HOME
DETAILS

ബ്ലാസ്റ്റേഴ്‌സിന് ആദ്യ വിജയം; ഈസ്റ്റ് ബംഗാളിനെ വീഴ്ത്തിയത് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്

  
September 22, 2024 | 4:41 PM

Blasters Claim First Win East Bengal Falls 2-1

കൊച്ചി: ഐഎസ്എല്ലില്‍ ബ്ലാസ്റ്റേഴ്‌സിന് ആദ്യ ജയം. കരുത്തരായ ഈസ്റ്റ് ബംഗാളിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് മഞ്ഞപ്പട പരാജയപ്പെടുത്തിയത്. ബ്ലാസ്റ്റേഴ്‌സിനായി നോഹ സദോയിയും (63), ക്വാമെ പെപ്രയുമാണ് (88) ഗോളുകള്‍ നേടിയപ്പോള്‍, ഈസ്റ്റ് ബംഗാളിന്റെ ഏക ഗോള്‍ മലയാളി താരമായ വിഷ്ണു പി വി (59) സ്വന്തമാക്കി. സ്വന്തം കാണികള്‍ക്ക് മുന്നില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും തോല്‍വിയിലേക്ക് എന്ന് തോന്നിപ്പിച്ച ശേഷമാണ് മഞ്ഞപ്പട മിന്നി വിജയം പിടിച്ചെടുത്തത്.

59ാം മിനിറ്റില്‍ മലയാളി താരമായ വിഷ്ണുവിലൂടെ ഈസ്റ്റ് ബംഗാള്‍ മുന്നിലെത്തി എന്നാല്‍, അധികം വൈകാതെ ഐഎസ്എല്ലിലെ തന്റെ ആദ്യ ഗോള്‍ നേടി നോഹ ബ്ലാസ്റ്റേഴ്‌സിനെ ഒപ്പമെത്തിച്ചു. ഈസ്റ്റ് ബംഗാള്‍ പ്രതിരോധ നിരയെ തകര്‍ത്തെറിഞ്ഞ് നോഹ തൊടുത്ത ഇടംകാലന്‍ ഷോട്ട് പ്രബ്‌സുഖന്‍ ഗില്ലിന്റെ കാലുകള്‍ക്കിടയിലൂടെ ഈസ്റ്റ് ബംഗാളിന്റെ വലയിലേക്ക് കയറി.

സമനില കണ്ടെത്തിയതോടെ സബസ്റ്റിറ്റിയൂഷനുകള്‍ വരുത്തി ഉണര്‍ന്നു കളിച്ച ബ്ലാസ്റ്റേഴ്‌സ് രണ്ടാം ഗോളിനുള്ള ശ്രമം തുടങ്ങി. 88ാം മിനിറ്റില്‍ ക്വാമെ പെപ്ര ബ്ലാസ്റ്റേഴ്‌സിന്റെ വിജയഗോള്‍ നേടി. ഈ വിജയത്തോടെ ബ്ലാസ്റ്റേഴ്‌സ് പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്തേക്ക് കയറി. രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ട ഈസ്റ്റ് ബംഗാള്‍ 12ാം സ്ഥാനത്താണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഹ്‌ലി മുതൽ പൂജാര വരെ; 2025ൽ ക്രിക്കറ്റ് ലോകത്തിന് നഷ്ടപ്പെട്ടത് 25 സൂപ്പർ താരങ്ങളെ

Cricket
  •  a day ago
No Image

യു.എ.ഇ നിലപാടിൽ അതൃപ്തിയുമായി സഊദി അറേബ്യ; യമനിലെ സൈനിക നീക്കം 24 മണിക്കൂറിനുള്ളിൽ പിൻവലിക്കണം

Saudi-arabia
  •  a day ago
No Image

യു എ ഇ ആയുധ ശേഖരത്തിനു നേരെ യെമൻ തുറമുഖത്ത് ആക്രമണം നടത്തി സഊദി അറേബ്യ; യെമനിൽ അടിയന്തരാവസ്ഥ, കര, കടൽ, വ്യോമ ഗതാഗതം നിരോധിച്ചു

Saudi-arabia
  •  a day ago
No Image

മാർച്ച് 3ന് നിശ്ചയിച്ചിരുന്ന പത്ത്, പ്ലസ് ടു പരീക്ഷകൾ മാറ്റി സിബിഎസ്ഇ; പുതിയ തീയതികൾ അറിയാം

National
  •  a day ago
No Image

സഊദിയുമായുള്ള ബന്ധം ദൃഢം; യെമൻ വിഷയത്തിൽ പേര് ദുരുപയോഗം ചെയ്യുന്നതിനെതിരെ മുന്നറിയിപ്പുമായി യുഎഇ

uae
  •  a day ago
No Image

പാർക്കിം​ഗ് പാടില്ല, തട്ടുകടകൾ അടപ്പിക്കും; പുതുവത്സരത്തോടനുബന്ധിച്ച് താമരശ്ശേരി ചുരത്തിൽ കർശന നിയന്ത്രണം

Kerala
  •  a day ago
No Image

കാര്യവട്ടത്ത് ഗിൽ വീഴില്ല; രാജകുമാരിയില്ലാതെ 2025ലെ അവസാന പോരാട്ടത്തിന് ഇന്ത്യ

Cricket
  •  a day ago
No Image

സ്വന്തം ജീവൻ പണയം വെച്ച് ആത്മഹത്യാശ്രമം തടഞ്ഞു; മസ്ജിദുൽ ഹറമിലെ സുരക്ഷാ ഉദ്യോഗസ്ഥനെ പ്രശംസ കൊണ്ട് മൂടി സോഷ്യൽ മീഡിയ

Saudi-arabia
  •  a day ago
No Image

സിപിഎം നേതാവും മുൻ എംഎൽഎയുമായ കെ.കെ. നാരായണൻ അന്തരിച്ചു

Kerala
  •  a day ago
No Image

വിമാനത്തിനുള്ളിൽ യാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യവും, രക്തസ്രാവവും; രക്ഷകയായി മലയാളി ഡോക്ടർ; ആദരിച്ച് ക്യാബിൻ ക്രൂ

Kerala
  •  a day ago