ഐ.എസ് വക്താവ് കൊല്ലപ്പെട്ടു
അലെപ്പോ: ഐ.എസിന്റെ പ്രധാന വക്താവ് അബു മുഹമ്മദ് അല്‍ അദ്നാനി കൊല്ലപ്പെട്ടു. സിറിയയിലെ അലെപ്പോയിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്. അലെപ്പോയില്‍ സൈനിക നടപടികള്‍ പ്രതിരോധിക്കവെ അദ്നാനി കൊല്ലപ്പെട്ടുവെന്ന് ഐ.എസ് അനുകൂല വാര്‍ത്താ ഏജന്‍സി അമാഖ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം യു.എസ് സൈന്യവും ഐ.എസിന്റെ മുതിര്‍ന്ന നേതാക്കളെ ലക്ഷ്യംവച്ച് അലെപ്പോയില്‍ ആക്രമണം നടത്തിയ വിവരം പുറത്തുവിട്ടിരുന്നു. സിറിയയിലെ അല്ബാബിലാണ് സഖ്യസേന വ്യോമാക്രമണം നടത്തിയതെന്നും ഐ.എസ് നേതാവായിരുന്നു ലക്ഷ്യമെന്നും യു.എസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഐ.എസിന്റെ രണ്ടാമത്തെ മുതിര്‍ന്ന നേതാവാണ്. ഐ.എസിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളാണ് ഇദ്ദേഹം. അദാനിയുടെ മരണത്തെ കുറിച്ച് വാഷിങ്ടണില്‍ നിന്ന് പ്രതികരണം വന്നിട്ടില്ല.
അദ്നാനിയുടെ തലയ്ക്ക് അഞ്ച് ദശലക്ഷം ഡോളര്‍ അമേരിക്ക പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."