HOME
DETAILS
MAL
'ആദർശം അമാനത്താണ്' എസ്.കെ.എസ്.എസ്.എഫ് ത്രൈമാസ കാംപയിന് ഉജ്ജ്വല തുടക്കം
October 07 2024 | 15:10 PM
പെരിന്തൽമണ്ണ : വിശ്വാസി സമൂഹത്തിനെതിരെ ശിർക്ക് ആരോപണം നടത്തുന്ന നവീന വാദികൾക്കെതിരെ പ്രചാരണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണമെന്ന് എസ്കെഎസ്എസ്എഫ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ പ്രസ്താവിച്ചു. ' ആദർശം അമാനത്താണ് ' എന്ന പ്രമേയത്തിൽ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റി ആചരിക്കുന്ന ത്രൈമാസ ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം പെരിന്തൽമണ്ണയിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാചക കാലഘട്ടത്തിൽ തന്നെ കേരളത്തിൽ എത്തിച്ചേർന്ന പരിശുദ്ധ ഇസ്ലാമിനെ ഇക്കഴിഞ്ഞ നൂറ്റാണ്ടിൽ മുള പൊട്ടിയ ചില പുത്തൻ ചിന്താഗതിക്കാർ മതപ്രമാണങ്ങളെ വികലമാക്കിയതിനെതിരെ ശക്തമായ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയ പ്രസ്ഥാനമാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ.
ഇസ്ലാമിനെ പോറലേൽക്കാതെ യഥാർത്ഥ രൂപത്തിൽ സംരക്ഷിക്കുക എന്നതിനാണ് അന്നും ഇന്നും സമസ്ത പ്രാമുഖ്യം നൽകുന്നത്. അദ്ദേഹം പറഞ്ഞു. സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ അസ്ഗറലി ഫൈസി പട്ടിക്കാട്, ഹൈദർ ഫൈസി പനങ്ങാങ്ങര, ഡോ.സി.കെ അബ്ദുറഹ്മാൻ ഫൈസി അരിപ്ര, എസ്.വൈ.എസ് സംസ്ഥാന വർക്കിംഗ് സെക്രട്ടറി അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, സത്താർ പന്തല്ലൂർ, മുസ്തഫ അശ്റഫി കക്കുപ്പടി എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി ഒ.പി.എം അശ്റഫ് കുറ്റിക്കടവ്,സയ്യിദ് നിയാസലി ശിഹാബ് തങ്ങൾ, ശമീർ ഫൈസി ഒടമല, അനീസ് ഫൈസി മാവണ്ടിയൂർ, യൂനുസ് ഫൈസി വെട്ടുപാറ പ്രസംഗിച്ചു. ജലീൽ മാസ്റ്റർ പട്ടർകുളം, അലി അക്ബർ മുക്കം,ഡോ.അബ്ദുൽ ഖയ്യൂം കടമ്പോട്,ശാഫി മാസ്റ്റർ ആട്ടീരി, ഖാസിം ഫൈസി ലക്ഷദ്വീപ്,അബ്ദുറഊഫ് ഫൈസി ലക്ഷദ്വീപ്, യൂനുസ് ഫൈസി വെട്ടുപാറ, മുഹ്സിൻ മാസ്റ്റർ വെള്ളില, സയ്യിദ് ഹബീബുല്ല തങ്ങൾ, ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, കെ.സെയ്തുട്ടി ഹാജി, എൻ.അബൂബക്കർ ഹാജി, സൽമാൻ ഫൈസി തിരൂർക്കാട്, ഫൈറൂസ് ഫൈസി ഒറവംപുറം, സൈനുൽ ആബിദ് ഫൈസി, അൻവർ റഹ്മാനി, ഇബ്റാഹീം ഫൈസി സംബന്ധിച്ചു.
skssf three-month campaign started
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."