നീതി ആയോഗില്‍ യു.ഡി ക്ലര്‍ക്ക് റിക്രൂട്ട്‌മെന്റ്; 81000 രൂപ ശമ്പളം; ഈ യോഗ്യതയുള്ളവരാണോ?
നീതി ആയോഗില്‍ അപ്പര്‍ ഡിവിഷന്‍ ക്ലര്‍ക്ക് (യുഡിസി) തസ്തികയിലേക്ക് റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുണ്ട്. ഡല്‍ഹിയിലെ ഡെവലപ്‌മെന്റ് മോണിറ്ററിങ് ആന്റ് ഇവാലുവേഷന്‍ ഓഫിസിലേക്ക് ഡെപ്യൂട്ടേഷന്‍ അടിസ്ഥാനത്തില്‍ മൂന്ന് വര്‍ഷത്തേക്കാണ് നിയമനം. ആഗസ്റ്റ് 30നാണ് വിജ്ഞാപനം ഇറക്കിയത്. വിജ്ഞാപനം പുറത്തിറങ്ങി 60 ദിവസത്തിനകം അപേക്ഷ സമര്‍പ്പിക്കണം.
തസ്തിക& ഒഴിവ്
നീതി ആയോഗില്‍ അപ്പര്‍ ഡിവിഷന്‍ ക്ലര്‍ക്ക് (യുഡിസി) റിക്രൂട്ട്‌മെന്റ്.
ആകെ 2 ഒഴിവുകളാണുള്ളത്.
യോഗ്യത
കേന്ദ്ര ഗവണ്‍മെന്റ്, സംസ്ഥാന ഗവണ്‍മെന്റ് അല്ലെങ്കില്‍ യൂണിയന്‍ ടെറിട്ടറി അഡ്മിനിസ്‌ട്രേഷനുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരായിരിക്കണം അപേക്ഷിക്കേണ്ടത്.
അപേക്ഷകര്‍ പാരന്റ് കേഡറിലോ, ഡിപ്പാര്‍ട്ട്‌മെന്റിലോ സ്ഥിരമായി സമാനമായ തസ്തികകള്‍ വഹിക്കുന്നവരോ, ശമ്പള തലത്തില്‍ ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്കായി എട്ട് വര്‍ഷത്തെ റെഗുലര്‍ സര്‍വീസ് ഉള്ളവരോ ആയിരിക്കണം.
പ്രായപരിധി
56 വയസ് കഴിയരുത്.
ശമ്പളം
ജോലി ലഭിച്ചാല്‍ പേലെവല്‍ 04 പ്രകാരം 25500 രൂപ മുതല്‍ 81100 രൂപവരെ ശമ്പളം ലഭിക്കും.
അപേക്ഷ
ഉദ്യോഗാര്‍ഥികള്‍ താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കിയതിന് ശേഷം അതില്‍ നല്‍കിയിരിക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസരിച്ച് അപേക്ഷ നല്‍കുക.
വിജ്ഞാപനം: click
UD Clerk Recruitment in NITI Aayog 81000 as salary Are these qualified
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."