പി.എസ്.സി വാര്‍ത്തകള്‍; കെ.എസ്.ഇ.ബി, മെഡിക്കല്‍, വിദ്യാഭ്യാസ വകുപ്പുകളില്‍ അഭിമുഖം
തിരുവനന്തപുരം: ആരോഗ്യ വകുപ്പില്‍ സ്റ്റാഫ് നഴ്‌സ് ഗ്രേഡ് 2 (കാറ്റഗറി നമ്പര്‍ 66/2023) തസ്തികയിലേക്ക് തിരുവനന്തപുരം ജില്ലയിലെ ചുരുക്കപ്പട്ടികയിലുള്‍പ്പെട്ടവര്‍ക്കുള്ള മൂന്നാം ഘട്ട അഭിമുഖം 9, 10, 11, 18 തീയതികളില്‍ പി.എസ്.സി ആസ്ഥാന ഓഫീസിലും തൃശൂര്‍ ജില്ലയില്‍ ഉള്‍പ്പെട്ടവര്‍ക്കുമുള്ള അഭിമുഖം 9, 10, 11 തീയതികളില്‍ പി.എസ്.സി എറണാകുളം റീജിയണല്‍ ഓഫീസിലും നടത്തും.
കെ.എസ്.ഇ.ബിയില്‍ സബ് എഞ്ചിനീയര്‍ (സിവില്‍) (കാറ്റഗറി നമ്പര്‍ 403/2022) തസ്തികയിലേക്കുള്ള അവസാന ഘട്ട അഭിമുഖം 9,10,11 തീയതികളില്‍ പി.എസ്.സി ആസ്ഥാന ഓഫീസില്‍ നടത്തും. ഫോണ്‍ 0471 2546242.
കോഴിക്കോട് ജില്ലയില്‍ പഞ്ചായത്ത് വകുപ്പില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് 2 (കാറ്റഗറി നമ്പര്‍ 86/2021) തസ്തികയിലേക്ക് 9,10 തീയതികളില്‍ പി.എസ്.സി കോഴിക്കോട് മേഖല ഓഫീസില്‍ അഭിമുഖം നടത്തും. ഫോണ്‍: 0495 2371971
ഹോമിയോപ്പതി വകുപ്പില്‍ മെഡിക്കല്‍ ഓഫീസര്‍ ഹോമിയോ (കാറ്റഗറി നമ്പര്‍ 513/2022) തസ്തികയിലേക്കുള്ള രണ്ടാംഘട്ട അഭിമുഖം 9,10,11 തീയതികളില്‍ പി.എസ്.സി ആസ്ഥാന ഓഫീസില്‍ നടത്തും. ഫോണ്‍: 0471 2546325
പാലക്കാട് ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ ലബോറട്ടറി ടെക്‌നീഷ്യന്‍ ഗ്രേഡ് 2 (കാറ്റഗറി നമ്പര്‍ 714/2022) തസ്തികയിലേക്ക് 10,11,23,24,25 തീയതികളില്‍ രാവിലെ 9.30നും ഉച്ചയ്ക്ക് 12നും പി.എസ്.സി പാലക്കാട് ജില്ലാ ഓഫീസില്‍ അഭിമുഖം നടത്തും.
കണ്ണൂര്‍ ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) എല്‍.പി.എസ് - എന്‍.സി.എ പട്ടികവര്‍ഗം (കാറ്റഗറി നമ്പര്‍ 487/2023) തസ്തികയിലേക്ക് 11 ന് രാവിലെ 9ന് പി.എസ്.സി കോഴിക്കോട് മേഖല ഓഫീസില്‍ അഭിമുഖം നടത്തും.
തിരുവനന്തപുരം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) എല്‍.പി.എസ് (കാറ്റഗറി നമ്പര്‍ 310/2023) തസ്തികയിലേക്ക് 11ന് പി.എസ്.സി ആസ്ഥാന ഓഫീസില്‍ അഭിമുഖം നടത്തും.
PSC News Interview in KSEB Medical and Education Departments
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."