HOME
DETAILS

25 വര്‍ഷമായി ഒരേ വീട്ടിലെ ജോലിക്കാരി; നുര്‍ഹാനക്ക് ഒരു ലക്ഷം ദിര്‍ഹമിന്റെ എമിറേറ്റ്‌സ് ലേബര്‍ മാര്‍ക്കറ്റ് അവാര്‍ഡ് 

  
November 16, 2024 | 2:26 AM


ദുബൈ: 25 വര്‍ഷമായി അബുദാബിയില്‍ വീട്ടുവേലക്കാരിയായി ജോലിചെയ്തുവരുന്ന നുര്‍ഹാന മുഹമ്മദ് ഉമറിന് മികച്ച യു.എ.ഇ തൊഴിലാളിക്കുള്ള ഒരു ലക്ഷം ദിര്‍ഹമിന്റെ എമിറേറ്റ്‌സ് ലേബര്‍ മാര്‍ക്കറ്റ് അവാര്‍ഡ്. വ്യാഴാഴ്ചയാണ് അബുദാബിയിലെ അഡ്‌നെക് സെന്ററില്‍ നടന്ന രണ്ടാമത്തെ എമിറേറ്റ്‌സ് ലേബര്‍ മാര്‍ക്കറ്റ് അവാര്‍ഡ് ദാന ചടങ്ങില്‍ വിജയിയെ പ്രഖ്യാപിച്ചത്. 63 വയസ്സുള്ള നുര്‍ഹാന, 1990കളിലാണ് ജോലി തേടി യു.എ.ഇയില്‍ എത്തിയത്. 25 വര്‍ഷത്തിലേറെയായി ഖൂര്‍ഫക്കാനിലെ എമിറാത്തി കുടുംബത്തിന് വേണ്ടിയാണ് അവര്‍ ജോലി ചെയ്യുന്നത്. കാല്‍നൂറ്റാണ്ടായി ഒരേവീട്ടില്‍ തന്നെ ജോലിനോക്കുക എന്ന ബഹുമതിയും ഇവര്‍ക്കുണ്ട്.
 
ഫിലിപ്പൈന്‍സിലെ മിന്‍ഡനാവോയില്‍ വെള്ളപ്പൊക്കത്തില്‍ തകര്‍ന്ന മാതാപിതാക്കളുടെ വീട് പുനര്‍നിര്‍മിക്കാന്‍ തന്റെ സമ്മാനത്തുക ഉപയോഗിക്കുമെന്ന് നുര്‍ഹാന പറഞ്ഞു. 'എനിക്ക് വളരെയധികം വൈകാരിക നിമിഷമാണിത്. എന്റെ സന്തോഷം പറഞ്ഞറിയിക്കാന്‍ കഴിയുന്നില്ല. എന്റെ കുടുംബത്തെപ്പോലെയാണ് എനിക്ക് ഞാന്‍ ജോലിചെയ്യുന്ന എമിറാത്തി കുടുംബവും. അവരോട് എനിക്ക് നല്ല കടപ്പാടുണ്ട്- നുര്‍ഹാന പറഞ്ഞു. 

2024-11-1607:11:03.suprabhaatham-news.png
 
 

7,700 നോമിനികളില്‍നിന്നാണ് നുര്‍ഹാന തെരഞ്ഞെടുക്കപ്പെട്ടത്. കാല് നൂറ്റാണ്ടായി തങ്ങളെ സേവിച്ച കുടുംബമാണ് അവളെ നോമിനേറ്റ് ചെയ്തത്.

ഇതുവരെ നുര്‍ഹാന വിവാഹം ചെയ്തില്ല. അതിനും അവര്‍ക്ക് മറുപടിയുണ്ട്. 'എന്റെ മാതാപിതാക്കളെ പരിപാലിക്കുന്നതിനും അഞ്ച് സഹോദരന്മാരെ വളര്‍ത്തുന്നതിനും വേണ്ടിയാണ് ഞാന്‍ വിവാഹം കഴിക്കാത്തത്. സഹോദരങ്ങളുടെ വിവാഹച്ചെലവ് പോലും ഞാന്‍ വഹിച്ചിട്ടുണ്ട്- അവര്‍ പറഞ്ഞു.

