HOME
DETAILS

സഊദി ട്രാഫിക് പിഴകളിലെ ഇളവ് കാലാവധി നീട്ടി

  
October 17, 2024 | 5:57 PM

Saudi Arabia has extended the exemption period on traffic fines

റിയാദ്: സഊദി അറേബ്യയിലെ ട്രാഫിക് പിഴകളിലെ ഇളവ്, കാലാവധി 6 മാസത്തേക്ക് കൂടി  നീട്ടി.ഇത് പ്രവാസികൾ അടക്കമുള്ളവർക്ക് ആശ്വാസമേക്കുന്നു. 50 ശതമാനം ഇളവ് അനുവദിച്ചുള്ള കാലാവധി ആറുമാസത്തേക്ക് കൂടിയാണ് നീട്ടിയിരിക്കുന്നത്. സഊദി ആഭ്യന്തരമന്ത്രാലയമാണ് ഇക്കാര്യം പുറത്തുവിട്ടത്. പിഴയിളവ് കാലയളവ് ഇന്ന് രാത്രി അവസാനിക്കാനിരിക്കെയാണ് ആശ്വാസപ്രഖ്യാപനവുമായി സഊദിയെത്തിയത്. 

2025 ഏപ്രിൽ 18 വരെ പിഴയിളവ് കാലവധി ദീർഘിപ്പിച്ചതായി ആഭ്യന്തരമന്ത്രാലയം 2024 ഏപ്രിൽ 18 നു മുൻപ് ചുമത്തിയ ട്രാഫിക് പിഴകളിലാണ് 50 ശതമാനം ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. മുഴുവൻ പിഴകളും ഒന്നിച്ചോ ഓരോ നിയമ ലംഘനങ്ങൾക്കുമുള്ള പിഴകൾ പ്രത്യേകം പ്രത്യേകമായോ അടയ്ക്കാൻ കഴിയും. വാഹനാഭ്യാസ പ്രകടനം, മദ്യലഹരിയിൽ വാഹനമോടിക്കൽ, പരമാവധി വേഗം 120 കിലോമീറ്ററും അതിൽ കുറവുമായി നിശ്ചയിച്ച റോഡുകളിൽ പരമാവധി വേഗത്തിലും 50 കിലോമീറ്റർ കൂടുതൽ വേഗതയിൽ വാഹനമോടിക്കൽ, പരമാവധി വേഗം 140 കിലോമീറ്ററും അതിൽ കുറവുമായി നിശ്ചയിച്ച റോഡുകളിൽ പരമാവധി വേഗത്തിലും 30 കിലോമീറ്റർ കുടുതൽ വേഗത്തിൽ വാഹനമോടിക്കൽ എന്നീ നിയമ ലംഘനങ്ങൾ ഇളവ് കാലയളവിൽ നടത്തുന്നവർക്ക് പിഴയിളവ്  ലഭിക്കില്ല.

ഏപ്രിൽ 18 നു മുമ്പ് ചുമത്തിയ ട്രാഫിക് പിഴകളിൽ 50 ശതമാനം ഇളവ് പ്രാബല്യത്തിൽവന്ന ശേഷം നടത്തുന്ന ഗതാഗത നിയമ ലംഘനങ്ങളിൽ ട്രാഫിക് നിയമത്തിലെ 75-ാം വകുപ്പ് പ്രകാരം 25 ശതമാനം പിഴയിളവ് അനുവദിച്ചിരുന്നു. ഗതാഗത നിയമ ലംഘനം റജിസ്‌റ്റർ ചെയ്തതിൽ അപ്പീൽ നൽകാനും പിഴ അടക്കാനുമുള്ള നിയമാനുസൃത സമയപരിധി അവസാനിച്ച ശേഷം ഇത്തരക്കാരുടെ അക്കൗണ്ടുകളിൽ നിന്ന് പിഴ തുക നേരിട്ട് വസുലാക്കാൻ നിയമം അനുവദിക്കുന്നുണ്ട്. പിഴയിളവ് ആനുകൂല്യം പ്രയോജനപ്പെടുത്താൻ പ്രത്യേക അപേക്ഷ നൽകേണ്ട ആവശ്യമില്ലെന്നും നേരത്തെ സഊദി ഭരണകൂടം അറിയിച്ചിരുന്നു. സഊദി പെയ്മെൻ്റ് സംവിധാനമായ സദാദിലും ഈഫാ പ്ലാറ്റ്ഫോമിലും പിഴയിളവ് ഓട്ടോമാറ്റിക് ആയി പ്രത്യക്ഷപ്പെടും. ഇളവ് പ്രയോജനപ്പെടുത്തി പിഴകൾ തീർപ്പാക്കണമെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. കൊറോണ നിയന്ത്രണ ശ്രമങ്ങളുടെ ഭാഗമായി ബാധകമാക്കിയ കർഫ്യൂ ലംഘിച്ചവർക്ക് ചുമത്തിയ പിഴകൾ ഇളവ് പരിധിയിൽ വരില്ല. ട്രാഫിക് പിഴകളിൽ മാത്രമാണ് ഇളവ് ലഭിക്കുകയെന്ന് ട്രാഫിക് ഡയറക്ട‌റേറ്റ് വ്യക്തമാക്കിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഐടി ജീവനക്കാരിയെ ഹോസ്റ്റലില്‍ കയറി പീഡിപ്പിച്ച സംഭവം; പ്രതിയായ ലോറി ഡ്രൈവര്‍ കുറ്റം സമ്മതിച്ചു

