HOME
DETAILS

സിദ്ദീഖ് ഉടന്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകുമെന്ന് അഭിഭാഷകന്‍

  
September 30, 2024 | 12:10 PM

siddique-will-soon-appear-before-the-investigating-team-latest report

തിരുവനന്തപുരം: ലൈംഗിക പീഡനക്കേസില്‍ സുപ്രിംകോടതി രണ്ടാഴ്ചത്തേക്ക് അറസ്റ്റ് തടഞ്ഞതിന് പിന്നാലെ നടന്‍ സിദ്ദീഖ് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകുമെന്ന് അഭിഭാഷകന്‍ ബി. രാമന്‍പിള്ള. 

അതേസമയം പരാതി നല്‍കാന്‍ വൈകിയതെന്ത് എന്ന് ചോദിച്ചാണ് സുപ്രിംകോടതി അറസ്റ്റ് തടഞ്ഞത്. ഉപാധികള്‍ വിചാരണ കോടതി നിശ്ചയിക്കും. അന്വേണവുമായി സഹകരിക്കാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.ജസ്റ്റിസ് ബേല എം. ത്രിവേദി അധ്യക്ഷയായ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. മുന്‍കൂര്‍ ജാമ്യം നല്‍കുന്നതിനെതിരെ മൂന്ന് തടസവാദ ഹരജികളാണ് സുപ്രിം കോടതിയില്‍ ഫയല്‍ ചെയ്തിരുന്നത്.

ഹൈക്കോടതി ജാമ്യം തള്ളിയതിന് പിന്നാലെയാണ് സിദ്ദീഖ് സുപ്രിം കോടതിയെ സമീപിച്ചത്. ജാമ്യം നിഷേധിച്ച് അഞ്ചു ദിവസം പിന്നിടുമ്പോഴും പൊലിസിന് സിദ്ദീഖിനെ കണ്ടെത്താനായിട്ടില്ല.

സിദ്ദീഖിനെതിരെ സുപ്രിം കോടതിയില്‍ ശക്തമായ വാദമാണ് സംസ്ഥാന സര്‍ക്കാര്‍ ഉന്നയിച്ചത്. അന്വേഷണ സംഘം മേധാവി പൂങ്കഴലിക്ക് പിന്നാലെ എസ് പി മെര്‍ലിന്‍ ജോസഫും ഇന്നലെ ഡല്‍ഹിയിലെത്തിയിരുന്നു. സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരാകുന്ന അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭാട്ടിയുമായി മെര്‍ലിന്‍ ജോസഫും കൂടിക്കാഴ്ച നടത്തി. സംസ്ഥാന സര്‍ക്കാരും അതിജീവിതയും നേരത്തെ തടസവാദ ഹരജി സമര്‍പ്പിച്ചിരുന്നു.

പൊതുപ്രവര്‍ത്തകനായ നവാസ് പായിച്ചിറയും ഇന്നലെ പുതിയ തടസവാദ ഹരജി ഫയല്‍ ചെയ്തിരുന്നു. സിദ്ദീഖിന് ജാമ്യം നല്‍കരുതെന്നും അറസ്റ്റ് ചെയ്തു ചോദ്യം ചെയ്യണമെന്നുമായിരുന്നു ഹരജിക്കാരുടെ ആവശ്യം.

അതേസമയം ഹേമ കമ്മറ്റിയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ച നടന്മാരുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷയും നവാസ് നല്‍കിയിട്ടുണ്ട്. നേരത്തെ നവാസിന്റെ പരാതിയിലാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്.

siddique will soon appear before the investigating team



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഐസിസി റാങ്കിംഗിൽ കുതിച്ച് ഇന്ത്യൻ സൂപ്പർ താരങ്ങൾ; ഡാരിൽ മിച്ചലിന്റെ ഒന്നാം സ്ഥാനത്തിന് ഭീഷണി

Cricket
  •  3 days ago
No Image

സാമ്പത്തിക പ്രതിസന്ധി മറയാക്കി കേന്ദ്ര നീക്കം; ലാഭത്തിലുള്ള ഡൽഹി, മുംബൈ വിമാനത്താവളങ്ങളിലെ ശേഷിക്കുന്ന ഓഹരികളും വിറ്റഴിക്കുന്നു

National
  •  3 days ago
No Image

നീറ്റ് വിവാദം എങ്ങനെ ഡൽഹിയിൽ വൻ യുവജന പ്രക്ഷോഭത്തിന് വഴിവെച്ചു? in-depth

National
  •  3 days ago
No Image

സ്ത്രീകളുടെ രാത്രിയാത്രയ്ക്ക് സുരക്ഷയൊരുക്കി കെ.എസ്.ആർ.ടി.സി; 'പിങ്ക് ബസ്' സർവീസുകൾ നാളെ മുതൽ

Kerala
  •  3 days ago
No Image

5 വർഷത്തെ യുഎഇ മൾട്ടിപ്പിൾ എൻട്രി ടൂറിസ്റ്റ് വിസ; അപേക്ഷിക്കേണ്ട വിധം, ഫീസ്, പ്രധാന നിയമങ്ങൾ അറിയേണ്ടതെല്ലാം

uae
  •  3 days ago
No Image

മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി: 120 താൽക്കാലിക ബാച്ചുകൾ അനുവദിച്ച് സർക്കാർ ഉത്തരവ്; 7,200 കുട്ടികൾക്ക് കൂടി പ്രവേശനം ലഭിക്കും

Kerala
  •  3 days ago
No Image

പ്രീമിയർ ലീ​ഗ് ട്രാൻസ്ഫർ വിപണിയെ ഞെട്ടിച്ച് ചെൽസി; ചരിത്രം തിരുത്തി മോർഗൻ റോജേഴ്‌സ്

Football
  •  3 days ago
No Image

സാംസങ് ഗാലക്സി Z ഫോൾഡ് 8 വിപണിയിൽ; യുഎഇയിലെ വിലയും പ്രധാന ഫീച്ചറുകളും അറിയാം

uae
  •  3 days ago
No Image

2026 ലോകകപ്പിലെ 'വില്ലൻമാരോ'? അർജന്റീനയ്‌ക്കെതിരെ തിരിഞ്ഞ് കായിക ലോകം

Football
  •  3 days ago
No Image

ധർമേന്ദ്ര പ്രധാനെ മോദി കൈവിടുമോ? സി.ജെ.പി പ്രക്ഷോഭത്തെ മറികടക്കാൻ കേന്ദ്രത്തിന്റെ പ്ലാൻ ബി എന്ത്?

National
  •  3 days ago