HOME
DETAILS

സ്‌കൂള്‍ കായികമേള; വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യാത്രയുമായി കൊച്ചിമെട്രോ

  
November 03 2024 | 16:11 PM

School Sports Festival Kochi Metro with free travel for students

കൊച്ചി: സ്‌കൂള്‍ കായികമേളക്കെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് സൗജന്യയാത്രയൊരുക്കി കൊച്ചി മെട്രോ. കായികമേള നടക്കുന്ന അഞ്ചാം തീയതി മുതല്‍ 11ാം തീയതി വരെയാണ് ആനുകൂല്യം ലഭിക്കുക. ദിവസം ആയിരം കുട്ടികള്‍ക്കാണ് സൗജന്യ യാത്രയൊരുക്കുകയെന്ന് പദ്ധതി പ്രഖ്യാപന വേളയില്‍ എറണാകുളം ജില്ല കലക്ടര്‍ എന്‍.എസ്.കെ ഉമേഷ് പറഞ്ഞു. 

39 ഇനങ്ങളിലായി 2400ഓളം കുട്ടികളാണ് മത്സരത്തില്‍ പങ്കെടുക്കാനായി എറണാകുളത്തെത്തുക. കലൂര്‍ സ്റ്റേഡിയത്തില്‍വെച്ചാണ് മേളയുടെ ഉല്‍ഘാടനം നടക്കുന്നത്. നടന്‍ മമ്മൂട്ടി ചടങ്ങില്‍ മുഖ്യാതിഥിയാകും. 

ഇത് ആദ്യമായാണ് എല്ലാ കായിക ഇനങ്ങളും ഒരേ ജില്ലയില്‍ നടത്തുന്നത്. മാത്രമല്ല ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള എട്ട് സ്‌കൂളുകളും മേളയില്‍ പങ്കെടുക്കുന്നുണ്ട്. ഇതും ചരിത്രമാണ്. 

സമാപന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കും. വിജയികള്‍ക്ക് മുഖ്യമന്ത്രിയുടെ പേരിലാണ് ട്രോഫി നല്‍കുകയെന്ന പ്രത്യേകതയും ഇത്തവണയുണ്ട്. കാസര്‍ഗോഡ് നിന്നും തിരുവനന്തപുരത്ത് നിന്നും ദീപശിഖ പ്രയാണം എറണാകുളം ജില്ലയിലെത്തും. 50 സ്‌കൂളുകളിലായി താമസ സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

School Sports Festival Kochi Metro with free travel for students




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇനിയും എത്ര കാലം ഇവർ പുറത്തിരിക്കേണ്ടിവരും

Cricket
  •  20 hours ago
No Image

ഇറാൻ; സുപ്രീംകോടതിയിലുണ്ടായ വെടിവെപ്പിൽ രണ്ട് ജഡ്ജിമാർ കൊല്ലപ്പെട്ടു

International
  •  21 hours ago
No Image

ഫ്രഷറാണോ? നിങ്ങൾക്കിത് സുവർണാവസരം; 32,000ത്തോളം പുതുമുഖങ്ങളെ നിയമിക്കാനൊരുങ്ങി രാജ്യത്തെ രണ്ട് പ്രമുഖ ഐ.ടി കമ്പനികൾ

JobNews
  •  21 hours ago
No Image

കറന്റ് അഫയേഴ്സ്-18-01-2025

PSC/UPSC
  •  21 hours ago
No Image

കണ്ണൂരില്‍ വൈദ്യുതി തൂണ്‍ ദേഹത്തുവീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

Kerala
  •  21 hours ago
No Image

വ്യക്‌തിഗത വിസയിലുള്ള തൊഴിൽ കരാറുകൾ എങ്ങനെയെല്ലാം അസാധുവാകും; കൂടുതലറിയാം

uae
  •  21 hours ago
No Image

ഒന്ന് കുറഞ്ഞിട്ടും ഒത്തു പിടിച്ച് ബ്ലാസ്‌റ്റേഴ്‌സ്; നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ സമനില പിടിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ്

Football
  •  a day ago
No Image

ലോകത്തിലെ ഏറ്റവും മൂല്യമേറിയ കറൻസികളിൽ ആദ്യ മൂന്നു സ്‌ഥാനങ്ങളിലും ഗൾഫ് കറൻസികൾ

latest
  •  a day ago
No Image

എയ്‌റോ ഇന്ത്യ ഷോ; യെലഹങ്ക എയർഫോഴ്‌സ് സ്റ്റേഷന്‍റെ 13 കിമീ ചുറ്റളവിൽ നോണ്‍ വെജ് വിൽപ്പന പാടില്ല, തീരുമാനം പക്ഷികളെ തടയാനെന്ന് ബിബിഎംപി

Kerala
  •  a day ago
No Image

നെയ്യാറ്റിൻകരയിൽ പൂട്ടിക്കിടന്നിരുന്ന വീട് കുത്തി തുറന്ന് മോഷണം

Kerala
  •  a day ago