HOME
DETAILS

മെഡിക്കല്‍ കോളേജുകളിലെ എന്‍ആര്‍ഐ ക്വാട്ട; വിദ്യാഭ്യാസ സംവിധാനത്തോടുള്ള തട്ടിപ്പെന്ന് സുപ്രീംകോടതി

  
Web Desk
September 24 2024 | 14:09 PM

Supreme Court Deems NRI Quota in Medical Colleges as Educational Exploitation

ഡല്‍ഹി: മെഡിക്കല്‍ കോളേജുകളിലെ എന്‍ആര്‍ഐ ക്വാട്ട വിദ്യാഭ്യാസ സംവിധാനത്തോട് കാണിക്കുന്ന തട്ടിപ്പാണെന്ന് സുപ്രീം കോടതി. ദോഷകരമായ പ്രത്യാഘാതമാണ് എന്‍ആര്‍ഐ ക്വാട്ട കൊണ്ട് ഉണ്ടാകുന്നതെന്നും ഇത് അവസാനിപ്പിക്കേണ്ടതാണെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് അഭിപ്രായപെട്ടു. 

എന്‍ആര്‍ഐ ക്വാട്ടയില്‍ പ്രവേശനം ലഭിക്കുന്നവരേക്കാള്‍ മൂന്ന് ഇരട്ടി മാര്‍ക്ക് ഉള്ളവര്‍ക്ക് പോലും നിലവില്‍ അഡ്മിഷന്‍ ലഭിക്കുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. മെഡിക്കല്‍ പ്രവേശനത്തിന് എന്‍ആര്‍ഐ ക്വാട്ട സംബന്ധിച്ച് പഞ്ചാബ് സര്‍ക്കാര്‍ കൊണ്ട് വന്ന പുതിയ വിജ്ഞാപനം പഞ്ചാബ്-ഹരിയാന ഹൈക്കോടതി റദ്ദാക്കിയിരുന്നു. 

എന്‍ആര്‍ഐ ക്വാട്ടയില്‍ വിദേശത്ത് ഉളള ഇന്ത്യക്കാരുടെ ബന്ധുക്കള്‍ക്കും പ്രവേശനം നല്‍കാം എന്നാണ് പുതിയ വിജ്ഞാപനത്തില്‍ പഞ്ചാബ് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നത്. ഈ വിജ്ഞാപനമാണ് പഞ്ചാബ്-ഹരിയാന ഹൈക്കോടതി റദ്ദാക്കിയത്. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഹൈക്കോടതിയുടെ നടപടി പൂര്‍ണ്ണമായും ശരിയാണെന്ന് വ്യക്തമാക്കി.

 The Supreme Court has criticized the NRI quota system in medical colleges, labeling it as exploitation of the education system, sparking concerns over fairness and accessibility in medical education.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആക്രമണം ശേഷിക്കുന്ന ആശുപത്രികള്‍ക്ക് നേരേയും വ്യാപിപ്പിച്ച് ഇസ്‌റാഈല്‍, ഇന്ന് രാവിലെ മുതല്‍ കൊല്ലപ്പെട്ടത് 83 പേര്‍, കുട്ടികളുടെ ആശുപത്രിക്ക് നേരെ ബോംബ് വര്‍ഷിച്ചത് മൂന്ന് തവണ

International
  •  11 hours ago
No Image

വനം, വന്യജീവി ഭേദഗതി ബില്ലുകൾ ഇന്ന് സഭയിൽ; പ്രതീക്ഷയോടെ മലയോര കർഷകർ

Kerala
  •  12 hours ago
No Image

ദുബൈയില്‍ പാര്‍ക്കിന്‍ ആപ്പില്‍ രണ്ട് പുതിയ അക്കൗണ്ട് ഇനങ്ങള്‍ ഉടന്‍

uae
  •  13 hours ago
No Image

കരിപ്പൂരിൽ ഇത്തവണ ഹജ്ജ് ടെൻഡറിനില്ല; സഊദി സർവിസ് ജനുവരിയിൽ

Kerala
  •  13 hours ago
No Image

കുട്ടികൾക്ക് ആധാറില്ല; ജോലി നഷ്ടപ്പെട്ട് അധ്യാപകർ

Kerala
  •  13 hours ago
No Image

'മുസ്ലിം മുക്ത ഭാരതം സ്വപ്‌നം'; കടുത്ത വിദ്വേഷ വിഡിയോയുമായി അസം ബി.ജെ.പി; നിയമനടപടിക്ക് കോൺഗ്രസ്

National
  •  13 hours ago
No Image

ബിജെപിയുടെ 'വിരമിക്കൽ പ്രായ'മായ 75 വയസ്സും പിന്നിട്ടിട്ടും വിരമിക്കലിനെക്കുറിച്ച് സൂചനനൽകാതെ മോദി; വിരമിക്കൽ ഓർമിപ്പിച്ച് കോൺഗ്രസ്

National
  •  13 hours ago
No Image

മഴയും, ഇടിമിന്നലും; ആറ് ജില്ലകള്‍ക്ക് ഇന്ന് യെല്ലോ അലര്‍ട്ട്

Kerala
  •  14 hours ago
No Image

അമീബിക് മസ്തിഷ്‌ക ജ്വരം; കോഴിക്കോട് മെഡിക്കല്‍ കോളജില്‍ 11 പേര്‍ ചികിത്സയില്‍

Kerala
  •  14 hours ago
No Image

ബിജെപി ഇല്ലായിരുന്നെങ്കില്‍ അസം മുസ്‌ലിങ്ങള്‍ പിടിച്ചെടുത്തേനേ... തെരഞ്ഞെടുപ്പിന് മുന്‍പ് വര്‍ഗീയത പരത്തി ബിജെപിയുടെ എഐ വീഡിയോ

National
  •  21 hours ago