
രാജ്യമെങ്ങും സൈക്കിൾ ട്രാക്കും ഇ-ബസും വരും: കേരളത്തിലെ അഞ്ച് നഗരങ്ങളും പദ്ധതിയിൽ

തിരുവനന്തപുരം: രാജ്യത്തെ പ്രമുഖ നഗരങ്ങളിൽ സൈക്കിൾ ട്രാക്കും നടപ്പാതയും ഇലക്ട്രിക് ബസുകളും ഉൾപ്പെടെ വൻ അടിസ്ഥാന വികസന പദ്ധതികൾ വരുന്നു. അടുത്ത വർഷം ആരംഭിക്കുന്ന പദ്ധതിയിൽ സംസ്ഥാനത്തെ അഞ്ച് ജില്ലകളിലെ പ്രധാന നഗരങ്ങളും ഉൾപ്പെടും. സ്വകാര്യ വാഹനങ്ങളേക്കാൾ പൊതു ഗതാഗതത്തെ ആശ്രയിക്കാൻ ജനങ്ങളെ പ്രേരിപ്പിച്ച് കാർബൺ ബഹിർഗമനം കുറയ്ക്കാനുമാണ് പദ്ധതി നടപ്പാക്കുന്നത്.
ഭാരത് അർബൻ മെഗാബസ് മിഷൻ എന്ന് പേരുള്ള പദ്ധതിയിൽ ഒരു ലക്ഷം ഇലക്ട്രിക് ബസുകളാണ് വിവിധ സംസ്ഥാനങ്ങളിലെത്തുക. ഒന്നേമുക്കാൽ ലക്ഷം കോടി രൂപ മുതൽ മുടക്കിൽ നടപ്പാക്കുന്ന പദ്ധതിയിൽ ആധുനിക ബസ് സ്റ്റോപ്പുകളും ബസ് ടെർമിനലുകളും ബസ് ഡിപ്പോകളും ഉൾപ്പെടുന്നു. അയ്യായിരം കിലോമീറ്റർ നീളമുള്ള സൈക്കിൾ ഓടിക്കാവുന്ന സംവിധാനങ്ങളും ആധുനിക നടപ്പാതകളും പ്രധാന റോഡുകളുടെ ഭാഗമായുണ്ടാകും. പദ്ധതി അടുത്ത വർഷം ആരംഭിക്കാനാണ് ലക്ഷ്യം.
തുടർന്നുവരുന്ന അഞ്ചുവർഷത്തിനകം പൂർത്തിയാക്കും. പത്ത് ലക്ഷത്തിലധികം ജനസാന്ദ്രതയുള്ള നഗരങ്ങളിലാണ് വികസന പദ്ധതികൾ ആസൂത്രണം ചെയ്തിരിക്കുന്നത്. രാജ്യത്ത് ആറരക്കോടി നഗരങ്ങളെയാണ് സൈക്കിൾ ട്രാക്കും നടപ്പാതകളുമുൾപ്പെടെ വിവിധ പദ്ധതികൾക്കായി പരിഗണിക്കുന്നത്. സൈക്കിൾ വാടകയ്ക്ക് നൽകുന്ന സംവിധാനവും ഇതിനൊപ്പം നടപ്പാക്കുന്നുണ്ട്.
കേരളത്തിൽ തിരുവനന്തപുരത്തിനു പുറമേ കൊച്ചി, മലപ്പുറം, കോഴിക്കോട്, കൊല്ലം നഗരങ്ങളും പരിഗണിക്കപ്പെടുന്നുണ്ട്.
തിരുവനന്തപുരം നഗരപരിധിയിൽ 29 ലക്ഷം ജനസാന്ദ്രതയുണ്ടെന്നാണ് കണക്ക്. കൊച്ചിയിൽ 35 ലക്ഷവും കോഴിക്കോട്ട് 42 ലക്ഷവും മലപ്പുറത്ത് 41 ലക്ഷവും കൊല്ലത്ത് 21 ലക്ഷവുമാണ് ജനസാന്ദ്രതയെന്നാണ് കണക്കുകൾ.
