HOME
DETAILS

'മലപ്പുറവുമായി പൊക്കിള്‍കൊടി ബന്ധം, മലപ്പുറത്തിന്റെ പാരമ്പര്യം മതനിരപേക്ഷതയുടേത്' സന്ദീപ് വാര്യര്‍

  
Web Desk
November 17, 2024 | 4:43 AM

Sandeep Warrier Visits Ponnani after Joining Congress Meets IUML Leaders Including PK Kunhalikutty

മലപ്പുറം: ബി.ജെ.പി വിട്ട് കോണ്‍ഗ്രസിലെത്തിയ സന്ദീപ് വാര്യര്‍ സന്ദര്‍ശനത്തിനായി പാണക്കാട്ടെത്തി. മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളുമായി സന്ദീപ് കൂടിക്കാഴ്ച നടത്തി. കുഞ്ഞാലിക്കുട്ടി ഉള്‍പെടെ ലീഗ് നേതാക്കളും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

ഞായറാഴ്ച രാവിലെ പാണക്കാട് തറവാട്ടിലെത്തിയ സന്ദീപിനെ ലീഗ് നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടി, എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ, നജീബ് കാന്തപുരം, പി.കെ. ഫിറോസ് ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്നാണ് സ്വീകരിച്ചത്. കെ.പി.സി.സി നിര്‍ദേശപ്രകാരമാണ് സന്ദീപ് പാണക്കാട്ടെത്തിയത്.

മലപ്പുറവുമായി പൊക്കിള്‍ കൊടി ബന്ധമാണെന്ന് കൂടിക്കാഴിചക്ക് ശേഷം സന്ദീപ് പ്രതികരിച്ചു. മലപ്പുറത്തിന്റെ പാരമ്പര്യം മതനിരപേക്ഷതയുടേതാണ്. ആ സംസ്‌ക്കാരം മലപ്പുറത്തിന് കിട്ടാന്‍ കാരണം കൊടപ്പനക്കല്‍ തറവാടും പാണക്കാട്ടെ കുടുംബവുമാണെന്നും സന്ദീപ് കൂട്ടിച്ചേര്‍ത്തു. 

നേരത്തെ, സന്ദീപിനെ സ്വാഗതം ചെയ്ത് യൂത്ത് ലീഗ് അധ്യക്ഷന്‍ മുനവ്വറലി തങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു.  ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണപ്രവര്‍ത്തനങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുകയായിരുന്ന സന്ദീപ് സി.പി.ഐയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് എതിര്‍ പാര്‍ട്ടികള്‍ക്ക് ഷോക്ക് നല്‍കി കോണ്‍ഗ്രസ് പാളയത്തിലെത്തിയത്. ശനിയാഴ്ച കോണ്‍ഗ്രസ് നേതാക്കള്‍ സംയുക്തമായി നടത്തിയ വാര്‍ത്തസമ്മേളനത്തിലേക്ക് എത്തിയ സന്ദീപിനെ മുദ്രാവാക്യം വിളികളോടെയാണ് പ്രവര്‍ത്തകര്‍ എതിരേറ്റത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആസ്റ്റര്‍ വളണ്ടിയേയേഴ്‌സ് 25 രാജ്യങ്ങളിലേക്ക് മൊബൈല്‍ മെഡിക്കല്‍ സേവനങ്ങള്‍ വ്യാപിപ്പിക്കും; 2027ഓടെ 100 യൂനിറ്റുകള്‍

uae
  •  7 days ago
No Image

വിമാനം റദ്ദാക്കുമോ? കിടക്കയുമായി ബെംഗളൂരു വിമാനത്താവളത്തിലെത്തി യാത്രക്കാരൻ

National
  •  8 days ago
No Image

നടി ആക്രമിക്കപ്പെട്ട കേസ്: ദിലീപിന് സംശയത്തിന്റെ ആനുകൂല്യം; വിധി പകർപ്പ് പുറത്ത്

Kerala
  •  8 days ago
No Image

ഭർത്താവ് മൊഴിമാറ്റി; പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിയെ കോടതി വെറുതെ വിട്ടു

Kerala
  •  8 days ago
No Image

കേരളം കാത്തിരുന്ന രാഷ്ട്രീയ പോരാട്ടത്തിന്റെ ഫലം; നാളെയറിയാം ജനവിധി

Kerala
  •  8 days ago
No Image

കോടതി വിധി പ്രതീക്ഷയ്ക്ക് വകനൽകുന്നത്: നേതാക്കൾ

organization
  •  8 days ago
No Image

വന്ദേഭാരത് ട്രെയിനുകൾ കൂടുതൽ ആഢംബരമാക്കാൻ ഇന്ത്യൻ റെയിൽവേ; 14,000 കോടി രൂപയുടെ നിക്ഷേപം

National
  •  8 days ago
No Image

പ്രണയമായാലും ലൈംഗിക ബന്ധത്തിന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി നല്‍കുന്ന സമ്മതം സാധുവല്ല; പോക്‌സോ കേസില്‍ പ്രതി നല്‍കിയ ഹരജി ഹൈക്കോടതി തള്ളി 

National
  •  8 days ago
No Image

തെരഞ്ഞെടുപ്പ് വിജയാഘോഷം: മുൻകൂർ അനുമതി നിർബന്ധം, ക്രമസമാധാന ലംഘനം പാടില്ല; നിർദേശങ്ങൾ പുറത്തിറക്കി മലപ്പുറം എസ്പി

Kerala
  •  8 days ago
No Image

കേന്ദ്ര വിവരാവകാശ കമ്മീഷണറായി മലയാളിയായ പിആർ രമേശിനെ നിയമിച്ചു

Kerala
  •  8 days ago