HOME
DETAILS

മണിപ്പൂരില്‍ ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് തീയിട്ടു; പ്രധാനമന്ത്രി ഒരിക്കല്‍ കൂടി സംസ്ഥാനം സന്ദര്‍ശിക്കണമെന്ന് രാഹുല്‍ 

  
November 17, 2024 | 3:11 AM

 Manipur Violence Escalates Bodies of Six Kuki Civilians Found Amid Rising Unrest

ഇംഫാല്‍: മണിപ്പൂരില്‍ സംഘര്‍ഷം രൂക്ഷമായി തുടരുന്നു. കുക്കികള്‍ തട്ടിക്കൊണ്ടു പോയ ആറ് പേരുടെയും മൃതദേഹങ്ങള്‍ ലഭിച്ചതിനു പിന്നാലെയാണ് പ്രദേശത്ത് വീണ്ടും സംഘര്‍ഷം രൂക്ഷമായത്. വിവിധയിടങ്ങളില്‍ വീടുകള്‍ക്കും ദേവാലയങ്ങള്‍ക്കും നേരെ വ്യാപക ആക്രമണമുണ്ടായി. അഞ്ച് ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് തീയിട്ടതായാണ് റിപ്പോര്‍ച്ച്. കുക്കി വിഭാഗക്കാരുടെ ഏഴ് വീടുകളും അഗ്‌നിക്കിരയാക്കിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

പ്രദേശത്തെ സാഹചര്യത്തില്‍ ആശങ്ക രേഖപ്പെടുത്തി പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി രംഗത്തെത്തി. വിഷയത്തില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ഫലപ്രദമായ ഇടപെടല്‍ നടത്തണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു. ഒരു വര്‍ഷമായി മണിപ്പൂരില്‍ സമാധാനം മടക്കി കൊണ്ടുവരാന്‍ സാധിച്ചിട്ടില്ല. പ്രധാനമന്ത്രി ഒരിക്കല്‍ കൂടി മണിപ്പൂര്‍ സന്ദര്‍ശിക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.

'മണിപ്പൂരില്‍ ഇപ്പോള്‍ തുടരുന്ന അക്രമങ്ങളും രക്തരൂഷിത സാഹചര്യങ്ങളും ആശങ്കയുണര്‍ത്തുന്നതാണ്. ഒരു വര്‍ഷത്തിലേറെയായി തുടരുന്ന ഭിന്നിപ്പും ഏറ്റുമുട്ടലുകളും അവസാനിപ്പിക്കാന്‍  വിഷയത്തില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ ഫലപ്രദമായ ഇടപെടല്‍ നടത്തുമെന്ന് ഒരോ ഇന്ത്യന്‍ ജനതയും പ്രതീക്ഷിക്കുന്നുണ്ട്. മണിപ്പൂര്‍ ജനതയുടെ മുറിവുണക്കാന്‍ ഒരിക്കല്‍ കൂടി അവിടം സന്ദര്‍ശിക്കണമെന്നും സമാധാന ശ്രമങ്ങള്‍ നടത്തണമെന്നും ഞാന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെടുകയാണ്' അദ്ദേഹം എക്‌സില്‍ കുറിച്ചു. 

മന്ത്രിമാരുടെ വീടുകളടക്കം പ്രതിഷേധകാര്‍ ആക്രമിച്ചിരുന്നു. രണ്ട് മന്ത്രിമാരുടെയും മൂന്ന് എം.എല്‍.എമാരുടെയും വീടുകള്‍ക്ക് അക്രമികള്‍ തീയിട്ടു. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇംഫാല്‍ വെസ്റ്റില്‍ അനിശ്ചിതകാലത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.  മേഖലയില്‍ രണ്ട് ദിവസം ഇന്റര്‍നെറ്റും നിരോധിച്ചിട്ടുണ്ട്.

