HOME
DETAILS

വിഷപ്പുകയില്‍ മുങ്ങി രാജ്യതലസ്ഥാനം;  കടുത്ത നിയന്ത്രണങ്ങള്‍, സ്‌കൂളുകള്‍ ഓണ്‍ലൈനില്‍ 

  
Web Desk
November 15, 2024 | 3:50 AM

Delhi Faces Severe Air Pollution Crisis Schools Shut Transport Restrictions Imposed

ന്യൂഡല്‍ഹി: വിഷപ്പുകയില്‍ മുങ്ങി ഡല്‍ഹി. തുടര്‍ച്ചയായ മൂന്നാം ദിവസവും രാജ്യതലസ്ഥാനത്തെ വായുമലിനീകരണം രൂക്ഷമായി തുടരുകയാണ്. ഡല്‍ഹിയില്‍ മിക്കയിടത്തും വായു ഗുണനിലവാര സൂചിക 400 കടന്നതായാണ് റിപ്പോര്‍ട്ട്. നഗരത്തില്‍ പുകമഞ്ഞ് വ്യാപകമായിക്കുകയാണ്. ഇത് ഗതാഗതത്തിനും വിമാന സര്‍വീസുകള്‍ക്കും തടസം സൃഷ്ടിക്കുന്നുണ്ട്. ഡല്‍ഹി ഉള്‍പ്പെടെ വടക്കു പടിഞ്ഞാറന്‍ സംസ്ഥാനങ്ങള്‍ക്കു മുകളില്‍ രൂപപ്പെട്ട പുകമഞ്ഞ് അന്തരീക്ഷ താപനില കുറക്കാനിടയാക്കിയതും കൂടിയാണ് വായു ഗുണനിലവാരം വീണ്ടും കുറയാന്‍ കാരണം.


അതിനിടെ, മലിനീകരണത്തോത് കുറക്കാനായി ഗ്രേഡഡ് റെസ്‌പോണ്‍സ് ആക്ഷന്‍ പ്ലാന്‍ എന്ന കര്‍മപദ്ധതി മൂന്നാം ഘട്ടത്തിലേക്ക് ഉയര്‍ത്തി. ഇതനുസരിച്ച് പ്രൈമറി സ്‌കൂളുകള്‍ അടക്കും. കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ് നടക്കും.  വായുഗുണനിലവാരം മെച്ചപ്പെടുന്ന മുറക്ക് മാത്രമേ തിരികെ സ്‌കൂളുകള്‍ തുറക്കുകയുള്ളൂ. ഇലക്ട്രിക്, സി.എന്‍.ജി വാഹനങ്ങള്‍ മാത്രമേ പൊതുഗതാഗതത്തിന് അനുവദിക്കുകയുള്ളൂ. ബി.എസ് 4ന് താഴെയുള്ള ഡീസല്‍ വാഹനങ്ങള്‍ ഡല്‍ഹിയിലെ നിരത്തില്‍ പ്രവേശിക്കാന്‍ അനുമതിയില്ല. മലിനീകരണത്തിന് സാധ്യതയുള്ള നിര്‍മാണ പ്രവൃത്തികള്‍ ഉള്‍പ്പെടെ നിര്‍ത്തിവെക്കാനും നിര്‍ദേശമുണ്ട്.

ഡല്‍ഹിക്ക് പുറമെ സമീപ പ്രദേശങ്ങളായ ഗുരുഗ്രാം, ഫരീദബാദ്, ഗാസിയാബാദ്, ഗൗതം ബുദ്ധനഗര്‍ എന്നിവിടങ്ങളിലും നിയന്ത്രണമുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് ഫിറ്റ്‌നസ് സെന്ററിന്റെ മറവില്‍ വന്‍ ലഹരി വില്‍പ്പന: ലക്ഷങ്ങള്‍ വില വരുന്ന എംഡിഎംഎയുമായി മൂന്ന് പേര്‍ പിടിയില്‍

Kerala
  •  7 days ago
No Image

ജീവൻരക്ഷാ മരുന്നുകളുടെ ലഭ്യത; സുപ്രിംകോടതി സ്വമേധയാ കേസെടുത്തു; നടപടി കേരള ഹൈക്കോടതിയിലെ ഹരജി ശ്രദ്ധയിൽപ്പെട്ടതോടെ

latest
  •  7 days ago
No Image

'വന്ദേമാതരം' തടഞ്ഞാൽ ശിക്ഷ; നിയമം കൊണ്ടുവരാൻ ഒരുങ്ങി കേന്ദ്രം ; വ്യാപക ദുരുപയോഗത്തിന് സാധ്യത

latest
  •  7 days ago
No Image

വിഴിഞ്ഞം തുറമുഖം സജീവം: ഓഗസ്റ്റ് 18 മുതല്‍ റോഡ് മാര്‍ഗമുള്ള ചരക്കുനീക്കം ആരംഭിക്കാന്‍ സാധ്യത, ദേശീയപാത അതോറിറ്റിയുടെ പച്ചക്കൊടി

Kerala
  •  7 days ago
No Image

നിരാഹാര സമരത്തിലായിരുന്ന സോനം വാങ്ചുക്കിനെ അറസ്റ്റ് ചെയ്ത് നീക്കി; ജന്തര്‍ മന്തറില്‍ സംഘര്‍ഷാവസ്ഥ

latest
  •  7 days ago
No Image

യു.എ.ഇയുടെ 100 ടണ്‍ ദുരിതാശ്വാസ സാമഗ്രികള്‍ ഗസ്സയിലേക്ക്

uae
  •  7 days ago
No Image

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം: പുതിയ കരാറുകളുമായി കെഎസ്ഇബി; റെഗുലേറ്ററി കമ്മീഷന്‍ അനുമതി ഇന്ന്

Kerala
  •  7 days ago
No Image

സംഭാവനക്കൊള്ള: ബദരീനാഥ് ക്ഷേത്രം മുൻ ഓഫിസർ അറസ്റ്റിൽ

latest
  •  8 days ago
No Image

സംസ്ഥാന സർക്കാറിന് 87,000 കോടി കുടിശ്ശിക ബാധ്യത; കടത്തിന് പുറമേ കുടിശ്ശിക പ്രഹരവും

latest
  •  8 days ago
No Image

കോൺ​ഗ്രസിനെ ഉലച്ച് പാർട്ടിക്കുള്ളിലെ വിവാദങ്ങൾ; പരിഹാര ശ്രമത്തിന് ഇടപെടാതെ കെ.പി.സി.സി.

latest
  •  8 days ago