HOME
DETAILS

തിരുപ്രഭ ക്വിസ് - 22 - അസ്സ്വാദിഖു വൽ മസ്ദൂഖ് (സ)

  
Laila
September 27 2024 | 04:09 AM

thiruprabha quiz- 22

സർവ സൃഷ്ടിജാലങ്ങളാലും സുസമ്മതനായ പ്രവാചക നാമങ്ങളാണിവ. പ്രസിദ്ധ സ്വഹാബി അബ്ദുല്ലാഹി ബിന്‍ മസ്ഊദ്(റ)ൽ നിന്ന് ഇമാം ബുഖാരി(റ)യും ഇമാം മുസ്‌ലിം(റ)യും ഉദ്ധരിക്കുന്ന ഹദീസ് തുടങ്ങുന്നതിങ്ങനെയാണ്. 'പ്രവാചകൻ(സ) ഞങ്ങളോട് പറഞ്ഞു. അവിടുന്ന് അസ്സ്വാദിഖുൽ മസ്ദൂഖാണ്. നിശ്ചയം, ഉമ്മയുടെ ഗർഭാശയത്തിൽ നിങ്ങൾ ഓരോരുത്തരുടെയും രൂപകൽപന നടക്കുന്നത് 40 ദിവസങ്ങൾ ഭ്രൂണമായിട്ടും അത്ര തന്നെ ദിവസങ്ങൾ മാംസ പിണ്ഡമായിട്ടുമാണ്. പിന്നീട്, അവിടേക്ക് അല്ലാഹു ഒരു മലക്കിനെ അയക്കുകയും ആ മലക്ക് അതിലേക്ക് റൂഹ് ഊതുക (നിക്ഷേപിക്കുക)യും ചെയ്യും.

' ഈ ഹദീസിന്റെ തുടക്കത്തിൽ ഇബ്നു മസ്ഊദ്(റ) പ്രവാചകനെ പരിചയപ്പെടുത്തുന്നത് 'അസ്സ്വാദിഖുൽ മസ്ദൂഖ്' എന്നാണ്. യഥാർഥത്തിൽ അവിടുത്തെ കുറിച്ച് ഈ നാമം കൊണ്ട് പരിചയപ്പെടുത്തുന്നത് ഈ ഹദീസിൽ മാത്രമല്ല. പ്രവാചകൻ (സ) ഈ നാമത്തിന് അർഹനാണെന്നത് അവിതർക്കിതമാണ്. എങ്കിലും, ഇവിടെ ഇത് സൂചിപ്പിക്കാനുള്ള കാരണം ഹദീസിലെ പ്രതിപാദ്യ വിഷയം ഉമ്മയുടെ ഗർഭാശയത്തിൽ നടക്കുന്ന ഒരു ശിശുവിന്റെ പരിണാമ ഘട്ടങ്ങളായത് കൊണ്ടാണ്.

അത് അർശിന്റെ അധിപനായ അല്ലാഹു അറിയിച്ചു കൊടുത്താലല്ലാതെ ആർക്കും അറിയാൻ സാധ്യമല്ലാത്ത ഒരു കാര്യമാണ്. പ്രവാചകൻ ഇത്സംബന്ധമായി പഠിച്ചയാളോ ഒരു ഭിഷഗ്വരനോ ആ വിജ്ഞാന ശാഖയുമായി ബന്ധമുള്ള ആളോ അല്ല. സ്വഹാബിമാരിൽ ആരെങ്കിലും പ്രവാചക വചനം ഉദ്ധരിക്കുമ്പോൾ പ്രവാചകനെ കുറിച്ച് എന്റെ ഖലീൽ, അല്ലെങ്കിൽ എന്റെ ഹബീബ് എന്നോട് പറഞ്ഞു എന്നിത്യാദി പ്രയോഗങ്ങള്‍ ഉപയോഗിച്ചാൽ അവിടുത്തോട് വളരെ ശ്രദ്ധിക്കപ്പെടേണ്ട വിഷയം അതിൽ പ്രതിപാദിക്കുന്നുണ്ടെന്ന് മനസ്സിലാക്കാം. 

