ഹജ്ജ് യാത്രാ വാഹനങ്ങളെ പണിമുടക്ക് ബാധിക്കില്ല
മലപ്പുറം: നാളെ നടക്കുന്ന ദേശീയപണിമുടക്ക് വിജയിപ്പിക്കണമെന്നു ട്രേഡ് യൂനിയന്‍ സംയുക്ത സമരസമിതി ജില്ലാ കമ്മിറ്റി വാര്‍ത്താസമ്മേളനത്തില്‍ അഭ്യര്‍ഥിച്ചു. അവശ്യ സേവനങ്ങളെയും ഹജ്ജ് യാത്രക്കാരുടെ വാഹനങ്ങളെയും പണിമുടക്കില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. മറ്റ് അവശ്യ സര്‍വിസുകളെയും ഒഴിവാക്കിയതായി സമരസമിതി അറിയിച്ചു.
മറ്റു സ്വകാര്യ വാഹനങ്ങള്‍ക്കു സമരം ബാധകമാണെന്നും വ്യാപാരികളും ഇതുമായി സഹകരിക്കുന്നതിനാല്‍ 24 മണിക്കൂര്‍ ജനജീവിതം നിശ്ചലമാവുമെന്നും ഭാരവാഹികള്‍ പറഞ്ഞു. ജില്ലയില്‍ പണിമുടക്കിനുള്ള മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. പഞ്ചായത്ത്, മണ്ഡലം, ജില്ലാതലങ്ങളില്‍ കണ്‍വന്‍ഷനുകളും മേഖലാജാഥകളും വിളംബര ജാഥകളും നടന്നു. പണിമുടക്ക് ദിവസം ജില്ലയിലെ നൂറോളം കേന്ദ്രങ്ങളില്‍ തൊഴിലാളികള്‍ ധര്‍ണ നടത്തും.
ഇതോടനുബന്ധിച്ചു തൊഴിലാളികളുടേയും കുടുംബാംഗങ്ങളുടേയും കലാപരിപാടികളും നടക്കും. വാര്‍ത്താസമ്മേളനത്തില്‍ കെ. രാമദാസ് (സി.ഐ.ടി.യു), അഡ്വ. എം.പി ഗോപി (എസ്.ടി.യു), വി.പി ഫിറോസ് (ഐ.എന്‍.ടി.യു.സി), എം.എ റസാഖ് (എ.ഐ.ടി.യു.സി), പി. മുഹമ്മദലി (യു.ടി.യു.സി) എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."