HOME
DETAILS

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

  
Abishek
October 01 2024 | 16:10 PM

PM Slams Congress Vows to End Reservation Labels Party Anti-Dalit

ന്യൂഡല്‍ഹി: ഹരിയാനയിലെ തിരഞ്ഞെടുപ്പ് പൊതുസമ്മേളനത്തില്‍ കോണ്‍ഗ്രസിനെതിരേ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും സംവരണം അവസാനിപ്പിക്കുമെന്ന് കോണ്‍ഗ്രസ് പ്രതിജ്ഞയെടുത്തിരിക്കുകയാണെന്നും പ്രധാനമന്ത്രി വിമര്‍ശിച്ചു. കോണ്‍ഗ്രസിന്റെ പരീക്ഷണ സംസ്ഥാനമാണ് ഹരിയാനയെന്നും എന്നാല്‍ ബി.ജെ.പിയും മോദിയും  ഉള്ളിടത്തോളം ആര്‍ക്കും സംവരണം അവസാനിപ്പിക്കാന്‍ കഴിയില്ലെന്നും പല്വാളില്‍ നടന്ന പൊതുസമ്മേളനത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.

കോണ്‍ഗ്രസ് ജനങ്ങളെ ധ്രുവീകരിക്കുകയാണെന്നും, ദളിതര്‍ക്കും പിന്നാക്കക്കാര്‍ക്കുമുള്ള സംവരണം അവര്‍ അവസാനിപ്പിക്കുമെന്നും, അതുതന്നെയാണ് കോണ്‍ഗ്രസ് അധികാരത്തിലുള്ള കര്‍ണ്ണാടകയിലും ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല കോണ്‍ഗ്രസ് സംവരണം തട്ടിയെടുത്ത് സര്‍വ്വകലാശാലകളെയും സ്ഥാപനങ്ങളെയും ന്യൂനപക്ഷങ്ങളായി പ്രഖ്യാപിച്ച് അത് വോട്ടുബാങ്കാക്കിയെന്നും പ്രധാനമന്ത്രി ആരോപിച്ചു.

കോണ്‍ഗ്രസിന് ഒരൊറ്റ അജണ്ടയേ ഉള്ളൂ, 'അര്‍ബന്‍ നക്‌സല്‍' അജണ്ട. അതിനാലാണ് അവര്‍ സായുധസേനയെ ആക്രമിക്കുകയും ജമ്മുകശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 തിരികെ കൊണ്ടുവരുമെന്ന് പറയുകയും ചെയ്യുന്നത്. എന്നാല്‍ പാകിസ്താന്‍ അധിനിവേശ കശ്മീര്‍ തിരിച്ചുപിടിക്കുമെന്ന് ഒരിക്കലും പറഞ്ഞിട്ടില്ലെന്നും മോദി വിമര്‍ശിച്ചു. കോണ്‍ഗ്രസിനുള്ളിലെ സംഘര്‍ഷം ജനങ്ങള്‍ കാണുന്നുണ്ടെന്നും, അച്ഛന്റെയും മകന്റെയും (ഭൂപിന്ദര്‍ സിങ് ഹൂഡയും ദീപേന്ദര്‍ സിങ് ഹൂഡയും) രാഷ്ട്രീയം വളര്‍ത്താന്‍ തങ്ങള്‍ ഒരു ചട്ടുകമായി മാറില്ലെന്ന് ദളിത് സമൂഹം തീരുമാനിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

PM Narendra Modi lashes out at Congress, calling it the biggest anti-Dalit party in the country. He vows to end reservation, sparking controversy ahead of Lok Sabha Elections 2024.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശുഭാംശു ശുക്ലയുടെ മടക്കയാത്ര; ആക്സിയം 4 സംഘം ജൂലൈ 14-ന് ഭൂമിയിലേക്ക്

International
  •  8 hours ago
No Image

‘അവൻ റയലിനൊപ്പം തുടങ്ങിയിട്ടേയുള്ളൂ, സമയം നൽകൂ’; സാബിയ്ക്ക് പിന്തുണയുമായി പിസ്ജി കോച്ച് ലൂയിസ് എൻറിക്വ

International
  •  9 hours ago
No Image

'രാജീവ് ചന്ദ്രശേഖറിനോട് വല്ലതും പറയാനുണ്ടെങ്കില്‍ നേരിട്ട് പറയാനുള്ള ആര്‍ജവം കാണിക്കണം'; വി മുരളീധരന് മറുപടിയുമായി സന്ദീപ് വാര്യര്‍

Kerala
  •  9 hours ago
No Image

കേരള സർവകലാശാലയിൽ ഭരണപ്രതിസന്ധി കൂടുതൽ സങ്കീർണം: രജിസ്ട്രാർ കെ.എസ്. അനിൽകുമാറിനെതിരെ വൈസ് ചാൻസലറുടെ കർശന നടപടി 

Kerala
  •  9 hours ago
No Image

ചായക്കൊപ്പം ഈ പലഹാരങ്ങൾ കഴിക്കരുത്; ഡോക്ടർമാർ നൽകുന്ന മുന്നറിയിപ്പുകൾ

Food
  •  9 hours ago
No Image

തലശ്ശേരി ഖദീജ വധക്കേസ്; പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം തടവ്

Kerala
  •  10 hours ago
No Image

മലപ്പുറത്ത് പുതിയ നിപ കേസുകളില്ല: നിയന്ത്രണങ്ങൾ പിൻവലിച്ചു;  മങ്കട, കുറുവ പഞ്ചായത്തുകളിലെ കണ്ടൈൻമെന്റ് സോണുകളും നീക്കി

Kerala
  •  10 hours ago
No Image

പുതുക്കിയ കീം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു; ഒന്നാം റാങ്കിൽ മാറ്റം, കേരള സിലബസ് വിദ്യാർത്ഥികൾ പിന്നിൽ

Kerala
  •  10 hours ago
No Image

ഗുജറാത്തിൽ 4 വർഷത്തിനിടെ തകർന്നത് 16 പാലങ്ങൾ; കോൺഗ്രസ് പ്രതിഷേധം ശക്തമാക്കി

National
  •  10 hours ago
No Image

പ്രളയബാധിതർക്ക് സാമ്പത്തിക സഹായം അനുവദിച്ചു കേന്ദ്രം: വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിത പ്രദേശങ്ങൾക്ക് 153.20 കോടി രൂപ 

National
  •  10 hours ago