HOME
DETAILS

കേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം

  
October 01, 2024 | 2:37 PM

Centre Allocates 14560 Crore Flood Relief to Kerala

ഡല്‍ഹി: കേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിലെ കേന്ദ്ര വിഹിതമാണ് പ്രളയ ധനസഹായമായി അനുവദിച്ചത്. 3000 കോടിയാണ് കേരളം സഹായമായി ആവശ്യപ്പെട്ടത്. ദേശീയ ദുരന്ത നിവാരണ നിധിയില്‍ നിന്നുള്ള അധിക സഹായം അനുവദിക്കുന്ന കാര്യത്തില്‍ കേന്ദ്ര തീരുമാനമായിട്ടില്ല. കേന്ദ്രം ഇന്നലെ മൂന്ന് സംസ്ഥാനങ്ങള്‍ക്ക് പ്രളയ ധനസഹായം അനുവദിച്ചിരുന്നു.

ഇന്നലെ കേന്ദ്ര സര്‍ക്കാര്‍ ഗുജറാത്തിന് 600 കോടിയും മണിപ്പൂരിന് 50 കോടിയും ത്രിപുരയ്ക്ക് 25 കോടിയും പ്രളയ ധനസഹായം പ്രഖ്യാപിച്ചിരുന്നു. കേരളം ഉള്‍പ്പെടെ മറ്റു ഒമ്പത് സംസ്ഥാനങ്ങളിലെ പ്രളയ സാഹചര്യം വിലയിരുത്തി, കേന്ദ്ര സംഘത്തിന്റെ റിപ്പോര്‍ട്ട് കിട്ടിയ ശേഷം മറ്റ് സംസ്ഥാനങ്ങള്‍ക്ക് തുക അനുവദിക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിലെ കേന്ദ്ര വിഹിതമായി 145.60 കോടിയുടെ സഹായം അനുവദിച്ചത്. 

വയനാട് ദുരന്തത്തില്‍ കേന്ദ്ര സഹായം അനുവദിക്കുന്നതിനായി കേരളം വിശദമായ മെമ്മോറാണ്ടം നല്‍കിയെങ്കിലും തുടര്‍ നടപടിയുണ്ടായിട്ടില്ല. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര സംഘം കേരളത്തിലെത്തിയിരുന്നു. അവരുടെ റിപ്പോര്‍ട്ട് പരിഗണിച്ചായിരിക്കും കേരളത്തിന് കേന്ദ്ര സഹായം പ്രഖ്യാപിക്കുക. വയനാട് ദുരന്തം ഉണ്ടായി രണ്ടുമാസം കഴിഞ്ഞും കേന്ദ്ര സഹായം വൈകുന്നതിനെതിരെ വിമര്‍ശനം ഉയരുന്നതിനിടെയാണ് സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിലെ കേന്ദ്ര വിഹിതം അനുവദിക്കുന്നത്.

The Centre has sanctioned ₹145.60 crore as flood relief assistance to Kerala, providing crucial support to the state's rehabilitation efforts following recent floods.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രസവിച്ച് മണിക്കൂറുകൾ മാത്രം പ്രായമായ പിഞ്ചുകുഞ്ഞിനെ അമ്മത്തൊട്ടിലിനടുത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

Kerala
  •  9 minutes ago
No Image

ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതി കുറയുന്നു; കാരണം വിലക്കിഴിവിലെ കുറവും അമേരിക്കൻ സമ്മർദ്ദവും

National
  •  21 minutes ago
No Image

കാടുവെട്ട് യന്ത്രം ഉപയോ​ഗിച്ച് കൊലപാതകം; പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാൻ പൊലിസ്

Kerala
  •  9 hours ago
No Image

വീണ്ടും യൂ ടേണ്‍; ബിഹാറില്‍ മത്സരിക്കാനില്ലെന്ന് ജഎംഎം; ഇന്‍ഡ്യ സഖ്യത്തില്‍ പുനപരിശോധന ആവശ്യമെന്നും പാര്‍ട്ടി

National
  •  9 hours ago
No Image

സര്‍ക്കാര്‍ ജീവനക്കാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കുന്നത് ചട്ടവിരുദ്ധം;  വിലക്ക് മറികടന്നാല്‍ നടപടി സ്വീകരിക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍

National
  •  9 hours ago
No Image

മൂന്ന് കുട്ടികൾ മുങ്ങി മരിച്ചു; ദാരുണമായ ആപകടം മൈസൂരു സാലിഗ്രാമത്തിൽ

National
  •  10 hours ago
No Image

പ്രീമിയർ ലീഗിൽ എന്താണ് സംഭവിക്കുന്നത്; നിലവിലെ ചാമ്പ്യൻമാർക്ക് തുടർച്ചയായ മൂന്നാം തോൽവി; ആൻഫീൽഡിൽ യുണൈറ്റഡ് ജയിച്ചത് 10 വർഷത്തിന് ശേഷം

Football
  •  10 hours ago
No Image

കമിതാക്കളുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി പണം തട്ടി; യുവതി അറസ്റ്റിൽ

crime
  •  10 hours ago
No Image

ആ പ്രതിജ്ഞ പാലിക്കും, നെതന്യാഹു കാനഡയിൽ കാലുകുത്തിയാൽ അറസ്റ്റ് ചെയ്യും; ട്രൂഡോയുടെ നിലപാട് ആവർത്തിച്ച് പ്രധാനമന്ത്രി കാർണി

International
  •  11 hours ago
No Image

മത്സരയോട്ടത്തിനിടെ ബസ് സ്കൂട്ടറിൽ തട്ടി; റോഡിൽ വീണ യാത്രക്കാരിക്ക് ദാരുണാന്ത്യം

Kerala
  •  11 hours ago