HOME
DETAILS
MAL
കേരള സര്‍വകലാശാല നിയമന ക്രമക്കേട്: കുറ്റപത്രം ഹൈക്കോടതി റദ്ദാക്കി
backup
September 01 2016 | 07:09 AM
കൊച്ചി: കേരള സര്‍വകലാശാല അസിസ്റ്റന്റ് നിയമന ക്രമക്കേടിന്റെ കുറ്റപത്രം ഹൈക്കോടതി റദ്ദാക്കി. കുറ്റപത്രത്തില്‍ വ്യക്തതയില്ലെന്നു ചൂണ്ടിക്കാണിച്ചാണ് ജസ്റ്റിസ് ബി കെമാല്‍ പാഷയുടെ നടപടി.
നിയമന പരീക്ഷാ ക്രമക്കേടിന്റെ പേരില്‍ ഉന്നതര്‍ പ്രതികളായ കേസാണിത്. വര്‍ഷങ്ങള്‍ നീണ്ട അന്വേഷണത്തിനു ശേഷമാണ് കേസ് കോടതിയില്‍ എത്തിയത്.
ക്രമക്കേടിലൂടെ സര്‍വകലാശാലയില്‍ നിയമനം നേടിയവരെ പ്രതികളോ മാപ്പുസാക്ഷികളോ ആക്കേണ്ടിയിരുന്നെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍ ഇവരെ സാക്ഷികളാക്കിയാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം തയാറാക്കിയത്.
ക്രമക്കേടിന്റെ പ്രധാന തെളിവായ ഒഎംആര്‍ ഉത്തരക്കടലാസുകള്‍ക്ക് എന്തു സംഭവിച്ചു എന്നും ഹൈക്കോടതി ചോദിച്ചു.
കുറ്റപത്രം ആദ്യം സമര്‍പ്പിക്കപ്പെട്ടപ്പോള്‍ വിചാരണക്കോടതി തന്നെ തിരിച്ചയക്കേണ്ടതായിരുന്നുവെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."