HOME
DETAILS

പറയാനുള്ളത് പാര്‍ട്ടി വേദിയില്‍ പറയും, നടപടി അംഗീകരിക്കുന്നു; വ്യാജ പ്രചാരണങ്ങളെ തള്ളണമെന്ന് പി.പി ദിവ്യ

  
Web Desk
November 09 2024 | 09:11 AM

pp-divya-clarifies-stance-party-forum

കണ്ണൂര്‍: ജില്ലാ കമ്മിറ്റിയില്‍ നിന്ന് തരംതാഴ്ത്തിയ പാര്‍ട്ടി നടപടിയില്‍ താന്‍ അതൃപ്തി പ്രകടിപ്പിച്ചെന്ന മാധ്യമവാര്‍ത്തകളില്‍ പ്രതികരണവുമായി പിപി ദിവ്യ. തന്റെ പ്രതികരണമെന്ന നിലയില്‍ മാധ്യമങ്ങളില്‍ വന്നു കൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ തന്റെ അഭിപ്രായമല്ലെന്നും ഇത്തരമൊരു പ്രതികരണം താന്‍ നടത്തിയിട്ടില്ലെന്നും പിപി ദിവ്യ ഫെയ്സ്ബുക്ക് കുറിപ്പില്‍ അറിയിച്ചു.

'മാധ്യമങ്ങളോടു പറയാനുള്ളത് ഇന്നലെ തന്നെ പറഞ്ഞിട്ടുണ്ട്. മറ്റു വ്യാഖ്യാനങ്ങള്‍ക്ക് ഞാന്‍ ഉത്തരവാദിയല്ല. ഉത്തരവാദപ്പെട്ട ഒരു പാര്‍ട്ടി അംഗം എന്ന നിലയില്‍ എനിക്കു പറയാനുള്ളത് പാര്‍ട്ടി വേദികളില്‍ പറയുന്നതാണ് ഇതുവരെ അനുവര്‍ത്തിച്ചു വന്ന രീതി. അത് തുടരും, എന്റെ പാര്‍ട്ടി സ്വീകരിച്ച നടപടി ഞാന്‍ അംഗീകരിക്കുന്നു. എന്റെ സഖാക്കളും സുഹൃത്തക്കളും വ്യാജ പ്രചരണങ്ങളെ തള്ളിക്കളയണമെന്ന് അഭ്യര്‍ത്ഥിക്കുന്നു' - പി പി ദിവ്യ കുറിച്ചു.

ഇന്നലെയാണ് ദിവ്യയ്ക്ക് ജാമ്യം ലഭിച്ചത്. ജയിലിലായിരിക്കെ പാര്‍ട്ടി എടുത്ത നടപടി ഏകപക്ഷീയമായെന്നും തന്റെ ഭാഗം കേട്ടില്ലെന്നുമുള്ള അതൃപ്തി ദിവ്യ നേതാക്കളെ ഇന്നലെ അറിയിച്ചിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ ഗ്ലോബൽ വില്ലേജിൽ വണ്ടർ കിഡ്‌സ് ഫെസ്റ്റിവൽ ഫെബ്രുവരി 28 വരെ 

latest
  •  3 days ago
No Image

അർത്തുങ്കൽ തിരുനാൾ; 2 താലൂക്കുകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ജനുവരി 20ന് അവധി

Kerala
  •  3 days ago
No Image

മണ്ണാർക്കാട് സ്വകാര്യ വ്യക്തിയുടെ എസ്റ്റേറ്റിൽ കൊമ്പനാനയുടെ അഴുകിയ നിലയിൽ ജഡം കണ്ടെത്തി

Kerala
  •  3 days ago
No Image

യാത്രക്കാരുടെ എണ്ണത്തിലും, വിമാന സർവിസുകളിലും വർധന രേഖപ്പെടുത്തി ഷാർജ വിമാനത്താവളം

uae
  •  3 days ago
No Image

കൂത്താട്ടുകുളം നഗരസഭാ അവിശ്വാസ പ്രമേയം; സിപിഎം തന്നെ തട്ടിക്കൊണ്ടുപോയതെന്നും കൂത്താട്ടുകുളം കൗൺസിലർ

Kerala
  •  3 days ago
No Image

സഊദി അറേബ്യൻ അതോറിറ്റികളുടെ നിർദേശം: ഉംറ തീർത്ഥാടകർക്ക് മെനിഞ്ചൈറ്റിസ് വാക്സിൻ നിർബന്ധമാക്കി കുവൈത്ത് ആരോഗ്യ മന്ത്രാലയം

Saudi-arabia
  •  3 days ago
No Image

നിര്‍മാണം പൂർത്തിയാക്കിയ വീടിന്റെ മേല്‍ക്കൂര ഒരാഴ്ചകൊണ്ട് നിലം പതിച്ചു; വെൽഡർക്ക് 5 ലക്ഷം പിഴ, പക്ഷെ അടച്ചില്ല, 2 വർഷം ജയിലിൽ

Kerala
  •  3 days ago
No Image

നെടുമങ്ങാട് അപകടം: ബസിൻ്റെ ഫിറ്റ്നസും പെർമിറ്റും ആർസിയും റദ്ദാക്കി മോട്ടോർ വാഹന വകുപ്പ്

Kerala
  •  3 days ago
No Image

വയനാട് ഡിസിസി ട്രഷററുടെ ആത്മഹത്യ: കോൺഗ്രസ് നേതാക്കൾക്ക് മുൻകൂർ ജാമ്യം അനുവദിച്ച് കോടതി

Kerala
  •  4 days ago
No Image

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കെജ്‌രിവാളിന്റെ വാഹനവ്യൂഹത്തിനു നേരെയുണ്ടായ അക്രമണം; പിന്നിൽ ബിജെപി പ്രവർത്തകരെന്ന് എഎപി

National
  •  4 days ago