പദ്ധതി നിലവിൽ വരുന്നതോടെ സംസ്ഥാനങ്ങളിൽ 60 ശതമാനവും പൊതുഗതാഗതത്തിന്റെ ഭാഗമാകും. 2036ഓടെ ഇത് 80 ശതമാനവും സൈക്കിൾ യാത്രികരുടെയും കാൽനടക്കാരുടെയും എണ്ണം 2030ഓടെ 50 ശതമാനവുമായി ഉയർത്താമെന്നുമാണ് പ്രതീക്ഷ.
ജനങ്ങളിൽ സൈക്കിൾ യാത്രയോട് കൂടുതൽ ആഭിമുഖ്യമുണ്ടാക്കുക, ആരോഗ്യ സംരക്ഷണം എന്ന ലക്ഷ്യവും പിന്നിലുണ്ട്. നഗരങ്ങളിലെ 56 ശതമാനം റോഡുകളും അഞ്ചുകിലോമീറ്ററോ അതിൽ കുറവോ ആണെന്ന് കേന്ദ്ര നഗരവികസന മന്ത്രാലയം കണ്ടെത്തിയിട്ടുണ്ട്. ഇതിൽ ചില റോഡുകളിൽ വാഹനഗതാഗതം നിരോധിച്ച് സൈക്കിൾ-കാൽനട യാത്ര മാത്രമാക്കുകയും ചെയ്യും.
ഇലക്ട്രിക് ബസിൽ കേരളം മനംമാറ്റുമോ
ഇലക്ട്രിക് ബസുകളോട് ഗതാഗത മന്ത്രിയുൾപ്പെടെ അയിത്തം കൽപിച്ചാൽ കേന്ദ്ര പദ്ധതി കേരളത്തിൽ നടപ്പാകില്ല.
കഴിഞ്ഞ വർഷം നടപ്പാക്കിയ പി.എം ഇ-ബസ് സേവ പ്രകാരം സംസ്ഥാനങ്ങൾക്ക് പതിനായിരം ഇലക്ട്രിക് ബസുകൾ വിതരണം ചെയ്യാനുള്ള പദ്ധതിയിൽ നിന്ന് കേരളം പിൻമാറിയിരുന്നു.
മറ്റ് സംസ്ഥാനങ്ങളിൽ കേന്ദ്രത്തിൽ നിന്നു ലഭിച്ച ഇലക്ട്രിക് ബസുകൾ ഓടിത്തുടങ്ങിയിട്ടുണ്ട്. മൂന്നു ലക്ഷം ജനസാന്ദ്രതയുള്ള നഗരങ്ങൾക്കായാണ് ഈ പദ്ധതി നടപ്പാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സഞ്ജു രാജസ്ഥാൻ വിടാനുള്ള കാരണം ആ താരമാണ്: തുറന്നു പറഞ്ഞ് മുൻ താരം
Cricket
• 4 days ago
ഡല്‍ഹി വംശഹത്യാ കേസില്‍ യു.എ.പി.എ ചുമത്തി ജയിലിലടച്ച മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഖാലിദ് സെയ്ഫിക്ക് 10 ദിവസത്തെ ഇടക്കാല ജാമ്യം
National
• 4 days ago
പിക്കപ്പ് വാനില്‍ ഇടിച്ച് നിയന്ത്രണം നഷ്ടമായ ലോറി ഇടിച്ച് കാല്‍നട യാത്രക്കാരന്‍ മരിച്ചു
Kerala
• 4 days ago
വിദ്യാർത്ഥികളെ കയറ്റിയില്ല; സ്വകാര്യ ബസിന് മുന്നിൽ കിടന്ന് ഹോം ഗാർഡിന്റെ പ്രതിഷേധം
Kerala
• 4 days ago
സാമൂഹിക ഉന്നമനം: കൈകോർത്ത് ജി.ഡി.ആർ.എഫ്.എ ദുബൈയും 'താങ്ക്യൂ ഫോർ യുവർ ഗിവിങ്' ടീമും | GDRFA Dubai & 'Thank You for Your Giving
uae
• 4 days ago
'വാക്കുമാറിയത് കേരള സര്‍ക്കാര്‍; വ്യവസ്ഥകള്‍ പൂര്‍ത്തീകരിച്ചില്ല' രൂക്ഷ വിമര്‍ശനവുമായി അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍
