HOME
DETAILS

സലൂണില്‍ മുടി വെട്ടാന്‍ പോകുമ്പോള്‍ സൂക്ഷിച്ചോളൂ...! മുടിവെട്ടുമ്പോള്‍ മസാജിന്റെ പേരില്‍ കഴുത്തു തിരിച്ചു- യുവാവിന് മസ്തിഷ്‌കാഘാതം

  
October 01, 2024 | 5:03 AM

The neck was twisted in the name of massage - the young man suffered a brain injury

ബെംഗളൂരു :മസാജിന്റെ പേരില്‍ തലമുടി വെട്ടുന്നതിനിടെ കഴുത്ത് പിടിച്ചു തിരിച്ച യുവാവിനു മസ്തിഷ്‌കാഘാതം സംഭവിച്ചു. ഇത് വിവാദമായതോടെ ഇതിനെതിരേ വ്യാപകമായ ബോധവല്‍ക്കരണം വേണമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. വൈറ്റ്ഫീല്‍ഡിലെ സലൂണിലാണ് സംഭവം.  കഴിഞ്ഞ ദിവസം മുടിവെട്ടാന്‍ എത്തിയ ബെള്ളാരി സ്വദേശിയായ 30 വയസ്സുകാരനാണു ദാരുണാനുഭവമുണ്ടായത്. മുടി വെട്ടിക്കൊണ്ടിരിക്കെ ബലമായി കഴുത്തു പിടിച്ചു തിരിക്കുകയായിരുന്നു. വീട്ടിലെത്തിയപ്പോള്‍ നാവു കുഴഞ്ഞു പോയി. ഇടതു കൈ ഉയര്‍ത്താന്‍ കഴിഞ്ഞതുമില്ല. തുടര്‍ന്നു നടത്തിയ പരിശോധനയിലാണു മസ്തിഷ്‌കാഘാതം സ്ഥിരീകരിച്ചത്. 

ബ്യൂട്ടിപാര്‍ലറുകളിലും സലൂണുകളിലുമൊക്കെ മുടി വെട്ടുന്നതിനിടെ മസാജിന്റെ പേരിലെന്നു പറഞ്ഞു കഴുത്ത് പിടിച്ച് പ്രത്യേക രീതിയില്‍ ഒടിക്കുന്നതിനെ തുടര്‍ന്നുണ്ടാകുന്ന ബ്യൂട്ടിപാര്‍ലര്‍ സ്‌ട്രോക്ക് സിന്‍ഡ്രോം എന്ന രോഗാവസ്ഥയാണ് യുവാവിന് ഉണ്ടായത്. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച് പരിശോധിച്ചപ്പോഴാണ് രക്തക്കുഴലുകള്‍ക്കു ക്ഷതം സംഭവിച്ച്, അവയവങ്ങളിലേക്കു രക്തയോട്ടം തടസ്സപ്പെടുകയായിരുന്നെന്ന് ബെംഗളൂരുവില്‍ ഓര്‍ത്തോപീഡിക് സര്‍ജനായ ഡോ. അലക്‌സാണ്ടര്‍ തോമസ് പറഞ്ഞത്.

ഇത്തരം സാഹചര്യങ്ങളില്‍ അടിയന്തര ചികിത്സ തേടണമെന്നും അദ്ദേഹം പറഞ്ഞു. ജീവനക്കാര്‍ക്ക് അടിയന്തരമായി ബോധവല്‍ക്കരണം നല്‍കണമെന്നും നിര്‍ദേശിച്ചു. ബ്യൂട്ടിപാര്‍ലറുകളില്‍ മാത്രമല്ല, സലൂണുകളിലും മുടിവെട്ടുമ്പോള്‍ കഴുത്ത് പിറകിലേക്കു വലിക്കാറുണ്ട്. ഷേവ് ചെയ്യുന്ന സമയത്തൊക്കെ, റേസര്‍ വച്ചുതാടിയുടെ അടിഭാഗം ഷേവ് ചെയ്യുമ്പോള്‍ കഴുത്ത് നന്നായി പിറകിലേക്ക് തിരിക്കാറുമുണ്ട്. ചിലയിടത്ത് മുടിവെട്ടുമ്പോള്‍ കഴുത്ത് പ്രത്യേക രീതിയില്‍ പൊട്ടിക്കാറുണ്ട്. ഇതും സ്‌ട്രോക്കിനു കാരണമാവും. 

