HOME
DETAILS

കയർമേഖലയിലെ പ്രതിസന്ധി: മുഖംതിരിച്ച് സര്‍ക്കാര്‍

  
Laila
November 03 2024 | 06:11 AM

Crisis in the rope sector The government has turned its back

ആലപ്പുഴ: കയർമേഖല കരകയറാനാവാത്തവിധം   പ്രതിസന്ധിയിലായിട്ടും തിരിഞ്ഞുനോക്കാതെ സർക്കാര്‍. കയര്‍ കോര്‍പറേഷനിലും കയര്‍ഫെഡിലും കെട്ടിക്കിടക്കുന്ന കയര്‍ ഉല്‍പന്നങ്ങള്‍ വിറ്റഴിക്കാന്‍ ആവശ്യമായ നടപടികളില്ല. കയർമേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ വിദഗ്ധ സമിതി ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചിട്ടും പ്രശ്നപരിഹാരമില്ലെന്നാണ് പരാതി.

തേങ്ങയുടെ തൊണ്ട് സംഭരണം, നാളികേര ഉൽപാദനം, കയർ നൂൽക്കുന്ന മേഖല, കയർ ഉൽപന്ന നിർമാണ മേഖല, കയറ്റുമതി, ചെറുകിടമേഖല, പൊതുമേഖലാ സ്ഥാപനങ്ങൾ, സൊസൈറ്റികൾ, കയർ ഭൂവസ്ത്രത്തിൻ്റെ സാധ്യതകൾ, കയർ ബോർഡ്, യന്ത്രവൽക്കരണം തുടങ്ങിയ വിഷയങ്ങളില്‍ പ്രശ്നപരിഹാര ശുപാർശകൾ റിപ്പോർട്ടിലുണ്ട്. എന്നാല്‍, സര്‍ക്കാര്‍തലത്തില്‍ ഇതു നടപ്പാക്കാന്‍ യാതൊരു നടപടിയുമില്ല.

സംസ്ഥാനത്തെ  തീരദേശ  ജില്ലകളുടെ പ്രതാപത്തിന്റെ പ്രതീകമായിരുന്നു  കയര്‍മേഖലയും ചെറുതും വലുതുമായ കയര്‍ഫാക്ടറികളും. നിലവില്‍ മുന്നൂറോളം ചെറുകിട കയർ സംരംഭങ്ങൾ പൂട്ടിപ്പോയെന്നാണ് അനൗദ്യോഗിക കണക്ക്. ലാഭത്തിൽ പ്രവർത്തിച്ചിരുന്ന കയർ യൂനിറ്റുകൾ അടക്കം നഷ്ടത്തിലേക്ക് കൂപ്പുകുത്തി.

എന്നാല്‍, എത്ര ചെറുകിട കയർ സംരംഭങ്ങൾ  അടച്ചുപൂട്ടിയെന്നത് സംബന്ധിച്ച് സർക്കാരിന്  കൃത്യമായ കണക്കുകളില്ല.
സംസ്ഥാനത്ത് വിവിധ  കയർ സൊസൈറ്റികള്‍ക്ക്  കീഴിൽ  ഏഴായിരത്തോളം ചെറുകിട  ഉൽപാദകരുണ്ട്. പ്രതിസന്ധി പരിഹരിക്കാന്‍ ഇന്ത്യൻ മാർക്കറ്റിലും വിദേശ മാർക്കറ്റിലും കൂടുതൽ വിപണി കണ്ടെത്തണമെന്നാണ് കയർ സൊസൈറ്റികൾ ആവശ്യപ്പെടുന്നത്. 

കയർ മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരള കയർ വർക്കേഴ്സ് സെന്റർ (സി.ഐ.ടി.യു) പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു. കയർ മേഖലയെ നിലനിർത്താൻ വേണ്ട സഹായങ്ങൾ വ്യവസായ വകുപ്പിൽ  നിന്നുണ്ടാകുന്നില്ലെന്ന വിമർശനമാണ് ഉയരുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരള സിലബസുകാർക്ക് തിരിച്ചടി; കീം റാങ്ക് പട്ടികയിൽ വന്നത് വലിയ മാറ്റം

Kerala
  •  41 minutes ago
No Image

ബീഹാർ വോട്ടർ പട്ടിക പരിഷ്കരണം: തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുടെ കൈപ്പാവയായി മാറി; രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി 

National
  •  an hour ago
No Image

എന്റെ ബൗളിങ് മികച്ചതാക്കാൻ സഹായിച്ചത് ആ താരമാണ്: നിതീഷ് കുമാർ റെഡ്ഢി

Cricket
  •  an hour ago
No Image

രജിസ്ട്രാർ പദവിയിൽ നിന്ന് ഒഴിവാക്കണം, വിവാദങ്ങൾക്ക് ഇല്ല; വിസിയ്‌ക്ക് കത്തയച്ച് മിനി കാപ്പൻ

Kerala
  •  2 hours ago
No Image

മുളകുപൊടിയെറിഞ്ഞ് അങ്കണവാടി ടീച്ചറുടെ മാല മോഷ്ടിക്കാൻ ശ്രമം; എത്തിയത് കുട്ടിയെ ചേർക്കാനെന്ന വ്യാജേനെ

Kerala
  •  2 hours ago
No Image

ഇന്ത്യക്കെതിരെ സെഞ്ച്വറി അടിച്ച് ലോർഡ്‌സിലെ രാജാവായി റൂട്ട്; ഇനി സ്ഥാനം ഇതിഹാസങ്ങൾക്കൊപ്പം

Cricket
  •  2 hours ago
No Image

കേരളത്തിൽ മഴ വീണ്ടും ശക്തമാവുന്നു; നാളെ എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  3 hours ago
No Image

കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ നിര്‍മ്മാണം നടക്കുന്ന കെട്ടിടത്തില്‍ നിന്നും ഇരുമ്പ് പൈപ്പ് വീണ് രണ്ട് യാത്രക്കാര്‍ക്ക് പരുക്ക്; സുരക്ഷാ മാനദണ്ഡം പാലിച്ചില്ലെന്ന് നാട്ടുകാര്‍

Kerala
  •  3 hours ago
No Image

പൈതൃക ടൂറിസം ചുവടുറപ്പിക്കുന്നു; കഴിഞ്ഞ വര്‍ഷം സഊദിയിലെ ചരിത്ര സ്ഥലങ്ങള്‍ സന്ദര്‍ശിച്ചത് 6.5 ദശലക്ഷം പേര്‍

Saudi-arabia
  •  3 hours ago
No Image

മറഡോണയിൽ നിന്നും അവനെ വ്യത്യസ്തനാക്കുന്നത് ആ ഒറ്റ കാര്യമാണ്: മുൻ അർജനീന താരം

Football
  •  4 hours ago