HOME
DETAILS

പ്രസവവാർഡില്ല, കുട്ടികളുടെ വാർഡില്ല, മാലിന്യസംസ്‌കരണ പ്ലാന്റ് ഇല്ല; ചെറിയ രോഗവുമായി ചെന്നാൽ ചിലപ്പോൾ വലിയ രോഗവും കൂടെപ്പോരും; അസൗകര്യങ്ങളുടെ നടുവിൽ കോന്നി മെഡിക്കൽ കോളജ്

  
Abishek
July 02 2025 | 03:07 AM

Konni Medical College Faces Infrastructure Challenges

പത്തനംതിട്ട: കോന്നി മെഡിക്കൽ കോളജിൽ ചെറിയ രോഗവുമായി വരുന്നവർക്കൊപ്പം ചിലപ്പോൾ വലിയ രോഗവും കൂടെപ്പോരും. അസൗകര്യങ്ങളുടെ നടുവിലാണ് ചികിത്സ. വേണ്ടത്ര കിടക്കകൾ ഇല്ല, മാലിന്യസംസ്‌കരണ സംവിധാനമില്ല. 
കോടികൾ മുടക്കി നിർമിച്ച ആശുപത്രിയിൽ കിടത്തി ചികിത്സ പൂർണസജ്ജമാകാൻ ഇനിയും കാലമേറെ വേണ്ടിവരും. പ്രവർത്തനം ആരംഭിച്ചിട്ട് വർഷം അഞ്ചായി. ദിവസേന 1000 രോഗികളാണ് ഒ.പിയിലെത്തുന്നത്. 30 പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യമേയുള്ളൂ. പത്തനംതിട്ട ജനറൽ ആശുപത്രി പൊളിച്ച് പണിയുന്നതിനാൽ എമർജൻസി വിഭാഗം ഉൾപ്പെടെ  കോന്നിയിലേക്ക് മാറ്റിയിരുന്നു. 

300 കുട്ടികൾ പഠിക്കുന്നുണ്ട്. അടുത്തിടെ പോസ്റ്റുമോർട്ടവും ആരംഭിച്ചു. പ്രസവവാർഡും കുട്ടികളുടെ വാർഡും തുറക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും നടപടി ഇഴയുകയാണ്. ഡോക്ടർമാരുടെ കുറവാണ് ഈ വാർഡുകൾ തുറക്കാൻ വൈകുന്നതിന് കാരണം. 
മാലിന്യസംസ്‌കരണ സംവിധാനം ഇല്ലാത്തതുണ്ടാക്കുന്ന പ്രതിസന്ധിയും രൂക്ഷമാണ്. മാലിന്യം സംസ്‌കരിക്കാൻ ഇടമില്ലാതെ വന്നതോടെ കുഴിയെടുത്ത് കത്തിച്ചിരുന്നു. ഇത് ദുർഗന്ധം വമിക്കാൻ തുടങ്ങിയതോടെ ആ കുഴിയും മൂടി. മാലിന്യസംസ്‌കരണ പ്ലാന്റ് സ്ഥാപിക്കാത്തതിൽ വലിയ പ്രതിഷേധമുണ്ട്.

The Government Medical College in Konni, Pathanamthitta, is struggling with inadequate infrastructure, despite being built at a cost of crores. The hospital lacks sufficient beds and proper waste management systems. With over 1,000 patients visiting the OPD daily, the 30-bed capacity is woefully inadequate. The emergency department was shifted from Pathanamthitta General Hospital to Konni Medical College after the former was demolished for reconstruction. It has been five years since the college started functioning, but it still needs significant improvements to provide quality inpatient care ¹.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അച്ഛന്‍ പത്ത്മിനിറ്റ് നേരം വീട്ടില്‍ നിന്ന് പുറത്തിറങ്ങി തിരികെ വന്നപ്പോള്‍ ചോരയില്‍ കുളിച്ചു കിടക്കുന്ന 13 വയസുകാരി മകള്‍; മരണത്തില്‍ ദുരൂഹതയെന്ന് മാതാപിതാക്കള്‍

Kerala
  •  4 hours ago
No Image

പ്രവാസികൾക്ക് സന്തോഷവാർത്ത: ഇന്ത്യൻ സിം ഇല്ലാതെ വിദേശ നമ്പർ വഴി യുപിഐ ഉപയോഗിച്ച് നാട്ടിലേക്ക് എളുപ്പം പണമയക്കാം

Tech
  •  4 hours ago
No Image

ഇന്ത്യ-യുഎസ് വ്യാപാര കരാർ: അന്തിമ തീരുമാനം ജൂലൈ 9ന് മുമ്പ് പ്രതീക്ഷിക്കാം; ഡൊണാൾഡ് ട്രംപ്

International
  •  4 hours ago
No Image

മഴ അതിതീവ്രമാകുന്നു, മുന്നറിയിപ്പിൽ മാറ്റം; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Kerala
  •  4 hours ago
No Image

ചൈനയുടെ നിലപാടിനെ പൂർണ്ണമായും പിന്തള്ളുന്നു: മരണശേഷം പുനർജന്മം നേടിയതായി ദലൈലാമ 

National
  •  5 hours ago
No Image

ഹൃദയാഘാത മരണങ്ങൾക്ക് കാരണം കോവിഡ് വാക്സിനാണോ? ഐസിഎംആർ-എയിംസ് റിപ്പോർട്ട് പുറത്ത് 

National
  •  5 hours ago
No Image

കൊൽക്കത്ത നിയമ കോളേജ് വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത കേസ്: മുഖ്യപ്രതി മോണോജിത് മിശ്രയ്‌ക്കെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ

National
  •  6 hours ago
No Image

സഊദിയിൽ ആരോഗ്യ ബോധവത്കരണം: ഡിജിറ്റൽ, ഫിസിക്കൽ മെനുകളിൽ പോഷക വിവരങ്ങൾ വേണമെന്ന് സഊദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി

Saudi-arabia
  •  6 hours ago
No Image

എസ്എഫ്ഐ സമ്മേളനത്തിന് സ്‌കൂൾ അവധി: സ്കൂളിനെ അനുകൂലിച്ച് ഡിഇഒ റിപ്പോർട്ട്

Kerala
  •  6 hours ago
No Image

അവരെ പുറത്താക്കുകയെന്നതാണ് എന്റെ അടുത്ത ജോലി; പൗരന്മാരെയും നാടുകടത്തും: ട്രംപിന്റെ ഞെട്ടിക്കുന്ന പ്രഖ്യാപനം ചർച്ചയാകുന്നു

International
  •  6 hours ago