സലൂണുകളില്‍ നിന്ന് കഴുത്ത് വല്ലാതെ പിറകിലേക്ക് തിരിക്കുമ്പോള്‍ വെര്‍ട്ടിബ്രല്‍ ആര്‍ട്ടറിയുടെ ഭിത്തികളില്‍ വിള്ളലുണ്ടാവും. അങ്ങനെ വരുമ്പോള്‍ രക്തയോട്ടം താല്‍ക്കാലികമായി കുറയും. ഇതിന്റെ ലക്ഷണമായി തലചുറ്റലും ഛര്‍ദിയുമൊക്കെയാണ് ആദ്യം കാണുക. പിന്നീട് രക്തയോട്ടത്തിന്റെ തോത് കുറയുകയും ബാലന്‍സ് നഷ്ടപ്പെടുകയും കുഴഞ്ഞുപോവുകയുമൊക്കെ സംഭവിക്കും. അതുകൊണ്ട് കൃത്യസമയത്ത് തന്നെ ചികിത്സിക്കുക.

എന്തെങ്കിലും ലക്ഷണം തോന്നിയാല്‍ (തലകറക്കമോ, ഛര്‍ദിയോ കഴുത്തുവേദനയോ) കണ്ടാല്‍ പെട്ടന്നുഡോക്ടറെ കാണുക. കൂണുപോലെ മുളച്ചുവരുന്നു പാര്‍ലറുകളിലും സലൂണുകളിലും പോകുന്നവര്‍ തീര്‍ച്ചയായും ശ്രദ്ധിക്കേണ്ട കാര്യമാണ് ഇത്. പരിശീലനം ഇല്ലാത്ത തൊഴിലാളികളായിരിക്കും ഇത്തരം സ്ഥാപനങ്ങളില്‍ അധികവും ഉണ്ടാവുക. ഇവര്‍ കഴുത്തു തിരിക്കുകയും പൊട്ടിക്കുകയുമൊക്കെ ചെയ്യുമ്പോള്‍ ഇത്തരത്തില്‍ പെട്ടുപോകുന്നത് നമ്മളായിരിക്കും.

അതുകൊണ്ട് വിദഗ്ധ പരിശീലനം കിട്ടിയവര്‍ തന്നെയാണോ അംഗീകൃത സലൂണുകളാണോ ഇതെന്നുമൊക്കെ നന്നായി ശ്രദ്ധിച്ചുമാത്രമേ ഇത്തരക്കാരുടെ മുന്നില്‍ തല വച്ചു കൊടുക്കാവൂ... കഴുത്ത് പിറകിലേക്കു തിരിക്കുമ്പോള്‍ നന്നായി ശ്രദ്ധിക്കണം. തീവ്രമായ മസാജുകള്‍ ചെയ്യിക്കാതിരിക്കുക. അല്ലെങ്കില്‍ ഇതില്‍ വിദഗ്ധമായ അറിവുണ്ടോ എന്നു പരിശോധിക്കുക. സലൂണിലെ ജീവനക്കാര്‍ക്ക് ഇത്തരം മസാജുകള്‍ ചെയ്യുന്നതിനുള്ള പരിശീലനം കൊടുക്കുന്നുണ്ടോ എന്നന്വേഷിക്കുക.