Kerala
  •  a month ago
No Image

ഭരണഘടനയെ എതിര്‍ക്കുന്ന ആര്‍എസ്എസ്, സനാതനികളുമായി കൂട്ടുകൂടരുത്; വിദ്യാര്‍ഥികളോട് സമൂഹത്തിന് വേണ്ടി നിലകൊള്ളാന്‍ ആഹ്വാനം ചെയ്ത് സിദ്ധരാമയ്യ

National
  •  a month ago
No Image

കാറുകളിലെ കാർബൺ മോണോക്സൈഡ് അപകട സധ്യതകൾ; നിർദേശങ്ങളുമായി ഖത്തർ ആഭ്യന്തരമന്ത്രാലയം

qatar
  •  a month ago
No Image

വനിതാ ഏകദിന ലോകകപ്പിലെ ആവേശപ്പോരിൽ ഇന്ത്യക്ക് 4 റൺസ് തോൽവി

Cricket
  •  a month ago
No Image

കൊളംബിയന്‍ പ്രസിഡന്റ് മയക്കുമരുന്ന് കച്ചവടക്കാരനാണെന്ന് ട്രംപ്; ദുര്‍ബലനായ നേതാവാണ് പെട്രോയെന്നും പരിഹാസം

International
  •  a month ago
No Image

ഓടുന്ന ട്രെയിനിൽ നിന്ന് വലിച്ചെറിഞ്ഞ മദ്യക്കുപ്പി തലയിൽ വീണ് കാൽനട യാത്രക്കാരന് പരിക്ക്

Kerala
  •  a month ago
No Image

അവധി ആഘോഷം കഴിഞ്ഞ് കുടുംബത്തോടൊപ്പം മടങ്ങവേ കാറപകടം; പൊലിസുദ്യോഗസ്ഥന്റെ അമ്മക്കും,മകൾക്കും ദാരുണാന്ത്യം

Kerala
  •  a month ago
No Image

നെടുമ്പാശ്ശേരിയിൽ പത്ത് ലക്ഷത്തിലധികം വില വരുന്ന എംഡിഎംഎയുമായി 21കാരൻ പിടിയിൽ

Kerala
  •  a month ago
No Image

ഒരു സമൂസക്ക് കൊടുക്കേണ്ടി വന്ന വില 2000; ട്രെയിന്‍ യാത്രക്കാര്‍ സൂക്ഷിച്ചോളൂ; ഗൂഗിള്‍ പേ പണി തന്നാല്‍ കീശ കീറും

National
  •  a month ago
No Image

'മികച്ച കളിക്കാർ ഒത്തുചേർന്നാൽ മികച്ച ടീമാകില്ല'; മെസ്സി,നെയ്മർ,എംബാപ്പെ കാലഘട്ടത്തെ ടീമിനെക്കുറിച്ച് മുൻ പിഎസ്ജി പരിശീലകൻ

Football
  •  a month ago