HOME
DETAILS

അങ്കമാലിയില്‍ മയക്കുമരുന്ന് വേട്ട; 200 ഗ്രാം എംഡിഎംഎയും പത്ത് എക്‌സ്റ്റെസിയും പിടിച്ചെടുത്തു; യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍

  
October 18, 2024 | 4:08 PM

Drug bust in Angamaly 200 grams of MDMA and ten ecstasy were seized Three people including the woman were arrested

കൊച്ചി: അങ്കമാലിയില്‍ ലഹരിവേട്ട. 200 ഗ്രാം എം.ഡി.എം.എയും പത്ത് ഗ്രാം എക്‌സ്റ്റെസിയുമായി യുവതി ഉള്‍പ്പെടെ മൂന്നുപേരെ അങ്കമാലി പൊലിസ് അറസ്റ്റ് ചെയ്തു. സൗത്ത് ഏഴിപ്രത്ത് താമസിക്കുന്ന മുരിങ്ങൂര്‍ കരുവപ്പടി മേലൂര്‍ തച്ചന്‍കുളം വീട്ടില്‍ വിനു (38), അടിമാലി പണിക്കന്‍ മാവുടി വീട്ടില്‍ സുധീഷ് (23), തൃശൂര്‍ അഴീക്കോട് അക്കന്‍ വീട്ടില്‍ ശ്രീക്കുട്ടി (22) എന്നിവരാണ് പിടിയിലായത്. റൂറല്‍ ജില്ല ഡാന്‍സാഫ് ടീമും, അങ്കമാലി പൊലിസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് യുവാക്കള്‍ കുടുങ്ങിയത്. 

ജില്ല പൊലിസ് മേധാവി ഡോ. വൈഭവ് സക്‌സേനയ്ക്ക് ലഭിച്ച രഹസ്യവിവരത്തെതുടര്‍ന്ന് പൊലിസ് പരിശോധന കര്‍ശനമാക്കിയിരുന്നു. അമിത വേഗത്തിലെത്തിയ ബൊലേറോ വാഹനം ടിബി ജങ്ഷനില്‍വെച്ച് പൊലിസ് സാഹസികമായി തടഞ്ഞുനിര്‍ത്തി. വാഹനത്തിന്റെ ഡ്രൈവര്‍ സീറ്റിന് പുറകുവശത്ത് ഉള്ളിലായി 11 പ്രത്യേക പാക്കറ്റുകളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. ഇതിന് ലക്ഷങ്ങള്‍ വിലമതിക്കുമെന്നാണ് പൊലിസ് വിലയിരുത്തല്‍. 

ബെംഗളൂരുവില്‍ നിന്നാണ് സംഘം മയക്ക് മരുന്നുമായി എത്തിയത്. എം.ഡി.എം.എയേക്കാളും അപകടകാരിയാണ് എക്‌സെറ്റസി. ഡാന്‍സാഫ് ടീമിന് പുറമെ ഡിവൈഎസ്പിമാരായ പി.പി. ഷംസ്, ടി.ആര്‍ രാജേഷ്, ഇന്‍സ്‌പെക്ടര്‍ ആര്‍.വി അരുണ്‍ കുമാര്‍, എസ്.ഐമാരായ ജയപ്രസാദ്, കെ. പ്രദീപ് കുമാര്‍, എ.എസ്.ഐമാരായ ഇഗ്നേഷ്യസ് ജോസഫ്, പി.വി ജയശ്രീ, സീനിയര്‍ സിപിഒമാരായ ടി.ആര്‍ രാജീവ്, അജിത തിലകന്‍, എം.എ വിനോദ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Drug bust in Angamaly 200 grams of MDMA and ten ecstasy were seized Three people including the woman were arrested



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലത്തായി പോക്‌സോ കേസ്; രാഷ്ട്രീയ പ്രേരിതമെന്ന് ബിജെപി; പ്രതിക്കായി മേൽക്കോടതികളെ സമീപിക്കും

Kerala
  •  a day ago
No Image

തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ച് കേന്ദ്രം;  27 ലക്ഷം തൊഴിലാളികളുടെ പേരുകള്‍ വെട്ടിമാറ്റിയെന്ന് കോണ്‍ഗ്രസ് 

National
  •  a day ago
No Image

ഇരട്ട പാൻ കാർഡ് കേസ്; സമാജ്‌വാദി പാർട്ടി നേതാവ് അസം ഖാനും മകനും ഏഴ് വർഷം തടവ്

National
  •  a day ago
No Image

മദ്യലഹരിയിൽ അച്ഛനെ വെട്ടിപ്പരുക്കേൽപ്പിച്ച കേസ്: ഏഴ് വർഷം ഒളിവിൽ കഴിഞ്ഞ മകൻ പിടിയിൽ

Kerala
  •  a day ago
No Image

സ്‌കൂള്‍ കായിക മേളയിലെ പ്രായത്തട്ടിപ്പ്; വിദ്യാര്‍ഥിയെ അയോഗ്യയാക്കും; സ്‌കൂളിന് താക്കീത്

Kerala
  •  a day ago
No Image

സീറ്റ് നിഷേധം: കുളത്തൂപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് സിപിഐഎമ്മിൽ നിന്ന് രാജിവെച്ചു

Kerala
  •  a day ago
No Image

അതിരപ്പിള്ളിയിൽ വിനോദസഞ്ചാരികളുടെ കാർ കൊക്കയിലേക്ക് മറിഞ്ഞു; പത്ത് പേർക്ക് പരിക്ക്; ഒരാളുടെ നില ​ഗുരുതരം

Kerala
  •  a day ago
No Image

പേരില്ലാത്തൊരു സ്റ്റേഷൻ; ഔദ്യോഗിക നെയിംബോർഡ് ഇല്ലാത്ത ഇന്ത്യയിലെ ആ റെയിൽവേ സ്റ്റേഷൻ ഇതാണ്!

info
  •  a day ago
No Image

അറസ്റ്റ് ഭയന്ന് ലഹരി കേസ് പ്രതി ഒളിച്ചു താമസിക്കുന്നത് കടലിൽ; സാഹസിക നീക്കത്തിലൂടെ യുവാവിനെ പൊലിസ് പിടികൂടി

Kerala
  •  a day ago
No Image

Verdict at Palathayi; How a Long Battle Survived Police–RSS Narratives

Kerala
  •  a day ago