HOME
DETAILS

ഖുർആനിലെ സംഖ്യാപരമായ അത്ഭുതങ്ങൾ   (സത്യദൂതർ. ഭാഗം 23)

  
Web Desk
September 27 2024 | 04:09 AM

Exploring Quranic Numerical Miracles Adam-Jesus Comparison and the Two Calendars

'പ്രവാചകത്വത്തിന്റെ തെളിവുകള്‍' പരിചയപ്പെടുത്തുന്ന 'സത്യദൂതര്‍' എന്ന പരമ്പരയുടെ ഇരുപത്തി മൂന്നാം ഭാഗം. വീഡിയോ സന്ദേശങ്ങള്‍ സുപ്രഭാതം ഓണ്‍ലൈനിലൂടെയും suprabhaathamonline  ലേഖനങ്ങള്‍ വെബ് പോര്‍ട്ടലിലൂടെയും  പ്രസിദ്ധീകരിക്കും. ഇവ അടിസ്ഥാനപ്പെടുത്തി അവസാനം നടക്കുന്ന പരീക്ഷയില്‍ ആദ്യ സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് നേടുന്നവര്‍ക്ക് 10000, 5000, 3000 എന്നിങ്ങനെ ക്യാഷ് അവാര്‍ഡുകളും നല്‍കും.

 

ഖുർആനിലെ സംഖ്യാപരമായ അത്ഭുതങ്ങൾ 

 ശാസ്ത്രീയമായ വസ്തുതകളിലേക്ക് ഖുർആൻ  നൽകിയ സൂചനകൾ ചർച്ച ചെയ്തു. പുതിയ നിരീക്ഷണങ്ങൾ ലഭിക്കുന്നതിന് അനുസരിച്ച് ശാസ്ത്രീയമായ വസ്തുതകളിൽ മാറ്റം വരും.  അതിനാൽ കേവല സാമ്യം മാത്രം നോക്കി ശാസ്ത്രീയ നിഗമനങ്ങളിലേക്ക് ഖുർആനിക വചനങ്ങളെ ചേർത്തുവയ്ക്കുന്ന പ്രവണത പ്രോത്സാഹിപ്പിക്കപ്പെടേണ്ടതല്ല. എന്നാൽ സംഖ്യാപരമായ ഖുർആനിക വിസ്മയങ്ങളിൽ ഈ പ്രശ്നമില്ല.  അക്കങ്ങൾക്ക് ഒരിക്കലും മാറ്റം ഉണ്ടാകില്ലല്ലോ. അത്തരത്തിലുള്ള ചില സംഖ്യാപരമായ രണ്ട് അത്ഭുതങ്ങൾപരിചയപ്പെടാം.
 
ആദം-ഈസാ ഉപമ

'അല്ലാഹുവിങ്കൽ ഈസാ നബിയുടെ ഉപമ ആദം നബിയുടേതു പോലെയാണ്. അദ്ദേഹത്തെയവൻ മണ്ണിൽനിന്നു സൃഷ്ടിക്കുകയും പിന്നീട് ഉണ്ടാവുക എന്നു കൽപിച്ചപ്പോൾ അങ്ങനെ സംഭവിക്കുകയും ചെയ്തു. 

പിതാവില്ലാതെ ജനിച്ചു എന്നതിനാൽ ഈസാ നബി(അ)യെ ദൈവമായി കാണുന്നവരോട് പിതാവും മാതാവുമില്ലാതെ ജനിച്ച ആദം നബി(അ)യെ നിങ്ങളെന്തുകൊണ്ട് ദൈവമാക്കുന്നില്ല എന്ന മറുചോദ്യമാണല്ലോ ഈ ഉപമ? ഇതേ ഖുർആനിൽ ഇരു പ്രവാച കരുടെയും നാമങ്ങൾ 25 തവണ വീതമാണ് വന്നിട്ടുള്ളത്. ഉപമ അന്വർഥമാക്കുന്ന ആശയം അക്കങ്ങളിലൂടെക്കൂടി സ്ഥാപിക്കുന്ന പോലെ. ഇത് കേവലം യാദൃഛികമായി ഒത്തുവന്നതാണെന്ന് പറയാ നാവുമോ. 23 വർഷം കൊണ്ട് സാഹചര്യാനുസാരിയായും അല്ലാ തെയും അൽപാൽപമായി ഇറങ്ങിയ വചനങ്ങളിൽ, പാരായണം ദുർബലപ്പെടുത്തപ്പെട്ട(മൻസൂഖ് ആയ) വചനങ്ങളെ ഘട്ടംഘട്ടമായി ഒഴിവാക്കി പൂർത്തീകരിക്കപ്പെട്ട ഖുർആനിൽ, ഇത്തരത്തിലുള്ള അനേ കം സംഖ്യാത്ഭുതങ്ങൾ മനഃപൂർവം ഒരു മനുഷ്യന് ഉൾക്കൊള്ളിക്കാ നാവില്ല. ഖുർആനിൻ്റെ ഔദ്യോഗിക കോപ്പി ആദ്യമായി വരുന്നത് അബൂബക്റി(റ)ൻ്റെ ഭരണകാലത്താണ് എന്നതും ഓർക്കണം.