സംസാരത്തിൽ സത്യം മാത്രം പറയുന്നവർ എന്നാണ് 'അസ്സ്വാദിഖ്' എന്നതുകൊണ്ട് അർഥമാക്കുന്നത്. അവിടുന്ന് ജീവിതത്തിൽ ഒരിക്കൽ പോലും യാഥാർഥ്യത്തോട് നിരക്കാത്തതൊന്നും പറഞ്ഞിട്ടില്ല. കാരണം, അവിടുന്ന് കാണുന്നതും കേൾക്കുന്നതും അനുഭവിക്കുന്നതുമെല്ലാം തീർത്തും യാഥാർഥ്യങ്ങൾ മാത്രമായിരുന്നല്ലോ. പാപ സുരക്ഷിതത്വവും ജീവിത ശുദ്ധിയും കൈമുതലായുള്ളതുകൊണ്ട് ദേഹേച്ഛയുടെയോ പിശാചിന്റെയോ പ്രലോഭനത്തിൽ വീണു പോകുമെന്നുള്ള ഭയവുമില്ല.

അവിടുന്ന് കണ്ടത് ഹൃദയം വ്യാജമാക്കിയിട്ടില്ല” (അന്നജ്മ്: 11). 'അവിടുത്തെ ദൃഷ്ടി വ്യതിചലിക്കുകയോ പരിധി വിട്ടു പോവുകയോ ചെയ്തിട്ടില്ല' (അന്നജ്മ്: 17). 'ദിവ്യ സന്ദേശമായി കിട്ടുന്ന വഹ്‌യ്‌ അല്ലാതെ അവിടുന്ന് തന്നിഷ്ട പ്രകാരം യാതൊന്നും ഉരിയാടുകയില്ല' (അന്നജ്മ്: 3-4). പ്രവാചകന്റെ ഹൃദയം, നയനങ്ങൾ, നാവ് എന്നിവയുടെ പരിശുദ്ധിയും പാപ സുരക്ഷിതത്വവും അല്ലാഹു വ്യക്തമാക്കുകയാണ് മേൽ സൂക്തങ്ങളിലൂടെ. 

ഐഹികവും പാരത്രികവും ദൃശ്യവും അദൃശ്യവുമായ കാര്യങ്ങളെയും ഭാവി-ഭൂത കാലങ്ങളിലെ സംഭവ വികാസങ്ങളെയും പറ്റി അവിടുന്ന് പറഞ്ഞ എല്ലാ വർത്തമാനങ്ങളും പരിപൂർണ്ണമായും വാസ്തവവും അവാസ്തവത്തിന്റെ ഒരു ലാഞ്ചന പോലും സ്പർശിക്കാത്തതുമായിരുന്നു. 

ഏതു സാഹചര്യത്തിലും അവിടുന്ന് സത്യമേ പറഞ്ഞിട്ടുള്ളൂ അബ്ദുല്ലാഹി ബിൻ അംറ് (റ) പ്രവാചകനോട് ചോദിച്ചു 'അങ്ങയിൽ നിന്ന് കേൾക്കുന്നതെല്ലാം ഞാൻ എഴുതി വെക്കട്ടെയോ?'. 'ചെയ്തോളൂ' എന്ന് അവിടുത്തെ മറുപടി വന്നു. സ്വഹാബി തുടർന്ന് ചോദിച്ചു: 'അങ്ങയുടെ ദേഷ്യത്തിന്റേയും സന്തോഷത്തിന്റേയും സാഹചര്യത്തിൽ ഉള്ളതെല്ലാം?'. 'അതെ, ഏതൊരു സാഹചര്യത്തിലും ഞാൻ സത്യമല്ലാതെ പറയുകയില്ല'. അവിടുന്ന് പ്രതിവചിച്ചു.

