HOME
DETAILS

സ്‌കൂള്‍ കായികമേള: അത്‌ലറ്റ്ക്‌സില്‍ ആദ്യ സ്വര്‍ണം മലപ്പുറത്തിന്

  
Web Desk
November 07, 2024 | 3:33 AM

Malappuram Wins First Gold in State School Sports Meet Athletics Muhammad Sultan Secures Gold in Senior 5000m

പുതിയ വേഗവും സമയവും തേടി കായികകൗമാരം ട്രാക്കിലിറങ്ങി. സംസ്ഥാന സ്‌കൂള്‍ കായിക മേള അത്‌ലറ്റ്ക്‌സില്‍ മലപ്പുറത്തിനാണ് ആദ്യ സ്വര്‍ണം. സീനിയര്‍ 5000 മീറ്ററില്‍ ഐഡിയല്‍ കടകശ്ശേരി സ്‌കൂളിലെ മുഹമ്മദ് സുല്‍ത്താന്‍ ആണ് സ്വര്‍ണം നടിയത്. ഇതേ സ്‌കൂളിലെ തന്നെ എ.വി ദില്‍ജിത്ത് വെങ്കലവും സ്വന്തമാക്കി. 

സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ മൂന്നാം ദിവസത്തില്‍ പുലര്‍ച്ചെ ആറ് മണിക്ക് മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ 5000 മീറ്റര്‍ നടത്തം ഫൈനല്‍ മത്സരത്തോടെയാണ് അത്‌ലറ്റിക് ഇനങ്ങള്‍ക്ക് തുടക്കം കുറിച്ചത്്. 98 ഇനങ്ങളില്‍ 15 എണ്ണത്തിന്റെ ഫൈനല്‍ ഇന്ന് നടക്കുന്നതോടെ ട്രാക്കും ഫീല്‍ഡും ആവേശത്തിലാകും. മത്സരങ്ങളുടെ രണ്ടാം ദിനത്തില്‍ എട്ട് മീറ്റ് റെക്കോര്‍ഡുകള്‍ കൂടി നീന്തല്‍കുളത്തില്‍ പിറന്നു. 

ഇതോടെ 15 റെക്കോര്‍ഡുകള്‍ പഴങ്കകഥയായി. 348 ഗെയിംസ് മത്സരയിനങ്ങളും അക്വാട്ടിക്‌സ് വിഭാഗത്തില്‍ 56 മത്സരയിനങ്ങളും പൂര്‍ത്തിയായപ്പോള്‍ തിരുവനന്തപുരം ജില്ല 853 പോയിന്റുമായി മുന്നേറ്റം തുടരുകയാണ്. 
91 സ്വര്‍ണവും 76 വെള്ളിയും 79 വെങ്കലവുമാണ് തിരുവനന്തപുരത്തിന്റെ രണ്ട് ദിവസത്തെ സമ്പാദ്യം. 49 സ്വര്‍ണവും 37 വെള്ളിയും 51 വെങ്കലവുമായി 469 പോയിന്റുമായി കണ്ണൂര്‍ രണ്ടാം സ്ഥാനത്തും 49 സ്വര്‍ണവും 30 വെള്ളിയും 50 വെങ്കലവുമായി 449 പോയിന്റുമായി തൃശൂര്‍ ജില്ല മൂന്നാം സ്ഥാനത്തുമാണ്. 371 പോയിന്റുമായി പാലക്കാടും 290 പോയിന്റുമായി മലപ്പുറവുമാണ് പിന്നില്‍. ഗെയിംസ് ഇനങ്ങളില്‍  സ്‌കൂള്‍ വിഭാഗത്തില്‍ തിരുവന്തപുരം സെന്റ് ജോസഫ്‌സ് എച്ച്്.എസ്.എസ് തന്നെയാണ് മുന്നില്‍. തൊട്ടുപിന്നിലായി തലസ്ഥാന സ്‌കൂളുകളായ വട്ടിയൂര്‍ക്കാവ് ഗവ എച്ച്.എസ്.എസും കോട്ടണ്‍ഹില്‍ ഗവ. ഗേള്‍സ് എച്ച്.എസ്.എസുമാണ് ഉള്ളത്.  കോതമംഗലം എം.എ കോളജിലെ നീന്തല്‍കുളത്തില്‍ 56 ഇനങ്ങളില്‍ മത്സരം പൂര്‍ത്തീകരിച്ചപ്പോള്‍ 353 പോയിന്റുമായി തിരുവനന്തപുരം തന്നെയാണ് അക്വാട്ടിക്്‌സില്‍ മുന്നില്‍. 101 പോയിന്റുമായി എറണാകുളവും 59 പോയിന്റുമായി തൃശൂരും പിന്നിലുണ്ട്.  തിരുവനന്തപുരം തുണ്ടത്തില്‍ എം.വി.എച്ച്.എസ്.എസിലെ താരങ്ങളാണ് ഏറ്റവും കൂടുതല്‍ സ്വര്‍ണം സ്വമ്മിംഗ് പൂളില്‍ നി്ന്ന് വാരിയത്.   89 പോയിന്റാണ് ഇവരുടെ സാമ്പാദ്യം. രണ്ടാം ദിനത്തിലെ മീറ്റ് റെക്കോര്‍ഡുകളും നീന്തല്‍ മത്സരങ്ങളിലായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വോട്ടെണ്ണല്‍ ചൂടിനിടെ നെഹ്‌റുവിനെ അനുസ്മരിച്ച് നീതീഷ് കുമാറിന്റെ ട്വീറ്റ്; പേടിക്കണ്ട കസേര നിങ്ങള്‍ക്ക് തന്നെ എന്ന് സോഷ്യല്‍ മീഡിയ 

