
നെതന്യാഹുവിന്റെ വീട്ടു മുറ്റത്ത് ഫ്‌ളാഷ് ബോംബ്; സുരക്ഷാ വീഴ്ചയെന്ന് ഇസ്‌റാഈൽ

ജെറുസലേം: പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ വീട്ടുമുറ്റത്ത് ഫ്‌ളാഷ് ബോംബ്. ശനിയാഴ്ചയാണ് സംഭവം. രണ്ട് ഫ്‌ളാഷ് ബോംബുകളാണ് വീട്ടുമുറ്റത്ത് പതിച്ചത്. സംഭവത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ഗുരുതര സുരക്ഷാ വീഴ്ചയായിട്ടാണ് ഇതിനെ കാണുന്നതെന്ന് ഇസ്റാഈൽ ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
സിസേറിയയിലെ നെതന്യാഹുവിന്റെ സ്വകാര്യ വസതിയെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ഇസ്റാഈൽ സൈന്യം വ്യക്തമാക്കി. സംഭവം ഞെട്ടിക്കുന്നതാണെന്നും ഇതിനു പിന്നിൽ പ്രവർത്തിച്ചവർക്ക് വൻതിരിച്ചടി നൽകുമെന്നും പ്രസിഡന്റ് മുന്നറിയിപ്പ് നൽകി. നെതന്യാഹുവിനെ വകവരുത്താനുള്ള നീക്കമാണ് നടന്നതെന്ന് മന്ത്രിമാരും പ്രതികരിച്ചു. കഴിഞ്ഞ മാസം ഹിസ്ബുല്ലയുടെ ഡ്രോൺ ആക്രമണത്തിൽ നെതന്യാഹുവിന്റെ വീടിന് കേടുപാടുകൾ സംഭവിച്ചിരുന്നു.
അതിനിടെ, ഹിസ്ബുല്ലയുമായി കരയുദ്ധം ശക്തമാക്കിയ ഇസ്റാഈൽ ലബനാനിലെ തന്ത്രപ്രധാനമായ മേഖലയിൽ കടന്നതായി റിപ്പോർട്ടുണ്ട്. അതിർത്തിയിൽനിന്ന് അഞ്ച് കിലോമീറ്റർ അകലെയുള്ള ലബനാൻ ഗ്രാമമായ ശാമായിലെ കുന്നിലാണ് സൈന്യം എത്തിയത്.അധിനിവേശം തുടങ്ങിയ ശേഷം ആദ്യമായാണ് ഇസ്റാഈൽ കരസേന ലബനാന്റെ ഇത്രയും ഉൾഭാഗത്തേക്ക് എത്തുന്നത്. അതേസമയം, ഹിസ്ബുല്ലയുടെ തിരിച്ചടി രൂക്ഷമായതോടെ സൈന്യം പിന്മാറിയതായി ലബനാൻ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
എന്നാൽ ആക്രമണവും തിരിച്ചടിയും വിവിധ സ്ഥലങ്ങളിൽ രൂക്ഷമാണ്. 24 മണിക്കൂറിനിടെ, ലബനാനിൽ വിവിധയിടങ്ങളിലായി 59 പേർ കൊല്ലപ്പെട്ടു. ഇസ്റാഈൽ കേന്ദ്രങ്ങൾക്ക് നേരെ നൂറിലേറെ മിസൈലുകൾ അയച്ച് ഹിസ്ബുല്ല തിരിച്ചടി നൽകി. ഗസ്സയിലും ആക്രമണം രൂക്ഷമാണ്. 32 പേർ ഇന്നലെ കൊല്ലപ്പെട്ടു. ഇതോടെ ആകെ കൊല്ലപ്പെട്ടവരുടെ എണ്ണം 43,799 ആയി. 1,03,601 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
അതേസമയം, ലബനാനിലെ വെടിനിർത്തൽ ചർച്ചകൾക്ക് പൂർണ്ണ പിന്തുണ നൽകുമെന്ന് ഇറാൻ പ്രതികരിച്ചു. മുതിർന്ന ഇറാൻ ഉദ്യോഗസ്ഥനാണ് ഇക്കാര്യം അറിയിച്ചതെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
Two flash bombs were thrown at Israeli Prime Minister Benjamin Netanyahu’s private residence in Caesarea, marking a serious security breach.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കോട്ടയം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയകള്‍ പുനരാരംഭിക്കാന്‍ വൈകും
Kerala
• 11 hours ago
കേരളത്തിൽ പേവിഷബാധ മരണങ്ങൾ ഞെട്ടിക്കുന്നു: രോഗം സ്ഥിരീകരിക്കുന്ന എല്ലാവരും മരിക്കുന്നതിൽ ആശങ്ക; ഈ വർഷം 19 പേർക്ക് ജീവൻ നഷ്ടം
