HOME
DETAILS

രോഗ വ്യാപന കാരണം കണ്ടെത്തുന്നതിന് സംയോജിത പരിശോധനാ സംവിധാനം എല്ലാ ജില്ലകളിലും നടപ്പിലാക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് 

  
October 05, 2024 | 1:56 PM

 Integrated Testing System to Be Implemented in All Districts to Identify Disease Spread Minister Veena George

തിരുവനന്തപുരം: സംസ്ഥാനത്തുണ്ടാകുന്ന പകര്‍ച്ചവ്യാധി പ്രതിരോധത്തിന് വണ്‍ ഹെല്‍ത്തിന്റെ ഭാഗമായി രോഗ വ്യാപന കാരണം കണ്ടെത്തുന്നതിന് സംയോജിത പരിശോധനാ സംവിധാനം എല്ലാ ജില്ലകളിലും നടപ്പിലാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 

മനുഷ്യനെ ഗുരുതരമായി ബാധിക്കാവുന്ന രോഗങ്ങളുടെ വ്യാപനം കണ്ടെത്തുന്നതിനും സ്ഥിരീകരിക്കുന്നതിനും ആവശ്യമായ നിയന്ത്രണ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിനുമാണ് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകള്‍ സംയോജിതമായി പരിശോധനകള്‍ നടത്തുന്നത്. 

ആര്‍ദ്രം മിഷന്‍ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളിലെ പ്രധാന പദ്ധതിയാണ് ഏകാരോഗ്യം അഥവാ വണ്‍ ഹെല്‍ത്ത്. മനുഷ്യന്റെ ആരോഗ്യത്തിനോടൊപ്പം മൃഗങ്ങളുടേയും പ്രകൃതിയുടേയും ആരോഗ്യം ഉറപ്പ് വരുത്തി പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കുവാനായി വണ്‍ ഹെല്‍ത്തിന്റെ ഭാഗമായി ശക്തമായ പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്. ഏകാരോഗ്യ സമീപനത്തിലൂടെ ജന്തുജന്യ രോഗങ്ങളുള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധി പ്രതിരോധമാണ് ലക്ഷ്യമിടുന്നത്. സംസ്ഥാന തലത്തില്‍ ഏകാരോഗ്യ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത് സെന്റര്‍ ഫോര്‍ വണ്‍ ഹെല്‍ത്ത് കേരളയാണ്. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിവാഹപ്പന്തലിലേക്ക് പൊലിസ്; നവവരനെ കൊണ്ടുപോയത് അറസ്റ്റ് ചെയ്ത്! ഡിഗ്രി പഠനകാലത്തെ വഞ്ചന, യുവതിയുടെ പരാതിയിൽ നാടകീയ അറസ്റ്റ്

crime
  •  13 days ago
No Image

നോട്ട' ഇല്ലാതിരുന്നത് പോളിങ് ശതമാനം കുറച്ചോ ?

Kerala
  •  13 days ago
No Image

സ്ഥാനാർഥികളില്ല: വോട്ടെടുപ്പ് കഴിഞ്ഞതോടെ ബി.ജെ.പിയിൽ പോര്

Kerala
  •  13 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ഇന്ന്; ആദ്യഫലം എട്ടരയ്ക്കുള്ളിൽ

Kerala
  •  13 days ago
No Image

സഹോദരിയെ കളിയാക്കിയത് ചോദ്യം ചെയ്തു; വാക്കുതർക്കം കൊലപാതകത്തിലേക്ക്: പ്രതിക്കായി തെരച്ചിൽ ശക്തം

Kerala
  •  13 days ago
No Image

ആസ്റ്റര്‍ വളണ്ടിയേയേഴ്‌സ് 25 രാജ്യങ്ങളിലേക്ക് മൊബൈല്‍ മെഡിക്കല്‍ സേവനങ്ങള്‍ വ്യാപിപ്പിക്കും; 2027ഓടെ 100 യൂനിറ്റുകള്‍

uae
  •  14 days ago
No Image

വിമാനം റദ്ദാക്കുമോ? കിടക്കയുമായി ബെംഗളൂരു വിമാനത്താവളത്തിലെത്തി യാത്രക്കാരൻ

National
  •  14 days ago
No Image

നടി ആക്രമിക്കപ്പെട്ട കേസ്: ദിലീപിന് സംശയത്തിന്റെ ആനുകൂല്യം; വിധി പകർപ്പ് പുറത്ത്

Kerala
  •  14 days ago
No Image

ഭർത്താവ് മൊഴിമാറ്റി; പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയെ കോടതി വെറുതെ വിട്ടു

Kerala
  •  14 days ago
No Image

കേരളം കാത്തിരുന്ന രാഷ്ട്രീയ പോരാട്ടത്തിന്റെ ഫലം; നാളെയറിയാം ജനവിധി

Kerala
  •  14 days ago