രണ്ടു കലണ്ടറുകൾ

'തങ്ങളുടെ ഗുഹയിൽ മുന്നൂറ് വർഷം -ഒമ്പത് അധികവും- അവർ താമസിച്ചു’

300 സൗരവർഷം എന്നാൽ 309 ചാന്ദ്രവർഷമാണ്. ചാന്ദ്രവർഷ ത്തിൽ 354 ഉം സൗരവർഷത്തിൽ 365.25 ഉം ദിവസങ്ങളാണുള്ളത്. ജനുവരി-ഡിസംബർ കലണ്ടറിൽ മുഹർറം-ദുൽഹിജ്ജ കലണ്ട റിലുള്ളതിനെക്കാൾ 11.25 ദിവസം കൂടുതലുണ്ട് എന്നു സാരം. 300 സൗരവർഷം കഴിയുമ്പോൾ 300×11.25-3375 ദിവസം അഥവാ 3375*354 9.5 വർഷം ഹിജ്‌രി കലണ്ടറിൽ അധികമുണ്ടാകും. ഈ കണക്കാണ് മുകളിലെ ആയത്തിലെ 'മുന്നൂറ് വർഷം-ഒമ്പത് അധികവും' എന്ന പ്രയോഗത്തിൽ കാണുന്നത് എന്നു തിരിച്ചറിയുന്ന വിശ്വാസി ഖുർ ആനിൽ കൗതുകമൂറുന്നത് സ്വാഭാവികം മാത്രം.

വിഡിയോ കാണുന്നതിന് : സത്യദൂതർ l പ്രവാചകത്വത്തിന്റെ തെളിവുകൾ വിശദീകരിക്കുന്ന പരമ്പര l ഫാരിസ് പി.യു l ഭാഗം 23  

മുൻ ഭാഗങ്ങൾ വായിക്കാൻ: https://www.suprabhaatham.com/readmore?tag=Sathyadoothar



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്തിലെ തൊഴില്‍ വിപണിയില്‍ ഒന്നാമത് ഇന്ത്യക്കാര്‍ 

Kuwait
  •  a month ago
No Image

മതവിധി പറയുന്നതിനെ വളച്ചൊടിക്കരുത്: സമസ്ത മുശാവറ അംഗങ്ങള്‍

Kerala
  •  a month ago
No Image

ബൈക്കിൽ കയറാനൊരുങ്ങുമ്പോൾ പൊട്ടിത്തെറിയോടെ തീപിടിച്ചു; തലനാരിഴക്ക് രക്ഷപ്പെട്ട് ദമ്പതികള്‍

Kerala
  •  a month ago
No Image

തൊഴില്‍, താമസ വിസനിയമ ലംഘനം;  ഒരാഴ്ചക്കിടെ നാടുകടത്തിയത് 350 വിദേശ തൊഴിലാളികളെ

oman
  •  a month ago
No Image

കരിപ്പൂരിൽ വ്യാജ ബോംബ് ഭീഷണി; സന്ദേശമയച്ച പാലക്കാട് സ്വദേശി പിടിയിൽ

latest
  •  a month ago
No Image

ദുബൈ ഗ്ലോബല്‍ വില്ലേജിലേക്കുള്ള നാല് പ്രത്യേക ബസ് റൂട്ടുകളില്‍ ആര്‍ടിഎ സര്‍വീസ് പുനരാരംഭിച്ചു

uae
  •  a month ago
No Image

എസി ബസ്‌ ബുക്ക് ചെയ്ത യാത്രക്കാർക്ക് വന്നത് നോണ്‍ എസി; കെഎസ്ആര്‍ടിസിക്ക് 55,000 രൂപ പിഴ

Kerala
  •  a month ago
No Image

പീഡന പരാതി; ബാലചന്ദ്രമേനോന് ഇടക്കാല മുൻകൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി

Kerala
  •  a month ago
No Image

ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ ശ്രീരാമന്റെ പേരില്‍ വോട്ടഭ്യര്‍ഥന; സുരേഷ് ഗോപിക്ക് വക്കീല്‍ നോട്ടീസ്

Kerala
  •  a month ago
No Image

കുവൈത്തിലേക്കുള്ള ചില സര്‍വീസുകള്‍ നാല് ദിവസത്തേക്ക് റദ്ദാക്കി എത്തിഹാദ് എയര്‍വേയ്‌സ്

uae
  •  a month ago