Kerala
• 11 hours ago
വേനൽക്കാല പ്രചാരണ പരിപാടികൾ ആരംഭിച്ച് ദുബൈ ഡെസ്റ്റിനേഷൻസ്
uae
• 11 hours ago
ബഹ്‌റൈനിൽ ആശൂറ ദിനത്തിൽ സൗജന്യ ബസ്, ഗോള്‍ഫ് കാര്‍ട്ട് സേവനങ്ങൾ തുടങ്ങി; ബസ് സ്റ്റേഷനുകൾ അറിയാം
bahrain
• 12 hours ago
റോമിലെ ഗ്യാസ് സ്റ്റേഷനിൽ ഉണ്ടായ സ്ഫോടനത്തിൽ നിരവധി പേർക്ക് പരുക്കേറ്റ സംഭവം; ഇറ്റലിക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് യുഎഇ
uae
• 12 hours ago
ബേപ്പൂർ സുൽത്താന്റെ ഓർമകൾക്ക് 31 വർഷം; മലയാള സാഹിത്യത്തിന്റെ നിത്യയൗവനം
Kerala
• 12 hours ago
ഫിഫ ക്ലബ് വേൾഡ് കപ്പിൽ ഇന്ന് ഗ്ലാമർ പോരാട്ടങ്ങൾ; പിഎസ്ജി ബയേണിനെയും, റയൽ ഡോർട്മുണ്ടിനെയും നേരിടും
Football
• 12 hours ago
നിപ; മൂന്ന് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം, പാലക്കാട്ടെ രോഗ ബാധിതയുടെ ബന്ധുവായ കുട്ടിക്കും പനി
Kerala
• 12 hours ago
57 വർഷത്തിനിടെ ഒരു ഇന്ത്യൻ പ്രധാനമന്ത്രി നടത്തുന്ന ആദ്യ ഉഭയകക്ഷി സന്ദർശനം; പ്രധാനമന്ത്രി നരേന്ദ്ര മോദി അർജന്റീനയിൽ
National
• 13 hours ago
39 വര്‍ഷം മുമ്പ് കൂടരഞ്ഞിയില്‍ ഒരാളെ കൊലപ്പെടുത്തി, കോഴിക്കോട് വെള്ളയില്‍ ബീച്ചില്‍ വെച്ച് മറ്റൊരാളെയും കൊലപ്പെടുത്തിയെന്ന് 54കാരന്റെ വെളിപ്പെടുത്തല്‍: അന്വേഷണം
Kerala
• 13 hours ago
കോട്ടയം മെഡിക്കല്‍ കോളജ് അപകടം; വിവാദങ്ങള്‍ക്കിടെ ആരോഗ്യമന്ത്രി ഇന്ന് ബിന്ദുവിന്റെ വീട് സന്ദര്‍ശിച്ചേക്കും
Kerala
• 13 hours ago
മഞ്ചേരിയിലേക്ക് ഒരു കണ്ണുവേണം..! മെഡിക്കൽ കോളജ് ആശുപത്രിയിൽ 40 വർഷത്തോളം പഴക്കമുള്ള നാലുനില കെട്ടിടം വാർഡുകളിൽ കഴിയുന്നത് 368 രോഗികൾ
Kerala
• 14 hours ago
പ്രശസ്ത ഇമാറാതി നടി റാസിഖ അൽ തരീഷ് അന്തരിച്ചു
entertainment
• 14 hours ago
കോട്ടയം ദുരന്തം ആവർത്തിക്കുമോ? കണ്ണൂർ, കാസർകോട് ആശുപത്രികളിലെ ദുരവസ്ഥയെക്കുറിച്ച് അറിയാം
Kerala
• 14 hours ago
ഗസ്സ വെടിനിര്‍ത്തൽ അന്തിമഘട്ടത്തിലേക്ക്; ചർച്ച ഉടനെന്നു ഹമാസ് | Gaza Ceasfire Talks
International
• 15 hours ago
ഫിനാൻഷ്യൽ ഫ്രോഡ് റിസ്ക് ഇൻഡിക്കേറ്റർ: സൈബർ തട്ടിപ്പുകൾ തടയാൻ ബാങ്കുകൾക്ക് ആർ.ബി.ഐ മാർഗനിർദേശം
National
• 15 hours ago
ഭിന്നശേഷി കുട്ടികളുടെ അധ്യാപനം: റിസോഴ്സ് ടീച്ചർമാരുടെ സ്ഥിരനിയമനം വൈകുന്നു
Kerala
• 15 hours ago
വിശേഷ ദിനങ്ങള്‍ക്കനുസരിച്ച് പ്രഖ്യാപിത അവധികളിൽ വേണം ക്രമീകരണം
Kerala
• 15 hours ago
കടുത്ത ചൂടിൽ ആശ്വാസം : യു.എ.ഇയിൽ ഇന്ന് മഴ, താപനിലയിൽ നേരിയ കുറവ് | UAE Weather
uae
• 14 hours ago
മന്ത്രിയുടെ പിടിവാശി: മെഡിക്കൽ കോളജ് സർജിക്കൽ ബ്ലോക്ക് ഉദ്ഘാടനം വൈകുന്നതിനെതിരെ സി.പി.എം യുവനേതാവ്
Kerala
• 14 hours ago
തരൂർ ഇസ്റാഈൽ എംബസി വിരുന്നിൽ പങ്കെടുത്തു: പാർട്ടിക്കുള്ളിൽ വിവാദ തീ
Kerala
• 14 hours ago