HOME
DETAILS

പാലക്കാട്ടെ പാതിരാ പരിശോധന: പരാതി നല്‍കി പ്രതിപക്ഷ നേതാവ് 

  
Web Desk
November 07, 2024 | 5:05 AM

VD Satheesan Files Complaint to Election Commission Over Police Raid on Congress Leaders Hotel Room in Palakkad

പാലക്കാട്: പാലക്കാട് കോണ്‍ഗ്രസ് നേതാക്കള്‍ തങ്ങിയ ഹോട്ടല്‍ മുറിയില്‍ പൊലിസ് അര്‍ധരാത്രി പരിശോധന നടത്തിയ സംഭവത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കി. സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷനെയും ഉദ്യോഗസ്ഥരെയും നോക്കുകുത്തികളാക്കി സി.പി.എം പൊലിസിനെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുകയാണെന്നും പ്രതിപക്ഷ നേതാവ് ആരോപിക്കുന്നു.

അര്‍ധരാത്രിയില്‍ റെയ്ഡിന് എത്തിയ പൊലിസ് ഉദ്യോഗസ്ഥര്‍ എല്ലാ നിയമങ്ങളും കാറ്റില്‍പ്പറത്തിയാണ് നേതാക്കളായ ഷാനിമോള്‍ ഉസ്മാന്റെയും ബിന്ദു കൃഷ്ണയുടെയും മുറികളുടെ വാതിലില്‍ മുട്ടിയതും പരിശോധന നടത്തിയതുമെന്ന് പരാതിയില്‍ പറയുന്നു. സെര്‍ച്ച് നടത്തുന്നത് സംബന്ധിച്ച് ബി.എന്‍.എസ്.എസില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന ഒരു നടപടിക്രമവും പൊലിസ് പാലിച്ചില്ല.

പരിശോധനയ്‌ക്കെത്തിയ പൊലിസ് സംഘത്തിനൊപ്പം എ.ഡി.എം, ആര്‍.ഡി.ഒ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ ഇല്ലായിരുന്നു എന്നതും നിയമവിരുദ്ധമാണ്. രാത്രി 12 മണിക്ക് ശേഷം തുടങ്ങിയ പരിശോധനയില്‍ പുലര്‍ച്ചെ 2.30 ആയപ്പോള്‍ മാത്രമാണ് എ.ഡി.എമ്മും ആര്‍.ഡി.ഒയും സ്ഥലത്തെത്തിയത്. റെയ്ഡ് വിവരം തങ്ങള്‍ അറിഞ്ഞില്ലെന്ന് ആര്‍.ഡി.എം ഷാഫി പറമ്പില്‍ എം.പിയോട് വ്യക്തമാക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടവും നിയന്ത്രണങ്ങളും നിലനില്‍ക്കെ പൊലിസിനെ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന സി.പി.എം ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യൻ ടീമിൽ അവസരമില്ല; മറ്റൊരു ടീമിനൊപ്പം ഡബിൾ സെഞ്ച്വറിയടിച്ച് സൂപ്പർതാരം

Cricket
  •  3 days ago
No Image

നിയമസഭ തെരഞ്ഞെടുപ്പ്: എംപിമാർ മത്സരിക്കേണ്ടെന്ന് ധാരണ; മുഖ്യമന്ത്രി സ്ഥാനാർഥിയെ ഇപ്പോൾ പ്രഖ്യാപിക്കില്ല; ചൊവ്വാഴ്ച നിർണ്ണായക യോഗം 

National
  •  3 days ago
No Image

റൺവേ വേണ്ട, പൈലറ്റും വേണ്ട; ചരക്ക് ഗതാഗതത്തിൽ വിപ്ലവം സൃഷ്ടിക്കാനൊരുങ്ങി അബുദബിയിൽ വികസിപ്പിച്ച 'ഹിലി' വിമാനം 

uae
  •  3 days ago
No Image

പാലക്കാട് ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ഥിനി മരിച്ച സംഭവം; റിപ്പോര്‍ട്ട് തേടി ശിശുക്ഷേമ സമിതി

Kerala
  •  3 days ago
No Image

ദുബൈയിൽ ട്രക്ക് കടത്തിക്കൊണ്ടുപോയി ഡീസൽ ഊറ്റിയെടുത്തു; പ്രതികൾക്ക് തടവും പിഴയും വിധിച്ച് കോടതി

uae
  •  3 days ago
No Image

അവൻ ലോകത്തിലെ ഒന്നാം നമ്പർ ടി-20 ബാറ്ററാണ്: രവി ശാസ്ത്രി

Cricket
  •  3 days ago
No Image

ബഹ്‌റൈന്‍ പ്രസിഡന്‍സിയില്‍ ജിസിസി ഇന്‍ഷുറന്‍സ് യോഗം അബുദാബിയില്‍

bahrain
  •  3 days ago
No Image

യുഎഇയിൽ കൊടുംതണുപ്പ് തുടരുന്നു; ജബൽ ജെയ്‌സിൽ പൂജ്യത്തിന് താഴെയെത്തിയ താപനിലയ്ക്ക് പിന്നിലെ കാരണമിത്

uae
  •  3 days ago
No Image

സഞ്ജുവിന് പോലും സാധിക്കാത്തത്; കേരളത്തിനൊപ്പം പുതിയ ചരിത്രമെഴുതി സച്ചിൻ ബേബി

Cricket
  •  3 days ago
No Image

വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി ജോലി നേടിയത് കണ്ടെത്തി; ബഹ്‌റൈനില്‍ സ്വകാര്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഉടമ കസ്റ്റഡിയില്‍

bahrain
  •  3 days ago