വ്യാപക അക്രമം തുടരവേ അഫ്‌സ്പ പിന്‍വലിക്കണമെന്ന് മണിപ്പൂര്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടികാട്ടി മണിപ്പൂര്‍ ആഭ്യന്തര ജോയിന്റ് സെക്രട്ടറി കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് കത്തയച്ചു. അതിനിടെ സംസ്ഥാനത്തെ ബിജെപിക്കാരായ 19 മെയ്‌തെയ് എംഎല്‍എമാര്‍ രാജിവെക്കുമെന്ന അഭ്യൂഹങ്ങളും ശക്തമാണ്. മണിപ്പൂരില്‍ കലാപം വീണ്ടും പടരുന്ന സാഹചര്യത്തില്‍ അയല്‍ സംസ്ഥാനമായ മിസോറമിലും ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പി.എസ്.സി പരീക്ഷാക്രമക്കേട്: എസ്.ഐ.ടി അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്, മൂന്നു പേരുടെ മൊഴി രേഖപ്പെടുത്തി

Kerala
  •  2 days ago
No Image

ടി.വി റേറ്റിങിന് ലാന്‍ഡിങ് പേജ് പരിഗണിക്കില്ല; കേന്ദ്ര വിജ്ഞാപനത്തിനുള്ള സ്റ്റേ നീക്കി ഹൈക്കോടതി

Kerala
  •  2 days ago
No Image

പയ്യന്നൂരില്‍ ചെമ്മീന്‍ ഷെഡ് കത്തിച്ച സംഭവം: അന്വേഷണത്തിന് പ്രത്യേക പൊലിസ് സംഘം

Kerala
  •  2 days ago
No Image

സി.ജെ.പി പ്രതിഷേധം: 'പൊലിസ് നടപടിക്കെതിരെ ഹരജി ലഭിച്ചിട്ടില്ല' പരിഗണിച്ചില്ലെന്ന വാര്‍ത്തകള്‍ നിഷേധിച്ച് സുപ്രിം കോടതി 

National
  •  2 days ago
No Image

ആഭ്യന്തര വകുപ്പിനോട് എന്തെങ്കിലും ശത്രുതയുണ്ടോ?; ഡോ. റാമിന്റെ അറസ്റ്റിലെ വീഴ്ച്ചയില്‍ ഡി.വൈ.എസ്.പിക്കെതിരെ ഹൈക്കോടതി

Kerala
  •  2 days ago
No Image

ചിക്കന്‍ മന്തിയില്‍ മൃഗക്കൊഴുപ്പ്; തിരുരങ്ങാടിയില്‍ മിന്നല്‍ പരിശോധന, ഹോട്ടലുകള്‍ക്കും കാന്റീനുകള്‍ക്കും നോട്ടീസ്

Kerala
  •  2 days ago
No Image

'പ്രതിഷേത്തില്‍ കൂടാന്‍ പോയാലോ...ഗെറ്റ് റെഡി വിത്ത് മി'...എന്ത് മനോഹരമാണ് ജെന്‍ സിയുടെ പ്രക്ഷോഭക്കാഴ്ചകള്‍

National
  •  2 days ago
No Image

സഹോദരിമാര്‍ക്ക് പിരിയാന്‍ വയ്യ; ഒടുവില്‍ ഒരാളെ ഭര്‍ത്താവായി സ്വീകരിച്ച് മൂന്ന് പെണ്‍കുട്ടികള്‍

latest
  •  2 days ago
No Image

സിക്കിമില്‍ മരിച്ച അനീഷിന്റെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കും; ഇടപെട്ട് മുഖ്യമന്ത്രിയുടെ ഓഫിസ് 

Kerala
  •  2 days ago
No Image

രക്ഷാപ്രവര്‍ത്തനക്കേസ് അട്ടിമറി; അജിത്കുമാറിന് പങ്ക്, വിശദീകരണം തൃപ്തികരമല്ലെന്ന് ഡി.ജി.പി; സസ്‌പെന്‍ഷന്‍ ഉത്തരവ് പുറത്ത്

Kerala
  •  2 days ago