ഇത്തിഹാദ് അരീനയിൽ ആവേശത്തീ പടർത്താൻ ഫുട്ബോൾ ഇതിഹാസങ്ങളെത്തുന്നു
അബൂദബി: അബൂദബിയിലെ എൻ.ബി.എ ഫാൻ അപ്പ്രീസിയേഷൻ ഡേയിൽ ബാസ്‌കറ്റ്‌ബോൾ കോർട്ടിൽ ഫുട്ബോൾ ഇതിഹാസങ്ങളുടെ ഏറ്റുമുട്ടൽ. അവിസ്മരണീയമായ കാഴ്ചയായിരിക്കുമിതെന്ന് സംഘാടകർ അവകാശപ്പെടുന്നു.
ഒക്ടോബർ അഞ്ചിന് യാസ് ഐലൻഡിലെ ഇത്തിഹാദ് അരീനയിൽ 'ക്ലാഷ് ഓഫ് ദി ലെജൻഡ്സ്' എന്ന പേരിൽ ഹൈബ്രിഡ് ബാസ്കറ്റ്ബോൾ, ഫുട്ബോൾ മത്സരം ഡിപ്പാർട്ട്‌മെൻ്റ് ഓഫ് കൾച്ചർ ആൻഡ് ടൂറിസം അബൂദബി (ഡി.സി.ടി അബൂദബി) ആണ് അവതരിപ്പിക്കുന്നത്.
എക്കാലത്തെയും മികച്ച ഫുട്ബോൾ താരങ്ങളിൽ ചിലരാണ് ആവേശം നിറയ്ക്കുന്ന 3x3 ഗെയിമിൽ അണിനിരക്കുക.
ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു അപൂർവ മത്സരം. ബ്രസീലിയൻ സെൻസേഷൻ റോബർട്ടോ കാർലോസ്, പോർച്ചുഗീസ് ഇതിഹാസം ലൂയിസ് ഫിഗോ, സ്പെയിനിൻ്റെ സ്റ്റാർ ഗോൾ കീപ്പർ ഇകർ കസിയസ് എന്നിവർ തങ്ങളുടെ മികച്ച ബാസ്കറ്റ്ബോൾ, ഫുട്ബോൾ നീക്കങ്ങൾ കോർട്ടിലേക്ക് കൊണ്ടുവരും.
ട്ബോൾ പ്രതിഭാസമായ റൊണാൾഡീഞ്ഞോ, മാസ്റ്റർ ഫുൾ സ്‌ട്രൈക്കർ തിയറി ഹെൻറി, സ്‌പെയിനിൻ്റെ വിഖ്യാത സെൻ്റർ ബാക്ക് ജെറാർഡ് പിക്വെ എന്നിവരെയാണ് അവർ നേരിടുന്നത്. ഇത്തിഹാദ് അരീനയിലെ ബാസ്കറ്റ്ബോൾ കോർട്ടിൽ ഈ ആറ് ഫുട്ബോൾ ഇതിഹാസങ്ങൾ തീ പറത്തും. 'റൊണാൾഡീഞ്ഞോ, തിയറി, ജെറാർഡ് എന്നിവർക്കെതിരേ വീണ്ടും മത്സരിക്കാൻ ഞാൻ കാത്തിരിക്കുകയാണ്. അന്ന് ഞങ്ങൾ കളിച്ച തീവ്രമായ ഫുട്ബോൾ മത്സരങ്ങൾ ആരാധകർ ഓർക്കുന്നു.
ആ മത്സരം ബാസ്കറ്റ്ബോൾ കോർട്ടിലേക്ക് കൊണ്ടുവരുന്നത് എല്ലാവർക്കും വളരെ വിശേഷപ്പെട്ടതാകും' -കസിയസ് പറഞ്ഞു.
റോബർട്ടോ ഞങ്ങളുടെ ഇലക്ട്രിക് പോയിൻ്റ് ഗാർഡായിരിക്കും. പ്രധാന നിമിഷങ്ങളിൽ ലൂയിസ് തിളങ്ങും -കസിയസ് പ്രതീക്ഷ പ്രകടിപ്പിച്ചു. ഇത് ചരിത്രപരമായിരിക്കുമെന്ന് ഞാൻ കരുതുന്നു.
കാരണം, ആദ്യമായി ഞങ്ങൾ പരസ്പരം ബാസ്ക്കറ്റ്ബോൾ കളിക്കും -പിക്വെ അഭിപ്രായപ്പെട്ടു. തങ്ങൾക്ക് പിച്ചിൽ നിരവധി ഇതിഹാസ ഗെയിമുകൾ ഉണ്ടായിരുന്നുവെന്നും, ഒരു ബാസ്‌ക്കറ്റ്‌ബോൾ കോർട്ടിലെ ആ മത്സരം പുനരുജ്ജീവിപ്പിക്കുന്നത് വളരെയധികം ആവേശവും മത്സരവും നൽകുമെന്നും, റൊണാൾഡീഞ്ഞോയും തിയറിയും ടീമിലുള്ളതിനാൽ മാജിക് കാണാമെന്നും പിക്വെ പ്രത്യാശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."