Kerala
• 4 days ago
ചെന്നൈയല്ല, സഞ്ജുവിനെ സ്വന്തമാക്കേണ്ടത് ആ ടീമാണ്: ആകാശ് ചോപ്ര
Cricket
• 4 days ago
മലപ്പുറത്ത് ആതവനാട് ഗവ. ഹൈസ്‌കൂളില്‍ 57 കുട്ടികള്‍ക്ക് ചിക്കന്‍ പോക്‌സ് സ്ഥിരീകരിച്ചു ; എല്‍പി, യുപി വിഭാഗങ്ങള്‍ ഒരാഴ്ചത്തേക്ക് അടച്ചിട്ടു
Kerala
• 4 days ago
ഇതിഹാസം ചെന്നൈയിൽ നിന്നും പടിയിറങ്ങുന്നു; സൂപ്പർ കിങ്സിന് വമ്പൻ തിരിച്ചടി
Cricket
• 4 days ago
തെരഞ്ഞെടുപ്പില്‍ എതിരില്ലാതെ ജയം നേടുന്നവര്‍ക്കു വെല്ലുവിളിയുമായി സുപ്രിം കോടതി; നോട്ടയുടെ നിയമസാധുത പരിശോധിക്കുമെന്ന്
National
• 4 days ago
സഹകരണം ശക്തിപ്പെടുത്താനുള്ള തീരുമാനവുമായി ആസിയാൻ യോഗം അബൂദബിയിൽ | ASEAN
uae
• 4 days ago
എസ്.എസ്.കെ ഫണ്ട് ലഭിക്കുന്നില്ല; അധ്യാപക ക്ലസ്റ്റർ യോഗങ്ങൾ രാത്രിയിൽ ഓൺലൈനിൽ
Kerala
• 4 days ago
സാമൂഹ്യ സുരക്ഷ പെൻഷൻ; മസ്റ്ററിങ് നടത്താൻ 14.15 ലക്ഷം പേർ ബാക്കി
Kerala
• 4 days ago
ഡോക്ടറെ കുടുക്കാനുള്ള 'സിസ്റ്റം' വീണ്ടും പാളി
Kerala
• 4 days ago
അധിക നികുതി ഏർപ്പെടുത്തി ഇന്ത്യക്കെതിരെ യുദ്ധം പ്രഖ്യാപിച്ച 'മൈ ഫ്രണ്ടി'നോട് അകന്ന മോദി, റഷ്യയോടും ചൈനയോടും അടുക്കുന്നു; പുടിനുമായി ഫോണിൽ സംസാരിച്ചു
National
• 4 days ago
150 കിലോമീറ്റർ റേഞ്ചുമായി ടിവിഎസ് എം1-എസ് ഇലക്ട്രിക് സ്കൂട്ടർ; ലോഞ്ച് ഉടൻ
auto-mobile
• 4 days ago
ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ ഇലക്ട്രിക് സ്കൂട്ടർ: ‘സെലോ നൈറ്റ്+’ പുറത്തിറങ്ങി; പ്രീ-ബുക്കിംഗ് ആരംഭിച്ചു
auto-mobile
• 4 days ago
യുകെയില്‍ കൊല്ലപ്പെട്ട സഊദി വിദ്യാര്‍ത്ഥി മുഹമ്മദ് അല്‍ ഖാസിമിന്റെ മൃതദേഹം മക്കയില്‍ ഖബറടക്കി
Saudi-arabia
• 4 days ago
മൂന്നു വർഷത്തിനിടെ സാമൂഹ്യ പെൻഷൻ 45 ശതമാനം കുറഞ്ഞു
Kerala
• 4 days ago
മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങൾ തുടരുന്നതിനിടെ ഡോ. ഹാരിസ് ഇന്ന് തിരിച്ച് ജോലിയിൽ പ്രവേശിച്ചേക്കും
Kerala
• 4 days ago
ബേഡ്സ് ഓഫ് ഗുഡ്നസ്': യു.എ.ഇയുടെ 65ാമത് സഹായം ഗസ്സയിൽ എയർ ഡ്രോപ് ചെയ്തു; 500 ടണ്ണിലധികം ഭക്ഷ്യ സാധനങ്ങൾ 21 ട്രക്കുകളിലായും എത്തിച്ചു
uae
• 4 days ago