ഇന്റര്‍നാഷണല്‍ ഹ്യൂമാനിറ്റേറിയന്‍ ആന്‍ഡ് ഫിലാന്‍ട്രോപിക് കൗണ്‍സില്‍ ചെയര്‍മാന്‍ ഷെയ്ഖ് തിയാബ് ബിന്‍ മുഹമ്മദ് ആണ് വിവിധ വിഭാഗങ്ങളിലായി മൊത്തം 37 ദശലക്ഷം ദിര്‍ഹം വിലമതിക്കുന്ന സമ്മാനങ്ങള്‍ വിതരണം ചെയ്തത്.


മത്സരാധിഷ്ഠിതവും ആത്മതാര്‍ത്ഥതയുമുള്ള തൊഴിലാളികളെ വളര്‍ത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെ കഴിഞ്ഞ വര്‍ഷമാണ് ഇത് ആരംഭിച്ചത്. 

നോമിനേഷനുകളുടെ എണ്ണം കഴിഞ്ഞവര്‍ഷത്തേതിനെക്കാള്‍ 120 ശതമാനം വര്‍ധിച്ചതായി മാനവ വിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രി അബ്ദുര്‍റഹ്മാന്‍ അല്‍ അവാര്‍ പറഞ്ഞു. 

UAE Maid who worked for Emirati family for 25 years wins Emirates Prestigious Emirates Labour Market Award



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആഗോള പണ്ഡിതവേദികളിലെ ഇന്ത്യൻ മുഖം

latest
  •  3 days ago
No Image

സുപ്രഭാതത്തിന്റെ നേതൃനിരയിലെ സൗമ്യസാന്നിധ്യം

latest
  •  3 days ago
No Image

സി.ജെ.പി ഐക്യദാര്‍ഢ്യം; കൊച്ചിയില്‍ റോഡ് തടസ്സപ്പെടുത്തി പരിപാടി നടത്തിയെന്ന് ചൂണ്ടിക്കാട്ടി റാപ്പര്‍ വേടനെതിരെ കേസ് 

Kerala
  •  3 days ago
No Image

ധൈഷണിക പണ്ഡിതപ്രതിഭ

latest
  •  3 days ago
No Image

ലൈസന്‍സില്ലാതെ ഓണ്‍ലൈനില്‍ ഫത്‌വ പുറപ്പെടുവിക്കുന്ന അക്കൗണ്ടുകള്‍ക്കെതിരെ നടപടിയുമായി യു.എ.ഇ 

uae
  •  3 days ago
No Image

ജനമൊഴുകി, ഹൃദയം നൊന്ത്...

latest
  •  3 days ago
No Image

പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോഗത്തില്‍ അനുശോചിച്ച് പ്രമുഖ വ്യക്തികളും സംഘടനകളും

latest
  •  3 days ago
No Image

ബഹുഭാഷാ പണ്ഡിതന്‍; ഔപചാരികതയില്ലാത്ത വിദ്യാഭ്യാസ വിപ്ലവം

latest
  •  3 days ago
No Image

അണഞ്ഞത് ജാമിഅ നൂരിയ്യയുടെ വൈജ്ഞാനിക വെളിച്ചം; അരനൂറ്റാണ്ടിനടുത്ത് ഫൈസാബാദിന്റെ അക്ഷരമുറ്റത്ത്

latest
  •  3 days ago
No Image

പ്രവാസി മലയാളി ജിദ്ദയില്‍ ഹൃദയാഘാതംമൂലം അന്തരിച്ചു; 22 വര്‍ഷമായി പ്രവാസി

Saudi-arabia
  •  3 days ago