HOME
DETAILS

അവശേഷിക്കുന്ന കയ്യേറ്റങ്ങള്‍ രണ്ടാഴ്ചക്കകം ഒഴിപ്പിക്കും

  
backup
August 31 2016 | 20:08 PM

%e0%b4%85%e0%b4%b5%e0%b4%b6%e0%b5%87%e0%b4%b7%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8-%e0%b4%95%e0%b4%af%e0%b5%8d%e0%b4%af%e0%b5%87%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%99


മണ്ണാര്‍ക്കാട്: ഓപ്പറേഷന്‍ അനന്തയുടെ ഭാഗമായി ഒഴിപ്പിക്കാന്‍ അവശേഷിക്കുന്ന കോടതിയില്‍ കേസുകളില്ലാത്ത കയ്യേറ്റങ്ങള്‍ രണ്ടാഴ്ചകകം ഒഴിപ്പിക്കാന്‍ മണ്ണാര്‍ക്കാട് മിനി സിവില്‍ സ്റ്റേഷനില്‍ ചേര്‍ന്ന അനന്ത അവലോകന യോഗത്തില്‍ തീരുമാനമായി. 380 കയ്യേറ്റങ്ങളില്‍ 373 എണ്ണം ഒഴിപ്പിച്ചെടുത്തതായും. ശേഷിക്കുന്ന ഏഴ് എണ്ണത്തില്‍ കോടതിയില്‍ കേസുളള ഒരെണ്ണം ഒഴികെ മറ്റുളളവ ഒഴിപ്പിച്ചേടുക്കാനും ഇതില്‍ നാലു വീടുകളില്‍ താമസിക്കുന്ന കുടുംബങ്ങള്‍ക്ക് പകരം സംവിധാനം ഒരുക്കുന്നത് വരെ സമയം നല്‍കാനും ധാരണയായി.
    യോഗത്തില്‍ ദേശീയപാത വിഭാഗത്തിനെതിരേയും, വാട്ടര്‍ അതോറിറ്റിക്കെതിരേയും രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നു. ദേശീയ പാതയുടെ ഉന്നത ഉദ്ദ്യോഗസ്ഥര്‍ ഓപ്പറേഷന്‍ അനന്തയുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് വിലങ്ങ് തടിയായി പ്രവര്‍ത്തിക്കുകയാണെന്നും, ദേശീയപാത കയ്യേറ്റം ഒഴിപ്പിക്കേണ്ട ദേശീയപാത വിഭാഗം കയ്യേറ്റം ഒഴിപ്പിച്ച് നല്‍കിയിട്ടും വികസനം നടത്താന്‍ തയ്യാറായിട്ടില്ലെന്നും ആക്ഷേപം ഉയര്‍ന്നു. ദേശീയ പാത വിഭാഗം എക്‌സി.എന്‍ജിനീയര്‍ നാളിതുവരെ നടന്ന ഒരു യോഗത്തിലും പങ്കെടുക്കാത്തതും യോഗത്തില്‍ ചര്‍ച്ചയായി.
    റവന്യു വകുപ്പിന്റെ ഭാഗത്തു നിന്നും നടപ്പാക്കേണ്ടതെല്ലാം സമയ ബന്ധിതമായി പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും മാനുഷിക കാരണങ്ങളാല്‍ നീട്ടിവെച്ച കുടിഒഴിപ്പിക്കല്‍ രണ്ടാഴ്ചകകം പൂര്‍ത്തിയാക്കുമെന്നും സബ് കലക്ടര്‍ യോഗത്തില്‍ അറിയിച്ചു.
    തന്റെ പ്രദേശിക വികസന ഫണ്ടില്‍ നിന്നും രണ്ടു കോടി രൂപ മറ്റു സാങ്കേതിക തടസമില്ലെങ്കില്‍ പദ്ധതിക്ക് നല്‍കാമെന്ന് യോഗത്തില്‍ അഡ്വ. എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ അറിയിച്ചു. ദേശീയപാത വിഭാഗം റോഡ് സേഫ്റ്റി ഫണ്ടിലേക്ക് നല്‍കിയ പ്രൊപ്പോസല്‍ പുതിയ മാനദണ്ഡങ്ങള്‍ അനുസരിച്ച് അനുവദിക്കാന്‍ സാധ്യതയില്ലെന്നും ഇതിന് പരിഹാരം കാണാന്‍ ശക്തമായ ഇടപെടലുകള്‍ തന്റെ ഭാഗത്ത് നിന്നുണ്ടാവുമെന്നും രാജേഷ് എം.ബി യോഗത്തില്‍ അറിയിച്ചു.
ഓപ്പറേഷന്‍ അനന്തയുടെ തുടര്‍ പ്രവര്‍ത്തനങ്ങളില്‍ തടസമായി നില്‍ക്കുന്ന എ.എസ്.പി പട്ടയങ്ങളില്‍മേലുളള തടസം ചര്‍ച്ച ചെയ്തു പരിഹരിക്കാന്‍ ഇന്ന് ഉച്ചക്ക് ശേഷം 3.30 ന് ഒറ്റപ്പാലം സബ് കലക്ടര്‍ ഓഫിസില്‍ യോഗം ചേരുവാനും ധാരണയായി.
അഡ്വ. എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ അധ്യക്ഷനായി. പാലക്കാട് എം.പി രാജേഷ് എം.ബി, ഒറ്റപ്പാലം സബ് കലക്ടര്‍ പി.ബി നൂഹ് ബാവ പങ്കെടുത്തു.
യോഗത്തല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി മൊയ്തു, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ എം.കെ സുബൈദ, തഹസില്‍ദാര്‍ ചന്ദ്രശേഖരകുറുപ്പ്, മണ്ണാര്‍ക്കാട് എസ്.ഐ ഷിജു.കെ എബ്രഹാം, കെ.എസ്.ഇ.ബി അസി.എക്‌സി. എന്‍ജിനീയര്‍ പി.ബി അലി, പി. അഹമ്മദ് അഷറഫ്, അഡ്വ. ടി.എ സിദ്ദീഖ്, എം. ഉണ്ണീന്‍, എം. പുരുഷോത്തമന്‍, പി. ശിവദാസന്‍, വി.വി ഷൗക്കത്തലി, ബാസിത്ത് മുസ്‌ലിം, ഫിറോസ് ബാബു, സി.എച്ച് അബ്ദുല്‍ ഖാദര്‍, ടി. അബൂബക്കര്‍ എന്ന ബാവി, ബി. മനോജ്, എ. അയ്യപ്പന്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  5 minutes ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  15 minutes ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  23 minutes ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  40 minutes ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  an hour ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  2 hours ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  3 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  3 hours ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  3 hours ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  4 hours ago