പഞ്ചായത്തുകള്‍ക്ക് കീഴിലെ തൊഴിലവസരങ്ങള്‍; നേരിട്ട് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം; പരീക്ഷയില്ല
ഇടുക്കി മെഡിക്കല്‍ കോളജ്
ഇടുക്കി മെഡിക്കല്‍ കോളജില്‍ ഡേറ്റ എന്‍ട്രി ഓപ്പറേറ്ററുടെ തസ്തികയില്‍ ജോലിയൊഴിവ്. ദിവസ വേതനാടിസ്ഥാനത്തില്‍ കരാര്‍ നിയമനമാണ് നടക്കുന്നത്.
യോഗ്യത: ബിരുദം
ഒരുവര്‍ഷ കംപ്യൂട്ടര്‍ ഡിപ്ലോമ, എംഎസ് വേഡ്, എംഎസ് എക്‌സല്‍ പരിചയം.
ഇംഗ്ലിഷ്, മലയാളം ടൈപ്പ്‌റൈറ്റിങ്, വേഡ് പ്രോസസിങ് പ്രാവീണ്യം.
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പ്, തിരിച്ചറിയല്‍ രേഖ സഹിതം സെപ്റ്റംബര്‍ 20 ന് രാവിലെ 10ന് നടക്കുന്ന അഭിമുഖത്തില്‍ എത്തിച്ചേരണം.
തിരുവനന്തപുരത്തെ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ജോലി
തിരുവനന്തപുരം കോട്ടുകാല്‍ ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള കോട്ടുകാല്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഇസിജി ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.
അഭിമുഖം സെപ്റ്റംബര്‍ 24ന് രാവിലെ 11 മണിക്ക് കോട്ടുകാല്‍ കുടുംബാരോഗ്യ കേന്ദ്രത്തിലെ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ബന്ധപ്പെട്ട യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി എത്തിച്ചേരുക.
ഇടുക്കിയില്‍ ഒപി ക്ലിനിക്കില്‍ ജോലി
ഇടുക്കി: കാന്തല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ കോവില്‍ക്കടവില്‍ പ്രവര്‍ത്തിച്ചുവരുന്ന ട്രൈബല്‍ വകുപ്പിന്റെ ഒ.പി ക്ലിനിക്കിലേക്ക് മെഡിക്കല്‍ ഓഫീസര്‍(അലോപ്പതി) തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.
പി.എസ്.സി അംഗീകരിച്ച യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.
വിദ്യാഭ്യാസ യോഗ്യത, മറ്റുയോഗ്യതകള്‍, പ്രവൃത്തി പരിചയം, വയസ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതമാണ് അപേക്ഷിക്കേണ്ടതാണ്. വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ സെപ്തംബര്‍ 27 വൈകുന്നേരം 5 മണിക്ക് മുന്‍പായി അടിമാലി ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസില്‍ നേരിട്ടോ, ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസ്, 2 നില പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്‌സ്, അടിമാലി, 685561 എന്ന വിലാസത്തില്‍ തപാല്‍ മുഖേനയോ ലഭ്യമാക്കേണ്ടതാണ്.
Employment opportunities under grama Panchayats through interview
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."