വെസ്റ്റേണ്‍ റെയില്‍വേയില്‍ അപ്രന്റീസ് നിയമനം; 5066 ഒഴിവുകള്‍; പത്താം ക്ലാസ്, ഐ.ടി.ഐ യോഗ്യതയുള്ളവര്‍ക്ക് അവസരം
വെസ്റ്റേണ്‍ റെയില്‍വേ ഡിപ്പാര്‍ട്ട്‌മെന്റില്‍ അപ്രന്റീസ് റിക്രൂട്ട്‌മെന്റ് വിജ്ഞാപനമെത്തി. ഉദ്യോഗാര്‍ഥികള്‍ക്ക് ഇപ്പോള്‍ മുതല്‍ അപേക്ഷിച്ച് തുടങ്ങാം. 5066 ഒഴിവുകളാണുള്ളത്. ഒക്ടോബര്‍ 22 വരെയാണ് അപേക്ഷ സ്വീകരിക്കുക.
വെസ്റ്റേണ്‍ റെയില്‍വേയില്‍ അപ്രന്റീസ് നിയമനം; 5066 ഒഴിവുകള്‍; പത്താം ക്ലാസ്, ഐ.ടി.ഐ യോഗ്യതയുള്ളവര്‍ക്ക് അവസരം
വെസ്റ്റേണ്‍ റെയില്‍വേ റിക്രൂട്ട്‌മെന്റ് സെല്ലിന് കീഴില്‍ അപ്രന്റീസ് നിയമനം. ആകെ 5066 ഒഴിവുകള്‍.
ഫിറ്റര്‍, വെല്‍ഡര്‍, ടര്‍ണര്‍, മെഷിനിസ്റ്റ്, കാര്‍പെന്റര്‍, പെയിന്റര്‍, മെക്കാനിക് (DSL), മെക്കാനിക് (മോട്ടോര്‍ വെഹിക്കിള്‍), പ്രോഗ്രാമിങ് ആന്റ് സിസ്റ്റം അഡ്മിനിസ്‌ട്രേഷന്‍ അസിസ്റ്റന്റ്, ഇലക്ട്രീഷ്യന്‍, ഇലക്ട്രോണിക് മെക്കാനിക്, വയര്‍മാന്‍, മെക്കാനിക് റെഫ്രിജറേഷന്‍ & എസി, പൈപ്പ് ഫിറ്റര്‍, പ്ലംബര്‍, ഡ്രാഫ്റ്റ്‌സ്മാന്‍ (സിവില്‍), സ്റ്റെനോഗ്രാഫര്‍, ഫോര്‍ജര്‍ ആന്റ് ഹീറ്റ് ട്രീറ്റര്‍, മെക്കാനിക് (ഇലക്ട്രിക്കല്‍ പവര്‍ ഡ്രൈവ്‌സ്) എന്നീ ട്രേഡുകളിലേക്കാണ് ഒഴിവുള്ളത്.
പ്രായം
15നും 24നും ഇടയില്‍. (സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവുണ്ട്)
യോഗ്യത
പത്താം ക്ലാസ് വിജയം
അംഗീകൃത ബോര്‍ഡിന് കീഴില്‍ 50 ശതമാനം മാര്‍ക്കോടെ വിജയിച്ചിരിക്കണം.
NCVT/SCVT അംഗീകരിച്ച ഐ.ടി.ഐ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും സമര്‍പ്പിക്കണം.
സെലക്ഷന്‍
മെറിറ്റ് ലിസ്റ്റിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. പത്താം ക്ലാസ് മിനിമം 50 ശതമാനം മാര്‍ക്കോടെ പൂര്‍ത്തിയാക്കിയിരിക്കണം. ഐ.ടി.ഐ പരീക്ഷയുടെ മാര്‍ക്കും പരിഗണിക്കും. ഇതിന് രണ്ടിനും തുല്യ വെയിറ്റേജ് ആയിരിക്കും ഉണ്ടായിരിക്കുക. തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തില്‍ രേഖകളുടെ യഥാര്‍ഥ പകര്‍പ്പും, മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റും സമര്‍പ്പിക്കണം.
അപേക്ഷ നല്‍കുന്നതിന് മുന്‍പായി താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കാന്‍ ശ്രമിക്കുക.
അപേക്ഷ: click
വിജ്ഞാപനം:click
Recruitment of Apprentices in Western Railway 5066 vacancies Opportunity for 10th Class ITI Qualified
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."