ഇത്തരം അപകടസാധ്യതകളെ കുറിച്ചു സലൂണുകാര്‍ക്കും പാര്‍ലര്‍കാര്‍ക്കും മുന്നറിയിപ്പു നല്‍കണം. നന്നായി ഇതിനെകുറിച്ചറിയുന്ന പരിശീലനം ലഭിച്ച ജീവനക്കാരാവട്ടെ ഇത്തരം സാഹസങ്ങള്‍ക്കൊന്നും മുതിരാറുമില്ല.  നിങ്ങള്‍ക്കു തന്നെ തോന്നുകയാണ് സലൂണില്‍ ഇരിക്കുമ്പോള്‍ കഴുത്ത് വല്ലാതെ പിറകിലേക്കു വലിച്ചു തിരിക്കുന്നു എന്ന് .അങ്ങനെ വരുമ്പോള്‍ അതപ്പോള്‍ തന്നെ നിരസിക്കുക. ഈ കാര്യത്തില്‍ ജീവനക്കാര്‍ക്ക് കൃത്യമായ ബോധവല്‍ക്കരണം തന്നെയാണ് നടത്തേണ്ടത്. 

 

 

Bengaluru: A young man suffered a stroke while getting his hair cut under the guise of a massage, leading to controversy. Health experts are calling for widespread awareness regarding such practices. The incident occurred at a salon in Whitefield.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കളിക്കളത്തിൽ അവൻ റിക്കി പോണ്ടിങ്ങിനെ പോലെയാണ്: മുൻ ഓസീസ് താരം

Cricket
  •  2 hours ago
No Image

യുഎഇയിൽ ഫ്രീലാൻസ് വിസ അനുവദിക്കുന്നതിൽ കർശന പരിശോധന; വ്യക്തത തേടി ഫ്രീലാൻസർമാർ

uae
  •  2 hours ago
No Image

ഡൽഹി ചെങ്കോട്ടക്ക് സമീപം സ്ഫോടനം: എട്ട് മരണം; നിരവധി പേർക്ക് പരുക്ക്; തലസ്ഥാനത്ത് അതീവ ജാഗ്രത നിർദ്ദേശം

National
  •  3 hours ago
No Image

ജീവനക്കാർക്ക് റിമോട്ട് വർക്കും ഫ്ലെക്സിബിൾ വർക്ക് ഓപ്ഷനും; നിർണായക തീരുമാനവുമായി അജ്മാൻ

uae
  •  3 hours ago
No Image

ഒരു ദിവസം ആ ടീമിലേക്ക് തിരിച്ചുവരാൻ സാധിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു: മെസി

Football
  •  3 hours ago
No Image

എസ്ഐആർ: പ്രവാസികൾക്കും വീട്ടിൽ ഇല്ലാത്തവർക്കും ഓൺലൈനായി എന്യൂമറേഷൻ ഫോം നൽകാം; എങ്ങനെ?

uae
  •  3 hours ago
No Image

ഡൽഹിയിൽ ചെങ്കോട്ടയ്ക്ക് സമീപം ഉ​ഗ്രസ്ഫോടനം; നിരവധി കാറുകൾ പൊട്ടിത്തെറിച്ചു

National
  •  3 hours ago
No Image

ബുംറയെക്കാൾ വിലപ്പെട്ട താരം, ലോകത്തിലെ നമ്പർ വൺ ബൗളർ അവനാണ്‌: മുൻ ഇന്ത്യൻ താരം

Cricket
  •  4 hours ago
No Image

തൃശൂർ കോർപ്പറേഷനിലേക്ക് 24 സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്; കെപിസിസി സെക്രട്ടറിമാരും, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്‍റും പട്ടികയിൽ 

Kerala
  •  4 hours ago
No Image

സഞ്ജു വന്നാലും ചെന്നൈയുടെ ക്യാപ്റ്റൻ അവൻ തന്നെയാവും: പ്രസ്താവനയുമായി അശ്വിൻ

Cricket
  •  4 hours ago