ഇത്രയും സംശുദ്ധവും സുരക്ഷിതവുമായതാണ് അവിടുത്തെ വചനങ്ങൾ എന്നതു കൊണ്ടാണ് ലോകത്തിന് അവിടുത്തെ സത്യസന്ധത അംഗീകരിക്കാനും ആദർശം സ്വീകരിക്കാനും രണ്ടാമതൊന്ന് ആലോചിക്കേണ്ടി വരാതിരുന്നത്. ലോകത്തിന്റെ ഈ അംഗീകാരമാണ് 'അൽമസ്ദൂഖ്' എന്ന നാമത്തിന്റെ പൊരുൾ. 

 

 

WhatsApp Image 2024-09-27 at 8.48.13 AM.jpeg



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'നാല് തവണ എന്നെ വഞ്ചിച്ചു'; ട്രംപിന്റെ രൂക്ഷ വിമർശനം, റഷ്യക്കെതിരെ ഉപരോധ ഭീഷണി

Kerala
  •  3 days ago
No Image

പാകിസ്ഥാന് തിരിച്ചടി: പഞ്ചസാര സബ്‌സിഡിക്കെതിരെ ഐഎംഎഫ്, 7 ബില്യൺ ഡോളർ വായ്പാ കരാർ അപകടത്തിലെന്ന് മുന്നറിയിപ്പ്

National
  •  3 days ago
No Image

പ്രളയ ദുരിതാശ്വാസ ഫണ്ടിൽ തട്ടിപ്പിൽ നടപടി; എറണാകുളം കളക്ടറേറ്റ് ക്ലർക്ക് സർവീസിൽ നിന്ന് പുറത്ത്

Kerala
  •  3 days ago
No Image

ദുബൈ മെട്രോ നിർമ്മാണ പ്രവർത്തനങ്ങൾ; മിർദിഫിൽ താൽക്കാലിക ഗതാഗത വഴിതിരിച്ചുവിടലുകൾ പ്രഖ്യാപിച്ച് ആർടിഎ

uae
  •  3 days ago
No Image

2025-ലെ ആദ്യ അഞ്ച് മാസങ്ങളിൽ ഇന്ത്യക്കാർക്ക് ഓൺലൈൻ തട്ടിപ്പുകളിൽ 7,000 കോടി രൂപ നഷ്ടപ്പെട്ടതായി റിപ്പോർട്ട്

National
  •  3 days ago
No Image

18 ബീച്ചുകളുടെ വികസന പദ്ധതിയുമായി ഖത്തർ; ആദ്യ ഘട്ടത്തിൽ എട്ട് ബീച്ചുകളുടെ പുനരുദ്ധാരണം

qatar
  •  3 days ago
No Image

കാലിഫോർണിയയിലെ നടപ്പാതയിൽ മനുഷ്യ ചർമ്മത്തോട് സാദൃശ്യമുള്ള ടെഡി ബിയർ; അന്വേഷണം പാതിവഴിയിൽ

International
  •  3 days ago
No Image

ബിടെക്, എംബിഎ ബിരുദധാരികൾ; മികച്ച വരുമാനമുള്ള ജോലിക്കാർ; കൊച്ചിയിൽ യുവതിയുൾപ്പെടെ നാല് പേരിൽ നിന്ന് പിടികൂടിയത് മാരക ലഹരിമരുന്നുകൾ

Kerala
  •  3 days ago
No Image

മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ ലഹരി വേട്ട; ദോഹയിൽ നിന്നെത്തിയ ഇന്ത്യൻ വനിതയിൽ നിന്ന് പിടിച്ചെടുത്തത് 62 കോടിയോളം വിലവരുന്ന കൊക്കെയ്ൻ

qatar
  •  3 days ago
No Image

ഹജ്ജ് 2026: തീർത്ഥാടകർക്കുള്ള സേവനം മെച്ചപ്പെടുത്താൻ പുതിയ സംവിധാനം ആരംഭിച്ച് യുഎഇ

uae
  •  3 days ago