കുമാരപുരം പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതി; കൊല്ലത്ത് നിന്ന് പഠന സംഘം
ഹരിപ്പാട്: കുമാരപുരം ഗ്രാമപഞ്ചായത്തില്‍ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ മെറ്റീരിയല്‍ വര്‍ക്കില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ അനുകരണീയ മാതൃകകളെ കുറിച്ച് പഠിക്കാന്‍ കൊല്ലം ജില്ലയില്‍ നിന്നുമുള്ള പഠന സംഘം ആഗസ്റ്റ് 30 ന് കുമാരപുരത്ത് എത്തി. കൊല്ലം ജില്ലയിലെ വിവിധ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, 10 ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ബി.ഡി.ഒ മാര്‍, ജോയിന്റ് ബി.ഡി.ഒ മാര്‍, പഞ്ചായത്ത് സെക്രട്ടറിമാര്‍, തൊഴിലുറപ്പ് വിഭാഗം ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന 51 അംഗ സംഘമാണ് കുമാരപുരത്ത് എത്തിയത്. നടപ്പിലാക്കുന്ന പദ്ധതികളെ സംബന്ധിച്ച് വിശദീകരിക്കാനും പ്രതിനിധികളെ സ്വീകരിക്കാനും രാവിലെ 10 ന് പഞ്ചായത്ത് കോണ്‍ഫ്രറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ പ്രസിഡന്റ് എസ്.സുരേഷ്‌കുമാര്‍ അദ്ധ്യക്ഷത വഹിച്ചു.
മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജീവ്, തലവൂര്‍ പഞ്ചായത്ത് പ്രസിഡന്റ് രാകേഷ്, കടയ്ക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍.എസ്.ബിജു, കരീപ്ര പഞ്ചായത്ത് പ്രസിഡന്റ് അശോകന്‍, ശാസ്താംകോട്ട പഞ്ചായത്ത് പ്രസിഡന്റ് ഇ.ആര്‍.ശങ്കരപിള്ള, ഉമ്മന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ലിസി ജോസ്, ക്ലാപ്പന പഞ്ചായത്ത് പ്രസിഡന്റ് ശ്രീകല, കുമാരപുരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധുമോഹനന്‍, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ സി.എസ്.രഞ്ചിത്ത്, ഡി.സുഗേഷ്, എല്‍ തങ്കമ്മാള്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ യു.ദീലീപ്, ബി.ദീപക്, ഹരിപ്പാട് ബി.ഡി.ഒ അനില്‍കുമാര്‍, ജോയിന്റ് ബി.ഡി.ഒ സൈരന്ദ്രി, കുമാരപുരം ഗ്രാമപഞ്ചായത്ത് അസി.സെക്രട്ടറി ബാബുകുട്ടന്‍നായര്‍ എന്നിവര്‍ സംസാരിച്ചു.
തുടര്‍ന്ന് ഗ്രാമപഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ നിലവില്‍ നിര്‍മ്മാണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന റോഡ് കോണ്‍ക്രീറ്റിംഗ്, മെറ്റലിംഗ്, ഗ്രാവലിംഗ്, കക്കൂസ് നിര്‍മ്മാണം, പ്ലെയിംഗ് ഗ്രൗണ്ടുകള്‍, മത്സ്യകുളങ്ങള്‍, കമ്പോസ്റ്റ് പിറ്റുകള്‍ തുടങ്ങിയവയുടെ നിര്‍മ്മാണത്തെ സംബന്ധിച്ച് പഠനസംഘം വിലയിരുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."