിടെങ്ങളിലും സാധാരണപോലെ സേവനങ്ങൾ ലഭ്യമാകുന്നതാണ്.ശനി മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ  രാവിലെ 8 മണി മുതൽ  രാത്രി 8 മണി വരെയാണ് അൽ അവീറിലെ വീസ വയലേറ്റേഴ്സ് സെറ്റിൽമെന്റ് പ്രവർത്തിക്കുക.  എന്നാൽ അത് വെള്ളിയാഴ്ച രാവിലെ 8 മണി മുതൽ  12 വരെയും  തുടർന്ന് നാലുമണി മുതൽ    രാത്രി 8 വരെയുമാണ് പ്രവർത്തി സമയം.ഹിന്ദി  അടക്കമുള്ള ഭാഷകളിൽ ബ്രോഷർ പുറത്തിറങ്ങികൊണ്ടാണ്  ജി ഡി ആർ എഫ് എ ഇക്കാര്യം അറിയിച്ചത്

പൊതുമാപ്പ് കാമ്പെയ്‌നിൻ്റെ നിർദ്ദിഷ്‌ട കാലയളവ് അവസാനിക്കുന്നതിന് മുമ്പ് വീസ സ്റ്റാറ്റസ് ശരിയാക്കാൻ ലഭ്യമായ  കാലയളവ് പ്രയോജനപ്പെടുത്താൻ സംരംഭത്തിന്റ  ഗുണഭോക്താക്കളോട് ജി ഡി ആർ എഫ് എ അഭ്യർത്ഥിച്ചു. യുഎഇയിലെ വിദേശികളുടെ  റസിഡൻസി സ്റ്റാറ്റസ് ശരിയാക്കുന്നതിനുള്ള നടപടിക്രമങ്ങൾ സുഗമമാക്കുകയാണ് പൊതുമാപ്പ് കാമ്പയിൻ ലക്ഷ്യമിടുന്നത്.താമസക്കാരുടെ സുരക്ഷയും സ്ഥിരതയും ഉറപ്പുവരുത്തുന്നതിനുമാണ്  നടപടിയെന്ന് ജി ഡി ആർ എഫ് എ കൂട്ടിച്ചേർത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിമാനം റദ്ദാക്കുമോ? കിടക്കയുമായി ബെംഗളൂരു വിമാനത്താവളത്തിലെത്തി യാത്രക്കാരൻ

National
  •  12 hours ago
No Image

നടി ആക്രമിക്കപ്പെട്ട കേസ്: ദിലീപിന് സംശയത്തിന്റെ ആനുകൂല്യം; വിധി പകർപ്പ് പുറത്ത്

Kerala
  •  12 hours ago
No Image

ഭർത്താവ് മൊഴിമാറ്റി; പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയെ കോടതി വെറുതെ വിട്ടു

Kerala
  •  13 hours ago
No Image

കേരളം കാത്തിരുന്ന രാഷ്ട്രീയ പോരാട്ടത്തിന്റെ ഫലം; നാളെയറിയാം ജനവിധി

Kerala
  •  13 hours ago
No Image

കോടതി വിധി പ്രതീക്ഷയ്ക്ക് വകനൽകുന്നത്: നേതാക്കൾ

organization
  •  13 hours ago
No Image

വന്ദേഭാരത് ട്രെയിനുകൾ കൂടുതൽ ആഢംബരമാക്കാൻ ഇന്ത്യൻ റെയിൽവേ; 14,000 കോടി രൂപയുടെ നിക്ഷേപം

National
  •  14 hours ago
No Image

പ്രണയമായാലും ലൈംഗിക ബന്ധത്തിന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി നല്‍കുന്ന സമ്മതം സാധുവല്ല; പോക്‌സോ കേസില്‍ പ്രതി നല്‍കിയ ഹരജി ഹൈക്കോടതി തള്ളി 

National
  •  14 hours ago
No Image

തെരഞ്ഞെടുപ്പ് വിജയാഘോഷം: മുൻകൂർ അനുമതി നിർബന്ധം, ക്രമസമാധാന ലംഘനം പാടില്ല; നിർദേശങ്ങൾ പുറത്തിറക്കി മലപ്പുറം എസ്പി

Kerala
  •  14 hours ago
No Image

കേന്ദ്ര വിവരാവകാശ കമ്മീഷണറായി മലയാളിയായ പിആർ രമേശിനെ നിയമിച്ചു

Kerala
  •  14 hours ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം: കോഴിക്കോട് റൂറലിൽ ആഹ്ലാദ പ്രകടനങ്ങൾക്ക് കർശന നിയന്ത്രണം; നിർദ്ദേശങ്ങളുമായി ജില്ലാ പൊലിസ് മേധാവി 

Kerala
  •  15 hours ago