HOME
DETAILS

വുഷു അക്രമാസക്തം; 68 പേർക്ക് പരുക്ക്, മന്ത്രി ഇടപെട്ട് മല്‍സരം നിര്‍ത്തി വപ്പിച്ചു

  
എം.ഷഹീര്‍
November 07, 2024 | 3:11 AM

Minister Suspends Wushu Competition After Injuries to Participants 9 Students Seek Medical Attention

കൊച്ചി: ആയോധനകല വിഭാഗത്തിലെ മത്സര ഇനമായ വുഷു വേദിയില്‍ മല്‍സരാര്‍ഥികള്‍ക്ക് പരുക്ക്. ഇതേ ചൊല്ലിയുണ്ടായ അഭ്യൂഹം മത്സരങ്ങള്‍ നിര്‍ത്തി വയ്ക്കുന്നതിലേക്കെത്തി. വിവിധ വിഭാഗങ്ങളിലായി 242 കുട്ടികളാണ് മത്സരത്തില്‍ പങ്കെടുത്തത്.193 മത്സരങ്ങളാണ് നടന്നത്. ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വിഭാഗങ്ങളിലായി 30 മത്സരങ്ങള്‍ നടക്കാനിരിക്കെയാണ് മന്ത്രി ഇടപെട്ട് നിര്‍ത്തി വയ്പ്പിച്ചത്, മല്‍സരത്തിനിടെ പരുക്കേറ്റ് ഒമ്പത് വിദ്യാര്‍ഥികളെ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സാരമായി പരുക്കേറ്റ് ബോധരിഹതനായ കുട്ടിയുള്‍പ്പെടെ ഈ ഒമ്പത് മത്സരാര്‍ഥികളെയും കോലഞ്ചേരിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ട് പോയിരുന്നു. ഇതേത്തുടര്‍ന്ന് മല്‍സരത്തിനിടെ 68ഓളം കുട്ടികള്‍ക്ക് സാരമായി പരുക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അഭ്യൂഹം പരന്നു. ഈ വിവരമറിഞ്ഞാണ് മന്ത്രിയുടെ ഓഫീസ് ഇടപെട്ട് മല്‍സരം താല്‍ക്കാലികമായി നിര്‍ത്തിച്ചത്. മത്സരവേദിയിലുണ്ടായിരുന്ന സംഘാടകരില്‍ നിന്ന് വിശദമായ വിവരങ്ങള്‍ ആരായുകയും ചികിത്സാ ചെലവുകൾ സംബന്ധിച്ച അവ്യക്തത നീക്കുകയും ചെയ്ത  ശേഷമാണ് മന്ത്രി മത്സരങ്ങള്‍ പുനരാരംഭിക്കാന്‍ നിര്‍ദേശിച്ചത്.

ഷാവോലിന്‍ കുങ്ഫു തായ്ചി തുടങ്ങിയ പരമ്പരാഗത ചൈനീസ് ആയോധന കലകളില്‍ നിന്ന് ഉല്‍ഭവിച്ച വുഷു മത്സര വേദികളില്‍ പരുക്കുകളും പതിവാണ്. അത്തരം സാഹചര്യങ്ങള്‍ മുന്നില്‍ കണ്ടാണ് മത്സര വേദിയോടനുബന്ധിച്ച ചികില്‍സാ സൗകര്യങ്ങളും ആംബുലന്‍സുകളും സജ്ജമാക്കിയത്. അലോപ്പതി, ആയുര്‍വേദ, ഹോമിയ വിഭാഗങ്ങളിലായുള്ള ചികില്‍സാ കേന്ദ്രങ്ങളും ആയുര്‍വേദത്തിന്റെ സ്പോര്‍ട്സ് മെഡിസിനും കോലഞ്ചേരി സെന്റ് പീറ്റേഴ്സിലെ വേദിയില്‍ ഒരുക്കിയിരുന്നു. അഞ്ച് ആംബുലന്‍സുകളും സ്ഥലത്ത് സജ്ജമാക്കിയിരുന്നു.

കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളായി സംസ്ഥാന കായിക മേളയില്‍ വുഷു മത്സരയിനമായി ഉള്‍ക്കൊള്ളിക്കുന്നു. ദേശീയ തലത്തില്‍ 30 വര്‍ഷമായി മത്സരമുണ്ട്. ഏഷ്യന്‍ ഗെയിംസില്‍ വുഷു മത്സര ഇനമാണ്.കേരളത്തില്‍ നിന്ന് ദേശീയ തലത്തില്‍ ശ്രദ്ധേയ പ്രകടനം നടത്തുന്നവരുണ്ട്. ദേശീയ തലത്തിലുള്ള മാച്ച് റഫറിയായ ഷബീര്‍ കണ്ണൂര്‍ സ്വദേശിയാണ്. ജില്ലാ തലങ്ങളില്‍ വുഷുവിന് മാത്രമായി പരിശീലനം നേടിയ കുട്ടികള്‍ കുറവാണ്. വുഷുവില്‍ അത്ര കണ്ട് പരിചിതമല്ലാത്ത കരാട്ടെ,കുങ്ഫു പോലുള്ള സമാന സ്വഭാവമുള്ള ആയോധന കലകളില്‍ നിന്നുള്ള മല്‍സരാര്‍ഥികളാണ് കൂടുതലും ഈയിനത്തില്‍ പങ്കെടുക്കുന്നത്. ഇത് മൂലമാണ് മത്സരാര്‍ഥികള്‍ക്ക് പരുക്കേല്‍ക്കാനുള്ള സാധ്യത കൂടുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'രാഹുലിനെ എന്തിനു വിമര്‍ശിക്കുന്നു; മോദിജി പകുതി സമയവും രാജ്യത്തിനു പുറത്തെന്ന് പ്രിയങ്ക ഗാന്ധി'

Kerala
  •  8 hours ago
No Image

നടിയെ ആക്രമിച്ച കേസ്; ദിലീപിനെതിരേ ശക്തമായ തെളിവുകൾ നിരത്തി അപ്പീൽ നൽകാൻ പ്രോസിക്യൂഷൻ

Kerala
  •  9 hours ago
No Image

ഷാർജയിൽ ഇനി എല്ലാം വിരൽത്തുമ്പിൽ! മുനിസിപ്പാലിറ്റിയുടെ വെബ്സൈറ്റ് പുതുക്കി; എട്ട് പുതിയ സേവനങ്ങൾ ഓൺ‌ലൈനിൽ

uae
  •  9 hours ago
No Image

സമസ്ത നൂറാം വാര്‍ഷിക പ്രചാരണം ഏറ്റെടുത്ത് ഫിലിപ് ജോൺ

Kerala
  •  9 hours ago
No Image

അഞ്ചലിൽ ഓട്ടോറിക്ഷയും ശബരിമല തീർത്ഥാടകരുടെ ബസ്സും കൂട്ടിയിടിച്ചു; മൂന്ന് മരണം

Kerala
  •  9 hours ago
No Image

തദ്ദേശത്തില്‍ വോട്ടിട്ടത് തലസ്ഥാനത്ത്; വിവാദകേന്ദ്രമായി സുരേഷ്‌ഗോപി

Kerala
  •  9 hours ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; പോളിങ് കുറയാതിരിക്കാൻ ജാഗ്രതയിൽ മുന്നണികൾ

Kerala
  •  9 hours ago
No Image

ആസ്‌ത്രേലിയയില്‍ കുട്ടികളുടെ സമൂഹമാധ്യമ വിലക്ക് പ്രാബല്യത്തില്‍; കുട്ടികളുടെയും കൗമാരക്കാരുടെയും അക്കൗണ്ടുകള്‍ ബ്ലോക്കായി

International
  •  10 hours ago
No Image

നടിയെ ആക്രമിച്ച കേസ്‌; പൾസർ സുനിയടക്കം ആറ് പ്രതികൾ കുറ്റക്കാർ; ശിക്ഷാവിധി നാളെ

Kerala
  •  10 hours ago
No Image

ടെന്റുകൾ പ്രളയത്തിൽ മുങ്ങി; ബൈറോൺ കൊടുങ്കാറ്റിൽ വലഞ്ഞ് ഗസ്സ; കനത്ത മഴ

International
  •  10 hours ago