National
  •  7 days ago
No Image

കൊൽക്കത്ത ടെസ്റ്റ്: ടോസ് ജയിച്ച് ബാറ്റിംഗ് തിരഞ്ഞെടുത്ത് ദക്ഷിണാഫ്രിക്ക; ഈഡൻ ഗാർഡനിൽ സ്പിൻ കെണിയൊരുക്കി ഇന്ത്യ

Cricket
  •  7 days ago
No Image

ഏറ്റവും വലിയ ഒറ്റകക്ഷിയായി ബി.ജെ.പി; കസേര വിട്ടു നല്‍കേണ്ടി വരുമോ നിതീഷ്?

National
  •  7 days ago
No Image

പോക്സോ കേസിൽ യെദ്യുരപ്പ വിചാരണ നേരിടണം; ഹൈക്കോടതി ഹർജി തള്ളി

crime
  •  7 days ago
No Image

യുപി: മുസ്‌ലിം കോളനിയിലെ കൂട്ട കുടിയൊഴിപ്പിക്കല്‍ നടപടിക്രമങ്ങള്‍ പാലിക്കാതെ; പി.എം ആവാസ് യോജനപദ്ധതി പ്രകാരമുള്ള വീടുകളും പൊളിക്കുന്നു

National
  •  7 days ago
No Image

കുവൈത്തില്‍ സഹില്‍ ആപ്പ് വഴി എന്‍ട്രി- എക്‌സിറ്റ് റിപ്പോര്‍ട്ട് ഡൗണ്‍ലോഡ് ചെയ്യുന്നതിങ്ങനെ

Kuwait
  •  7 days ago
No Image

തലശ്ശേരി നഗരസഭയില്‍ ഫസല്‍ വധക്കേസ് പ്രതി കാരായി ചന്ദ്രശേഖരന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി

Kerala
  •  7 days ago
No Image

'വെർച്വൽ വിവാഹം' കഴിച്ച് ഭീഷണിപ്പെടുത്തി; 13 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ രണ്ടു പ്രതികളും പിടിയിൽ

crime
  •  7 days ago
No Image

ബിഹാര്‍: വോട്ടെണ്ണിത്തുടങ്ങി; മാറിമറിഞ്ഞ് ലീഡ് നില, ഇരു മുന്നണികളും ഒപ്പത്തിനൊപ്പം

National
  •  7 days ago
No Image

ഡോ. ഷഹീന് ഭീകരബന്ധമുണ്ടെന്നത് വിശ്വസിക്കാനാകുന്നില്ലെന്ന് മുന്‍ ഭര്‍ത്താവും കുടുംബവും

National
  •  7 days ago