സാമൂഹ്യശാസ്ത്ര പഠനം: സമീപനം പ്രധാനം: പ്രൊഫ. എന്‍. ജയറാം
തിരൂര്‍: സാമൂഹ്യ യാഥാര്‍ഥ്യങ്ങള്‍ അതിസങ്കീര്ണമായിരിക്കെ, സാമൂഹ്യശാസ്ത്ര പഠനങ്ങളില്‍ സ്വീകരിക്കുന്ന സമീപനവും രീതിശാസ്ത്രവും പ്രധാനമാണെന്നു സാമൂഹ്യശാസ്ത്രജ്ഞനും ബാംഗ്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സോഷ്യല്‍ ആന്‍ഡ് ഇക്കണോമിക് ചെയ്ഞ്ച് മുന്‍ ഡയറക്ടറുമായ പ്രൊഫ. എന്‍. ജയറാം. മലയാളം സര്‍വകലാശാലയില്‍ കീഴാള സമൂഹങ്ങളും അധികാരബന്ധങ്ങളുമെന്ന വിഷയത്തില്‍ നടന്ന ത്രിദിന ദേശീയ സെമിനാറിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സാമൂഹ്യശാസ്ത്രത്തെ വെറും പഠനപദ്ധതിയായിട്ടല്ല, സാമൂഹത്തിലുണ്ടാക്കുന്ന മാറ്റങ്ങളെ കണ്ടറിയാനുള്ള ജൈവപ്രക്രിയയായിട്ടാണ് മലയാളം സര്‍വകലാശാല കാണുന്നതെന്നു ചടങ്ങില്‍ അധ്യക്ഷനായ വൈസ് ചാന്‍സലര്‍ കെ. ജയകുമാര്‍ പറഞ്ഞു. വെട്ടം ഗ്രാമത്തിലെ സ്ത്രീ ജീവിതത്തെ അധികരിച്ച് മലയാളം സര്‍വകലാശാലയിലെ സോഷ്യോളജി വിഭാഗം നടത്തിയ പഠന റിപ്പോര്‍ട്ട് ചടങ്ങില്‍ പ്രകാശനം ചെയ്തു. കോഴിക്കോട് സര്‍വകലാശാല സോഷ്യോളജി വിഭാഗം മേധാവി ഡോ. എന്‍.പി ഹാഫിസ് മുഹമ്മദ് റിപ്പോര്‍ട്ട് ഏറ്റുവാങ്ങി. സോഷ്യോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫ. കെ.എ താജുദ്ദീന് സ്വാഗതവും സി.എ റംഷീന നന്ദിയും പറഞ്ഞു.
കാലത്ത് 'കീഴാളരാഷ്ട്രീയവും സമരങ്ങളും' എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ രാജീവ് കുമരംകണ്ടത്ത് (ക്രൈസ്റ്റ് യൂനിവേഴ്സിറ്റി), ഡോ. പ്രദീപ്കുമാര്‍ (കിര്‍ത്താഡ്സ്), ഡോ. ജ്യോതി.എസ്. നായര്‍, ഡോ. അനിഷ ജയദേവ് എന്നിവര്‍ സംസാരിച്ചു. തൃശൂര്‍ വിമല കോളേജ് സോഷ്യോളജി വിഭാഗം പ്രൊഫസര്‍ ഡോ. സാറാനീന അധ്യക്ഷയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."