cabinet decides to relax the criteria for sports quota appointments in government service.
HOME
DETAILS
MAL
സ്‌പോര്‍ട്‌സ് ക്വാട്ട നിയമന മാനദണ്ഡങ്ങള്‍ ലഘൂകരിക്കുന്നു; മന്ത്രിസഭാ തീരുമാനം
Web Desk
March 05, 2026 | 6:04 PM
തിരുവനന്തപുരം: സര്‍ക്കാര്‍ സര്‍വീസില്‍ സ്‌പോര്‍ട്‌സ് ക്വാട്ട നിയമനങ്ങള്‍ക്കുള്ള മാനദണ്ഡങ്ങള്‍ ഉദാരമാക്കാന്‍ മന്ത്രിസഭാ തീരുമാനം. ഇഷ്ടക്കാരെ പൊലിസ് സേനയില്‍ ഉള്‍പ്പെടെ നിയമിക്കാന്‍ പ്രത്യേക പരീക്ഷയും മറ്റും നടത്താന്‍ നീക്കമുണ്ടെന്ന ആക്ഷേപം നിലനില്‍ക്കെയാണ് സര്‍ക്കാര്‍ നടപടി. വിവിധ സര്‍ക്കാര്‍ വകുപ്പുകളിലേക്കുള്ള 2020-24 കാലയളവിലെ 243 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കാനും യോഗം തീരുമാനിച്ചു.
സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ കൂടുതല്‍ മത്സരങ്ങള്‍ യോഗ്യതയായി പരിഗണിക്കാനാണ് തീരുമാനം. മാത്രമല്ല ഉത്തേജക പരിശീധനയില്‍ പിടിയിലായവര്‍ക്ക് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തുന്ന നടപടി അവസാനിപ്പിക്കാനും തീരുമാനമുണ്ട്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ 500 പേര്‍ക്കാണ് സര്‍ക്കാര്‍ സര്‍വീസില്‍ സ്‌പോര്‍ട്‌സ് ക്വാട്ട നിയമനങ്ങള്‍ നടന്നതെന്ന് സര്‍ക്കാര്‍ അറിയിച്ചു.
പുതിയ തീരുമാനപ്രകാരം അംഗീകൃത ഫെഡറേഷനുകള്‍ നടത്തുന്ന കോമണ്‍വെല്‍ത്ത് ചാമ്പ്യന്‍ഷിപ്പ്, ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ്, കുറഞ്ഞത് എട്ട് രാജ്യങ്ങള്‍ പങ്കെടുക്കുന്ന അംഗീകൃത അന്താരഷ്ട്ര ചാമ്പ്യന്‍ഷിപ്പുകള്‍, ഖേലോ ഇന്ത്യ യൂനിവേഴ്‌സിറ്റി ഗെയിംസ് എന്നിവകൂടി പരിഗണിക്കും. ഇത് കൂടുതല്‍ താരങ്ങള്‍ക്ക് അവസരം നല്‍കുമെന്നാണ് നിഗമനം. ഉത്തേജ മരുന്ന് ഉപയോഗിച്ചതിന് പിടിക്കപ്പെടുന്നവര്‍ക്ക് പങ്കെടുത്ത ഇനവും, ശിക്ഷാകാലയളവും മാത്രമാകും അയോഗ്യതയായി പരിഗണിക്കുക. മറ്റു നേട്ടങ്ങള്‍ നിയമനത്തിന് പരിഗണിക്കാനും നിര്‍ദേശമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."